അന്ന സ്റ്റെർകി

ഡാനിഷ്-സ്വീഡിഷ് രാഷ്ട്രീയക്കാരിയും (സോഷ്യൽ ഡെമോക്രാറ്റ്), ട്രേഡ് യൂണിയൻ സംഘാടകയും ഫെമിനിസ്റ്റും പത്രാധിപരും പ്രധാനമായും സ്വീഡനിൽ സജീവവുമായിരുന്നു അന്ന കാത്‌റിൻ "അന്ന" സ്റ്റെർക്കി നീ. നീൽസൺ (1856-1939). [1]
സ്റ്റെർകി ഡെൻമാർക്കിൽ തയ്യൽക്കാരിയായി ജോലി ചെയ്തു. അവിടെ ഡാനിഷ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 1891-ൽ സ്വീഡിഷ് ട്രേഡ് യൂണിയൻ സംഘാടകനായ ഫ്രെഡ്രിക് സ്റ്റെർകിക്കൊപ്പം അവർ സ്വീഡനിലേക്ക് മാറി. അദ്ദേഹവുമായി അവർക്ക് ബന്ധം ഉണ്ടായിരുന്നുവെങ്കിലും അവർ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല. പക്ഷേ അവർ അദ്ദേഹത്തിന്റെ കുടുംബപ്പേര് ഉപയോഗിച്ചു.
സ്ത്രീകൾക്കായി ട്രേഡ് യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഒരു തുടക്കക്കാരിയായിരുന്നു അവർ. പാർട്ടിക്കുള്ളിൽ ഒരു സാമൂഹിക ജനാധിപത്യ വനിതാ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും അവർ പ്രവർത്തിച്ചു. 1900 മുതൽ 1925 വരെ അവർ സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗവും വിമൻസ് ട്രേഡ് യൂണിയൻ 1902–1907 ചെയർപേഴ്‌സൺ, മോർഗോൺബ്രിസ് 1904–1909 എന്ന പത്രത്തിന്റെ എഡിറ്റർ, 1920–1925 ലെ സ്വീഡനിലെ സോഷ്യൽ ഡെമോക്രാറ്റിക് വുമൺ ഓണററി ചെയർപേഴ്‌സൺ എന്നിവയുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Stig Hadenius, Torbjörn Nilsson & Gunnar Åselius (1996). Sveriges historia. Borås: Bonnier Albs. ISBN 91-34-51857-6
- Gunhild Kyle och Eva von Krusenstjerna (1993). Kvinnoprofiler. Norstedts Tryckeri AB Stockholm: Natur & Kultur. ISBN 91-27-75349-2.
- Stig Hadenius, Torbjörn Nilsson & Gunnar Åselius (1996). Sveriges historia. Borås: Bonnier Albs. ISBN 91-34-51857-6.