ഉള്ളടക്കത്തിലേക്ക് പോവുക

അന്റോണിയോ സ്കാർപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റോണിയോ സ്കാർപ
ജനനം(1752-05-09)9 മേയ് 1752
മരണം31 ഒക്ടോബർ 1832(1832-10-31) (80 വയസ്സ്)
ദേശീയതഇറ്റാലിയൻ
കലാലയംപാദുവ സർവ്വകലാശാല
Scientific career
Fieldsശരീരശാസ്ത്രഞ്ജൻ
InstitutionsUniversity of Modena
അക്കാഡമിക്ക് ഉപദേശകർജിയോവാന്നി ബാറ്റിസ്റ്റ മോർഗാഗ്നി
ശ്രദ്ധേയരായ വിദ്യാർത്ഥികൾഇഗ്നാസ് ഡോള്ളിങ്കർ

അന്റോണിയോ സ്കാർപ (9 മെയ് 1752 - 31 ഒക്ടോബർ 1832) ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞനും പ്രൊഫസറുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഇറ്റലിയിലെ വെനെറ്റോ മേഖലയിൽ, മൊട്ട ഡി ലിവെൻസ പട്ടണത്തിന്റെ ഭാഗമായ ലോറെൻസാഗയിലെ ഫ്രാസിയോൺ എന്ന കുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് സ്കാർപ ജനിച്ചത്. പൌരോഹിത്യ ശാഖയിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ ഒരു അമ്മാവൻ പദുവ സർവകലാശാലയിലെ പ്രവേശന പരീക്ഷയിൽ അദ്ദേഹം വിജയം നേടിയ 15 വയസ്സ് പ്രായം വരെ സ്കാർപയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.[1] ജിയോവന്നി ബാറ്റിസ്റ്റ മോർഗാഗ്നിയുടെയും മാർക്ക് അന്റോണിയോ കാൽഡാനിയുടെയും ശിഷ്യനായിരുന്നു അദ്ദേഹം. ജിയോവന്നി ബാറ്റിസ്റ്റ മോർഗാഗ്നിയുടെ കീഴിൽ 1770 മെയ് 19 ന് അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ബരുദമെടുക്കുകയും 1772 ൽ മൊഡെന സർവകലാശാലയിൽ പ്രൊഫസറായിത്തീരുകയും ചെയ്തു.

കുറച്ചുകാലം അദ്ദേഹം യാത്രയിൽ കമ്പം കണ്ടെത്തിയ അദ്ദേഹം ഹോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ജോസഫ് രണ്ടാമൻ ചക്രവർത്തിയുടെ ശക്തമായ ശുപാർശ പ്രകാരം 1783-ൽ പവിയ സർവകലാശാലയിൽ അനാട്ടമി പ്രൊഫസറായി നിയമിതനായി. തന്റെ വിദ്യാർത്ഥി സാന്റോ ഫട്ടോറിയെ ഈ സ്ഥാനത്തിരിക്കാൻ അനുവദിച്ചുകൊണ്ട് 1804 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.[2]

നാഡീ കേന്ദ്രങ്ങളിലെ വീക്കം, കേൾവി, ഗന്ധം എന്നിവയുമായി ബന്ധപ്പെട്ട അവയവങ്ങളുടെ ഘടന, ശരീരഘടന, ശരീരശാസ്ത്രം എന്നിവയടങ്ങിയ മറ്റ് വിഷയങ്ങളെക്കുറിച്ച് ചില സൂക്ഷ്മ നിരീക്ഷണങ്ങളുടെ രചയിതാവ് എന്ന കാരണത്താൽ 1791 മെയ് മാസത്തിൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.[3]

1805 ൽ നെപ്പോളിയൻ ഇറ്റലിയിലെ രാജാവായ സമയത്ത് പവിയ യൂണിവേഴ്സിറ്റി സന്ദർശിക്കാൻ തീരുമാനിക്കുകയും അവിടെ ഡോ. സ്കാർപ എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളും രതിജ്ഞാവാചകം ചൊല്ലാൻ വിസമ്മതിനാലും ഈ ഡോക്ടർ പിരിച്ചുവിടപ്പെട്ടതായി അദ്ദേഹത്തെ അറിയിച്ചിതിനേത്തുടർന്ന് ഡോ. സ്കാർപയെ ചെയർ സ്ഥാനത്തേക്ക് പുനഃസ്ഥാപിച്ചു.[4] 1821 ൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ വിദേശ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ജീവിതകാലത്ത് സമ്പന്നനായിത്തീർന്ന അദ്ദേഹം വിലയേറിയ ചിത്രങ്ങളുടെ ഒരു ശേഖരം സമ്പാദിച്ചതോടൊപ്പം സമ്പന്നമായ ഒരു ജീവിതരീതിയിൽ അവലംബിക്കുകയും ചെയ്തിരുന്നു.[5]

കൃതികൾ

[തിരുത്തുക]

ഡോ. സ്കാർപ വ്യാപകമായി ബഹുമാനിക്കപ്പെടുന്ന നിരവധി വൈദ്യഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

അവലംബം

[തിരുത്തുക]
  1. Rutkow, Ira M. (1988). Great Ideas in the History of Surgery. Norman Publishing. ISBN 0-930405-02-1.
  2. Richardson, Benjamin Ward (1886). "Antonio Scarpa, F.R.S., and Surgical Anatomy". The Asclepiad. 4 (16). Longmans, Green and Company: 128–157. Retrieved 10 June 2008.
  3. "Library and Archive Catalogue". The Royal Society. Retrieved 11 October 2010.
  4. Staff (1833). "Miscellaneous Literary Notes". The Foreign Quarterly Review. 11. Treuttel and Würtz, Treuttel, Jun, and Richter: 252. Retrieved 11 June 2008.
  5. Momesso, Sergio (2007). La collezione di Antonio Scarpa (1752–1832). Bertoncello Artigrafiche. ISBN 978-88-86868-24-2.
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_സ്കാർപ&oldid=3569735" എന്ന താളിൽനിന്ന് ശേഖരിച്ചത്