അന്ന വെബെർ - വാൻ ബൊസെ
Anna Weber-van Bosse | |
|---|---|
Anne Antoinette van Bosse | |
| ജനനം | മാർച്ച് 27, 1852 |
| മരണം | ഒക്ടോബർ 29, 1942 (90 വയസ്സ്) |
| പൗരത്വം | Netherlands |
| അൽമ മേറ്റർ | University of Amsterdam |
| ജീവിതപങ്കാളി | Max Wilhelm Carl Weber |
| Scientific career | |
| Fields | Phycology, Marine biology |
| Author abbrev. (botany) | Weber-van Bosse |
അന്ന വെബെർ - വാൻ ബൊസെ (March 27, 1852 – October 29, 1942) ഡച്ചുകാരിയായ ആൽഗാകളെപ്പറ്റി പഠിച്ച പ്രത്യേകിച്ചും സമുദ്ര ആൽഗകളെപ്പറ്റി പഠിച്ച ശാസ്ത്രജ്ഞയായിരുന്നു. [1]
ചെറുപ്പകാലത്ത് ആംസ്റ്റർഡാം മൃഗശാല കൂടെക്കൂടെ സന്ദർശിച്ചതിൽനിന്നുള്ള പ്രചോദനമാണ് അവരെ സസ്യശാസ്ത്രവും ജന്തുശാസ്ത്രവും പഠിക്കാനിടയാക്കിയത്. 1880ൽ അവർ ആംസ്റ്റ്രഡാം സർവ്വകലാശാല്യിൽചേർന്നു. പുരുഷന്മാരായ വിദ്യാർഥികളിൽനിന്നും മാറി പ്രത്യേക മുറിയിലാണ് അവർ തന്റെ പരീക്ഷണപ്രവർത്തനങ്ങൾ നടത്തിയത്.[1]
സിബോഗ പര്യവേക്ഷണത്തിൽനിന്നുമാണ് അവർക്ക് തന്റെ ഏറ്റവും മഹത്തായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞത്. അന്ന വെബെർ - വാൻ ബൊസെ, തന്റെ ഭർത്താവായ മാക്സ് വെബെറുമൊത്താണ് ഈ പര്യവേക്ഷണം നടത്തിയത്. ഈ യാത്രകൾ അനേകം പുതിയ കണ്ടുപിടിത്തങ്ങൾ നടത്താൻ അവരെ സഹായിച്ചു. Periphykon, Exophyllum, and Microphyllum ഇവ ഇതിൽപ്പെടും. ഈ യാത്രകളിൽനിന്നുമുള്ള അവരുടെ കണ്ടെത്തലുകൾ Corallinaceae(1904), and her four-volume Liste des algues du Siboga(1913-1928) എന്നീ പേപ്പറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[1]
അവർക്ക് അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1942 ഒക്ടോബർ 29നു തന്റെ തൊണ്ണൂറാം വയസ്സിൽ അവർ അന്തരിച്ചു.
അവലംബം
[തിരുത്തുക]- 1 2 3 Creese, Mary (2004). Ladies in the Laboratory II. PO Box 317 Oxford OX2 9RU, UK: Scarecrow Press, INC. pp. 106–110. ISBN 0-8108-4979-8.
{{cite book}}: CS1 maint: location (link)