അന്ന ടോമാസ്സെവിച്ച്സ്-ഡോബർസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന ടോമാസ്സെവിച്ച്സ്-ഡോബർസ്ക
ജനനം1854 (1854)
മരണം1918 (വയസ്സ് 63–64)
തൊഴിൽവൈദ്യൻ

അന്ന ടോമാസ്സെവിച്ച്സ്-ഡോബർസ്ക (ജീവിതകാലം: 1854-1918) വൈദ്യശാസ്ത്ര പരിശീലനം സിദ്ധിച്ച രണ്ടാമത്തെ പോളിഷ് വനിതയും പോളണ്ടിൽ പരിശീലനം നടത്തിയ ആദ്യത്തെ വനിതാ ഡോക്ടറുമായിരുന്നു.[1] 1877-ൽ സൂറിച്ചിൽനിന്ന് അവർ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.[2]

സൂറിച്ചിലെ അഞ്ചാം വർഷത്തെ പഠനകാലത്ത് അവർ മാനസികരോഗികൾക്കായുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസർ എഡ്വേർഡ് ഹിറ്റ്സിഗിന്റെ (ജർമ്മൻ ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റും) സഹായിയായി ജോലി ചെയ്തിരുന്നു.[3]

വൈദ്യശാസ്ത്ര ബിരുദം നേടിയ ശേഷം ബെർലിനിലും വിയന്നയിലും ഹ്രസ്വകാലം അവർ ജോലി ചെയ്തു.[4] എന്നിരുന്നാലും, പോളണ്ടിൽ വൈദ്യശാസ്ത്രം പരിശീലിക്കാനുള്ള അവകാശം നൽകുന്ന സംസ്ഥാന പരീക്ഷയിൽ വിജയിക്കാൻ അവളെ അനുവദിച്ചില്ല, എന്നുമാത്രമല്ല ഒരു വനിതയായതിനാൽ പോളിഷ് സൊസൈറ്റി ഓഫ് മെഡിസിനിൽ അംഗത്വത്തിൽ‌നിന്ന് അവൾ നിരസിക്കപ്പെടുകയും ചെയ്തു.[5]

സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് താമസം മാറിയ അവർ അവിടെ സംസ്ഥാന പരീക്ഷയിൽ വിജയംനേടി.[6] പോളിഷ് സാമ്രാജ്യത്തിലും റഷ്യയിലും സ്ത്രീകളുടെ ആരോഗ്യവും ശിശുരോഗ ചികിത്സയും പരിശീലിക്കാൻ ഇത് അവളെ അനുവദിച്ചു.[7] 1882-ൽ വാർസോയിൽ പ്രസവസമയത്ത് അണുബാധയുടെ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുകയും കുറച്ച് പ്രസവ ഷെൽട്ടറുകൾ തുറന്നതോടെ ഷെൽട്ടർ നമ്പർ 2 (പ്രോസ്റ്റ സ്ട്രീറ്റിൽ) നയിക്കാൻ അന്നയെ ചുമതലപ്പെടുത്തുകയും 1911 വരെ അവർ അതിനെ നയിക്കുകയും ചെയ്തു.[8] 1896-ൽ വാർസോയിൽ സിസേറിയൻ നടത്തിയ ആദ്യ വ്യക്തിയെന്ന നിലയിൽ അവർ ശ്രദ്ധിക്കപ്പെട്ടു.[9]

സൊസൈറ്റി ഓഫ് പോളിഷ് കൾച്ചറിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു അവർ.[10]

അവലംബം[തിരുത്തുക]

  1. Jennifer S. Uglow; Frances Hinton; Maggy Hendry (1999). The Northeastern Dictionary of Women's Biography. UPNE. pp. 539–. ISBN 978-1-55553-421-9.
  2. Edith Saurer; Margareth Lanzinger; Elisabeth Frysak (2006). Women's Movements: Networks and Debates in Post-communist Countries in the 19th and 20th Centuries. Böhlau Verlag Köln Weimar. pp. 554–. ISBN 978-3-412-32205-2.
  3. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  4. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  5. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  6. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  7. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  8. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  9. "Anna Tomaszewicz-Dobrska". Archived from the original on 2015-01-23. Retrieved 2015-01-14.
  10. Jennifer S. Uglow; Frances Hinton; Maggy Hendry (1999). The Northeastern Dictionary of Women's Biography. UPNE. pp. 539–. ISBN 978-1-55553-421-9.