Jump to content

അന്ന കൊംനേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anna Komnene
Anna Komnene’s Alexiad (12th cent. MS.)
ജീവിതപങ്കാളി Nikephoros Bryennios the Younger
മക്കൾ
Alexios Komnenos, megas doux
John Doukas
Irene Doukaina
Maria Bryennaina Komnene
രാജവംശം House of Komnenos
പിതാവ് Alexios I Komnenos
മാതാവ് Irene Doukaina

ലോകത്തിലെ അറിയപ്പെട്ടിട്ടുള്ള ആദ്യത്തെ ചരിത്രകാരിയായിരുന്നു അന്ന കൊംനേന (ഇംഗ്ലീഷ്-Anna Komnene, ഗ്രീക്ക്‌-Άννα Κομνηνή, Anna Komnēnē;). അലക്സിയസ് കൊംനേനസ് (1048-1118) I- ആമന്റേയും ഐറിനിന്റേയും പുത്രിയായി 1083 ഡിസംബർ 1-ന് കോൺസ്റ്റാന്റിനോപ്പിളിൽ ജനിച്ചു. ബൈസാന്തിയൻ ചരിത്രകാരനായ നിസഫോറസ് ബ്രൈനിയസിനെ (Nicephorus Bryennius) വിവാഹം ചെയ്തു. പിതാവിന്റെ മരണത്തെ തുടർന്ന് അമ്മയുടെ സഹായത്തോടെ രാജസ്ഥാനം ഭർത്താവിന് നേടിക്കൊടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1118-ൽ സഹോദരനായ ജോൺ II-ആമൻ രാജാവായി. ഇതിനെതിരായി അന്ന ഗൂഢാലോചന നടത്തി. ഈ കുറ്റം കണ്ടുപിടിക്കപ്പെട്ടതിനാൽ ഇവരുടെ സ്ഥാവരജംഗമവസ്തുക്കളെല്ലാം സഹോദരനായ ജോൺ രാജാവ് കണ്ടുകെട്ടി. ഭർത്താവിന്റെ ചരമത്തെ തുടർന്ന്, 1137-ൽ അന്ന ഒരു കോൺവെന്റിൽ അഭയംപ്രാപിച്ചു; ശേഷിച്ച 11 വർഷക്കാലം അലക്സിയാഡ് (Alexiad) എന്ന ചരിത്രഗ്രന്ഥത്തിന്റെ രചനയിൽ ചെലവഴിച്ചു. ഒട്ടാകെ 15 ചരിത്രഗ്രന്ഥങ്ങൾ ഇവർ രചിച്ചു. 1069 മുതൽ തന്റെ പിതാവിന്റെ ഭരണകാലംവരെയുള്ള സംക്ഷിപ്ത ചരിത്രമാണ് ആദ്യത്തെ രണ്ടു ഗ്രന്ഥങ്ങളിലെ പ്രതിപാദ്യം. പുരാതന ക്ലാസ്സിക്കൽ ഗ്രന്ഥകാരൻമാരുടെ (സിനഫോൺ, തൂസിഡൈഡിസ്) രചനാരീതിയാണ് ഇവരും പിന്തുടർന്നത്. ഒന്നാം കുരിശുയുദ്ധത്തെ സംബന്ധിച്ച ഒരു ആധികാരിക ഗ്രന്ഥമാണ് അലക്സിയാഡ്. അന്നയുടെ അലക്സിയാഡിനെ ആസ്പദമാക്കിയാണ് സർ വാൾട്ടർ സ്കോട്ട് തന്റെ പ്രസിദ്ധമായ കൌണ്ട് റോബർട്ട് ഒഫ് പാരിസ് രചിച്ചത്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ന കൊംനേന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ന_കൊംനേന&oldid=3623133" എന്ന താളിൽനിന്ന് ശേഖരിച്ചത്