അന്ന വിൻടോർ
അന്ന വിൻടോർ | |
---|---|
ജനനം | |
ദേശീയത | ബ്രിട്ടീഷ് |
പൗരത്വം | യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്സ് |
വിദ്യാഭ്യാസം | നോർത്ത് ലണ്ടൻ കോളെജിയേറ്റ് സ്കൂൾ |
തൊഴിൽ | മാഗസിൻ എഡിറ്റർ, ഫാഷൻ ജേർണലിസ്റ്റ് |
സജീവ കാലം | 1975–സജീവം |
തൊഴിലുടമ | കോണ്ടെ നാസ്റ്റ് പബ്ലിക്കേഷൻസ് |
അറിയപ്പെടുന്നത് | എഡിറ്റർ ഇൻ ചീഫ്, യുഎസ് വോഗ് |
Notable credit(s) | എഡിറ്റോറിയൽ അസിസ്റ്റന്റ്, ഹാർപ്പേഴ്സ് & ക്യൂൻ, ഹാർപേഴ്സ് ബസാർ; ഫാഷൻ എഡിറ്റർ, വിവ ',' സാവി , ന്യൂയോർക്ക്, സാവി , ന്യൂയോർക്ക്; creative director, U.S. Vogue; editor-in-chief, British Vogue and House & Garden |
മുൻഗാമി | ഗ്രേസ് മിറബല്ല |
ബോർഡ് അംഗമാണ്; | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | ചാൾസ് വിൻടോർ എലീനർ "നോണി" ട്രെഗോ ബേക്കർ |
ബന്ധുക്കൾ | പാട്രിക് വിൻടോർ (സഹോദരൻ) |
ഒപ്പ് | |
ഒരു ബ്രിട്ടീഷ്-അമേരിക്കൻ [1][2] പത്രപ്രവർത്തകയും എഡിറ്ററുമാണ് ഡേം അന്ന വിൻടോർ (Dame Anna Wintour) (ജനനം: നവംബർ 3, 1949) . 1988- മുതൽ അവർ വോഗിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു.
2013-ൽ, വോഗിന്റെ പ്രസാധകനായ കോണ്ടേ നാസ്റ്റിനു വേണ്ടി അവർ കലാ സംവിധായികയായി. ഫാഷൻ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വിൻടോർ ഒരു പ്രധാന വ്യക്തിയായും പേജ് ബെബ് ഹെയർകട്ട്, കറുത്ത സൺഗ്ലാസ് എന്നിവ അവരുടെ വ്യാപാര മുദ്രയായും അറിയപ്പെടുന്നു. അവരുടെ ഫാഷൻ ട്രെൻഡുകൾ വളരെയധികം പുകഴ്ത്തപ്പെടുന്നുണ്ട്. യുവ ഡിസൈനർമാർക്ക് അവർ പൂർണ്ണ പിന്തുണയും നൽകിവരുന്നു. അവരുടെ ഉന്നത വ്യക്തിത്വം അവർക്ക് ""ന്യൂക്ലിയർ വിൻടോർ" എന്ന വിളിപ്പേരു നേടികൊടുത്തു.
ലണ്ടൻ ഈവനിംഗ് സ്റ്റാൻഡേർഡിന്റെ (1959–76) എഡിറ്റർ ആയ ചാൾസ് വിൻടോർ ഈ യുഗത്തിലെ യുവജനങ്ങൾക്കുവേണ്ടി പത്രം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് അവരുടെ അച്ചൻ ആലോചിച്ചു. അവർക്ക് കൗമാരക്കാരുടെ ഫാഷനുകളിലായിരുന്നു കൂടുതൽ താല്പര്യം. അവർ രണ്ടു ബ്രിട്ടീഷ് മാഗസിനുകളിലായി ഫാഷൻ ജേർണലിസം ഔദ്യോഗിക ജീവിതമായി ആരംഭിച്ചു. പിന്നീട് അവർ യുഎസിലേയ്ക്ക് മാറുകയും പിന്നീട് അവിടെ നിന്ന് ന്യൂയോർക്കിലെ ഹൗസ് & ഗാർഡൻ മാഗസിനിലെത്തുകയും ചെയ്തു.
1985 -1987നിടയിൽ ബ്രിട്ടീഷ് വോഗിന്റെ എഡിറ്റർ ആയി ലണ്ടനിൽ മടങ്ങിയെത്തുകയും ചെയ്തു. ഒരു വർഷത്തിനുശേഷം നിർത്തലാക്കിയ പ്രസിദ്ധീകരണമായ ന്യൂയോർക്കിലെ ഫ്രാഞ്ചൈസിസ് മാഗസിന്റെ നിയന്ത്രണം അവർ ഏറ്റെടുത്തു. ആദ്യ വിഷയമായി ഫാഷൻ വ്യവസായത്തെ രൂപപ്പെടുത്താൻ അവർ മാഗസിനെ ഉപയോഗിച്ചു. മൃഗങ്ങളുടെ രോമം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് മൃഗാവകാശ പ്രവർത്തകർ അവരെ ആക്രമിക്കാൻ തുടങ്ങി. ഫെമിനിനിറ്റിയുടേയും സൗന്ദര്യത്തിൻറെയും ഉന്നത വീക്ഷണങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായി മാസിക ഉപയോഗിക്കുന്നതിനെ മറ്റു വിമർശകർ അവരിൽ കുറ്റം ആരോപിച്ചു.
ഒരു മുൻ പേഴ്സണൽ അസിസ്റ്റന്റ് ലോറൻ വീസ്ബെർഗർ, 2003- ൽ എഴുതിയ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ദ ഡെവിൾ വേയേഴ്സ് പ്രദ എന്ന സാങ്കല്പിക നോവൽ ചലച്ചിത്രമാക്കുകയുണ്ടായി. ഇതിൽ മെറിൽ സ്ട്രീപ് അഭിനയിച്ച ഒരു ഫാഷൻ എഡിറ്ററായ മിറാൻഡ പ്രീസ്റ്റ്ലി എന്ന കഥാപാത്രം വിൻടോറിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വിശ്വസിക്കുന്നു. 2009-ൽ ആർ ജെ കട്ട്ലേഴ്സ് നിർമ്മിച്ച ഹ്രസ്യചിത്രമായ ദ സെപ്തംബർ ഇഷ്യൂ വിൻടോറിനെ കേന്ദ്രീകരിച്ച് നിർമ്മിച്ച മറ്റൊരു ചിത്രമാണ്.
ജീവിതരേഖ
[തിരുത്തുക]ചാൾസ് വിൻടോർ (1917-1999) ഈവനിംഗ് ദ സ്റ്റാൻഡേർഡ്ന്റെ എഡിറ്റർ ആയ ചാൾസ് വിൻടോർ (1917-1999), അമേരിക്കൻ ഹാർവാർഡ് ലാ പ്രൊഫസറുടെ മകളായ എലീനർ "നോണി" ട്രെഗോ ബേക്കർ (1917–1995) എന്നിവരുടെ മകളായി 1949-ൽ ലണ്ടനിലെ ഹാമ്പ്സ്റ്റഡിൽ ജനിച്ചു. [3] അവളുടെ മാതാപിതാക്കൾ1940-ൽ വിവാഹിതയാകുകയും 1979-ൽ വിവാഹ മോചിതയാകുകയും ചെയ്തു.[4]വിൻടോർന്റെ അമ്മവഴി മുത്തശ്ശിയായ പെൻസിൽവാനിയയിലെ വ്യാപാരിയുടെ മകൾ അന്നാ ബേക്കർ (നീ ഗിൽക്കിസൺ) ആണ് അവൾക്ക് നാമകരണം ചെയ്തത്. [5]ഹണി മാഗസിന്റെ എഡിറ്ററായ ഓഡ്രി സ്ലോട്ടർ, പെറ്റിക്കോട്ട് അവളുടെ സ്റ്റെപ്പ് മദർ ആണ്.[6][7]
ഡെവൻഷെയറിന്റെ ഡച്ചസ് ആയ18-ാം നൂറ്റാണ്ടിലെ എഴുത്തുകാരി ലേഡി എലിസബത്ത് ഫോസ്റ്റർ വിൻടോർന്റെ മഹത്തായ മുതുമുത്തശ്ശിയും, പേരിൽ ബാരോണറ്റ് പദവിയുള്ള സർ അഗസ്റ്റസ് വെരെ ഫോസ്റ്റർ അവളുടെ ഗ്രാൻഡ് അങ്കിളും ആണ്.[8]അവരുടെ നാലു സഹോദരങ്ങളിൽ മൂത്ത സഹോദരനായ ജെറാൾഡ് ഒരു കുട്ടിയായിരിക്കുമ്പോൾ തന്നെ ട്രാഫിക് അപകടത്തിൽ മരിക്കുകയുണ്ടായി.[9] അവരുടെ ഇളയ സഹോദരരിൽ ഒരാളായ പാട്രിക് ഒരു പത്രപ്രവർത്തകനാണ്. കൂടാതെ ദ ഗാർഡിയൻ എന്ന ഡെയിലി ന്യൂസ്പേപ്പറിന്റെ ഇപ്പോഴത്തെ ഡിപ്ലോമാറ്റിക് എഡിറ്റർ ആണ്.[10]ജെയിംസ്, നോര വിൻഡോർ എന്നിവർ യഥാക്രമം ലണ്ടനിലെ പ്രാദേശിക സർക്കാരിലും അന്താരാഷ്ട്ര സർക്കാരേതര സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്.[11]
ചെറുപ്പത്തിൽ വിൻഡോർ സ്വതന്ത്രയായി നോർത്ത് ലണ്ടൻ കോളെജിയേറ്റ് സ്കൂളിലാണ് പഠിച്ചത്. അവരുടെ പാവാടകളിൽ ഹെംലൈൻ ചെയ്തുപയോഗിക്കുന്ന രീതിയെ അവർ പലപ്പോഴും എതിർത്തു.[12]14 വയസ്സുള്ളപ്പോൾ മുതൽ അവരുടെ മുടി ബോബ് [13]ചെയ്യുകയും റെറ്റഡി സ്റ്റെഡി ഗോയിലെ കാത്തി മക്ഗൗന്റെ സ്ഥിരം കാഴ്ചക്കാരി ആയി അവർ ഒരു ഫാഷൻ താല്പര്യം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.[14]പതിനേഴിന്റെ പ്രശ്നങ്ങളിൽ അവളെ സഹായിച്ചിരുന്നത് അമേരിക്കയിൽ നിന്നുള്ള മുത്തശ്ശി ആയിരുന്നു. [15]1960 കളിൽ അവർ ലണ്ടനിൽ വളർന്നപ്പോൾ ഇർവിംഗ് പെന്നിന്റെ ഫാഷനിൽ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി അറിയാൻ പാടില്ലായിരുന്നതിനാൽ അവരെ തിരിച്ചുവിളിച്ചു[16]യൂത്ത് മാർക്കറ്റിൽ വായന വർധിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പരിഗണിക്കുന്നതിനായി അവരുടെ പിതാവ് പതിവായി ആലോചിച്ചിരുന്നു.[14]
അവലംബം
[തിരുത്തുക]- ↑ "Obama supporter Anna Wintour reportedly considered for ambassadorial post by administration", hollywoodreporter.com; accessed 10 August 2016.
- ↑ Chris Rovzar, "Anna Wintour, Rest of City Turn Out to Vote", nymag.com, November 2008; accessed 11 August 2016.
- ↑ "Index entry". FreeBMD. ONS. Retrieved 31 December 2016.
- ↑ "Index entry". FreeBMD. ONS. Retrieved 31 December 2016.
- ↑ Oppenheimer, 2. "Eleanor Baker, an American, met Wintour at Cambridge University in England in the fall of 1939 ... [Her mother], Anna Gilkyson Baker, for whom Anna Wintour was named, was a charming, matronly, somewhat ditzy society girl from Philadelphia's Main Line ..."
- ↑ Oppenheimer, 99. "...[H]er animosity intensif[ied] after her father married Slaughter."
- ↑ Tunstall, Jeremy (1983). The Media in Britain. Columbia University Press. p. 103. ISBN 0-231-05816-0. Retrieved 10 June 2010.
...[F]or example a newish magazine is often identified with a particular editor; an example is the association of Audrey Slaughter in the 1960s and 70s with a succession of young women's publications — Honey, Petticoat, and Over 21.
- ↑ Masters, Brian (1981). Georgiana Duchess of Devonshire. London, UK: Hamish Hamilton. pp. 298–99. ISBN 0-241-10662-1.
- ↑ Oppenheimer, 6
- ↑ Patrick Wintour, chief political correspondent; The Guardian; retrieved 6 December 2006
- ↑ Osley, Richard (13 May 2010). "Former Camden Town Hall director Jim Wintour 'quit over pension' – Housing boss feared new tax proposal". Camden New Journal. Archived from the original on 8 July 2011. Retrieved 2 June 2010.
Mr Wintour, who is brother of Anna Wintour, the editor-in-chief of Vogue ...
- ↑ Oppenheimer, 15
- ↑ Oppenheimer, 21.
- ↑ 14.0 14.1 Oppenheimer, 22.
- ↑ The September Issue, 0:19.
- ↑ The September Issue, 0:18.
രചനകൾ
[തിരുത്തുക]- R.J. Cutler (director). (2009). The September Issue [Motion picture]. Roadside Attractions.
- Gray, Kevin (13 September 1999). "The Summer of Her Discontent". New York. Retrieved 14 August 2009.
- Horyn, Cathy; 1 February 2007; "Citizen Anna"; The New York Times. Retrieved 2 February 2007.
- Oppenheimer, Jerry; Front Row: The Cool Life and Hot Times of Vogue's Editor In Chief, St. Martin's Press, New York, 2005, ISBN 0-312-32310-7
- Safer, Morley (17 May 2009). "Anna Wintour, Behind the Shades". 60 Minutes. CBS News. Retrieved 26 August 2009.
- Weisberger, Lauren; The Devil Wears Prada, Broadway Books, New York 2003, ISBN 0-7679-1476-7
പുറം കണ്ണികൾ
[തിരുത്തുക]- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- Articles with BNE identifiers
- Articles with NLK identifiers
- Articles with Deutsche Synchronkartei identifiers
- അമേരിക്കൻ വനിതാ പത്രപ്രവർത്തകർ
- ജീവിച്ചിരിക്കുന്നവർ
- 1949-ൽ ജനിച്ചവർ
- 20-ആം നൂറ്റാണ്ടിലെ അമേരിക്കൻ വനിതാ എഴുത്തുകാർ
- നവംബർ 3-ന് ജനിച്ചവർ