Jump to content

അനൗഷെ അൻസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനൗഷെ അൻസാരി
അനൗഷെ അൻസാരി സ്പേസ്സ്യൂട്ടിൽ
ജനനം
അനൗഷെ റയിസ്യാൻ

September 12, 1966 (1966-09-12) (58 വയസ്സ്)
ദേശീയതഇറാനിയൻ, അമേരിക്കൻ
പൗരത്വംഇറാനിയൻ-അമേരിക്കൻ ഇരട്ട പൗരത്വം
വിദ്യാഭ്യാസംഇലക്ട്രിക്കൽ എഞ്ജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്
കലാലയംജോർജ്ജ് മേസൺ സർവ്വകലാശാല
ജോർജ്ജ് വാഷിങ്ടൺ സർവ്വകലാശാല
തൊഴിൽബിസിൻസുകാരി
ജീവിതപങ്കാളി(കൾ)ഹമീദ് അൻസാരി (വി. 1991)
ബന്ധുക്കൾഅമീർ അൻസാരി (ഭർത്തൃസഹോദരൻ)

ഒരു ഇറാനിയൻ-അമേരിക്കൻ എഞ്ജിനീയറും പ്രോഡിയ സിസ്റ്റംസിന്റെ സഹസ്ഥാപകയും ചെയർവുമണുമാണ് അനൗഷെ അൻസാരി (പേർഷ്യൻ: انوشه انصاری; née Raissyan;[3]) 1966 സെപ്റ്റംബർ 12ന് ഇറാനിലെ മഷ്ഹാദിൽ ജനിച്ച അനൗഷെ ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കി. 1984-ൽ അമേരിക്കയിൽ എത്തുകയും കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നീ മേഖലയിൽ ഉന്നത ബിരുദം നേടുകയും ചെയ്തു. തുടർന്ന് MIC എന്ന കമ്പനിയിൽ ജോലി ചെയ്യുകയും ഭർത്താവ് അൻസാരിയുമായി ചേർന്ന് വൻകിട വ്യവസായികളുടെ നിരയിൽ എത്തുകയും ചെയ്തു.

2006 സെപ്റ്റംബർ 18-ന് കസാക്കിസ്ഥാനിൽ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും റഷ്യയുടെ സൊയൂസ് വാഹനത്തിൽ മറ്റു രണ്ടു സഞ്ചാരികളോട് ഒപ്പം ബഹിരാകാശത്തെക്ക് യാത്ര തിരിച്ചു. അവിടെ 10 മണിക്കൂർ ചിലവഴിച്ചു.

Soyuz TMA-9 crew w ansari

അവലംബം

[തിരുത്തുക]
  1. Iranian-Born American Is World's First Muslim Woman in Space, By Tim Receveur, Washington File Staff Writer, 21 September 2006.
  2. 2.0 2.1 http://us.macmillan.com/author/anoushehansari
  3. "U.S.: Iranian-American To Be First Female Civilian In Space". RFE/RL. 2006-09-15. Archived from the original on 20 January 2011. Retrieved 2011-02-12.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനൗഷെ_അൻസാരി&oldid=3793728" എന്ന താളിൽനിന്ന് ശേഖരിച്ചത്