അന്ന കെൻഡ്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന കെൻഡ്രിക്
Anna Kendrick
Kendrick at Geffen's Fundraiser in March 2014
ജനനം
Anna Cooke Kendrick

(1985-08-09) ഓഗസ്റ്റ് 9, 1985  (38 വയസ്സ്)
വിദ്യാഭ്യാസംDeering High School
തൊഴിൽActress, singer, author
സജീവ കാലം1998–present

ഒരു അമേരിക്കൻ നടിയും ഗായികയുമാണ് അന്ന കുക്ക് കെൻഡ്രിക് (ജനനം, ഓഗസ്റ്റ് 9, 1985). തിയേറ്റർ പ്രൊഡക്ഷനുകളിൽ ബാലതാരം എന്ന നിലയിൽ കെൻഡ്രിക് തന്റെ കലാ ജീവിതം ആരംഭിച്ചു. 1998 ലെ ഹൈ സൊസൈറ്റി എന്ന ബ്രോഡ്വേ മ്യൂസിക്കൽ ആണ് അഭിനയിച്ച ആദ്യ പ്രധാന വേഷം. ഈ വേഷത്തിന് ബെസ്റ്റ്‌ ഫീച്ചേർഡ് ആക്ട്രസ് ഇൻ എ മ്യൂസിക്കൽ എന്ന ഇനത്തിൽ ടോണി അവാർഡ് നാമനിർദ്ദേശം നേടിക്കൊടുത്തു. 2003 ൽ ക്യാമ്പ് എന്ന മ്യൂസിക്കൽ കോമഡി ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറി.

ദ ട്വൈലൈറ്റ് സാഗ (2008-2013) എന്ന ചലച്ചിത്ര പരമ്പരയിൽ ജെസ്സിക്ക സ്റ്റാൻലി എന്ന വേഷം കെൻഡ്രിക്കിനെ പ്രശസ്തയാക്കി. 2009 ൽ പുറത്തിറങ്ങിയ 'അപ്പ് ഇൻ ദ എയർ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. പിച്ച് പെർഫക്ട് ചലച്ചിത്ര പരമ്പരയിൽ (2012-2017) ബെക്ക മിച്ചെലായി അഭിനയിച്ചതിൽ അവൾക്ക് കൂടുതൽ അംഗീകാരം ലഭിച്ചു.

കോമഡി ഡ്രാമ 50/50 (2011), ക്രൈം ഡ്രാമ എൻഡ് ഓഫ് വാച്ച് (2012), മ്യൂസിക്കൽ ഫാന്റസി ചിത്രം ഇൻ ടു ദ വുഡ്സ് (2014), കേക്ക് (2014), മൈക്ക് ആൻഡ് ഡേവ് നീഡ് വെഡിങ് ഡേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2016 ൽ സ്ക്രാപ്പി ലിറ്റിൽ നോബഡി എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് കെൻഡ്രിക് പ്രസിദ്ധീകരിച്ചു.[1]

അഭിനയജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പ്
2003 ക്യാമ്പ് ഫ്രിറ്റ്സി വാഗ്നർ
2007 റോക്കറ്റ് സയൻസ് ജിന്നി റെയ്സൻ
2008 ട്വൈലൈറ്റ് ജെസ്സിക്ക സ്റ്റാൻലി
2009 എൽസ് വെയർ സാറ
മാർക്ക് പീസ് എക്സ്പെരിമെന്റ് മെഗ് ബ്രിക്ക്മാൻ
അപ് ഇൻ ദ എയർ നറ്റാലീ കീനീർ
ദ ട്വൈലൈറ്റ് സാഗ: ന്യൂ മൂൺ ജെസ്സിക്ക സ്റ്റാൻലി
2010 ദ ട്വൈലൈറ്റ് സാഗ: എക്ളിപ്സ് ജെസ്സിക്ക സ്റ്റാൻലി
സ്കൊട്ട് പിൽഗ്രിം vs. ദ വേൾഡ് സ്റ്റെയ്സി പിൽഗ്രിം
2011 50/50 കാതറിൻ മക്കെയ്
ദ ട്വൈലൈറ്റ് സാഗ: ബ്രേക്കിങ് ഡോൺ - പാർട്ട് 1 ജെസ്സിക്ക സ്റ്റാൻലി
2012 വാട്ട് ടു എക്സ്പെക്ട് വെൻ യു ആർ എക്സ്പെക്ടിങ് റോസി ബ്രണ്ണൻ
പാരനോർമൻ കോർട്ട്നി ബാബ്കോക്ക് (വോയ്സ്)
ദ കമ്പനി യു കീപ്പ് ഡയാന
എൻഡ് ഓഫ് വാച്ച് ജാനറ്റ് ടെയ്ലർ
പിച്ച് പെർഫെക്റ്റ് ബേക്ക മിറ്റ്ചെൽ
2013 ഡ്രിങ്കിങ് ബഡ്ഡീസ് ജിൽ
റാപ്ച്ചർ പലൂസ ലിൻഡ്സെ ലൂയിസ്
2014 ദ വോയിസസ് ലിസ
ലൈഫ് ആഫ്റ്റർ ബെത്ത് എറക്ക വെക്സ്ലർ
ഹാപ്പി ക്രിസ്മസ് ജെന്നി
ദ ലാസ്റ്റ് ഫൈവ് ഇയേർസ് കാത്തി ഹിയറ്റ്
കേക്ക് നിന കോളിൻസ്
ഇൻ ടു ദ വുഡ്സ് സിൻഡ്രെല്ല
2015 ഡിഗ്ഗിങ് ഫോർ ഫൈർ അലീഷ്യ
പിച്ച് പെർഫെക്റ്റ് ബേക്ക മിറ്റ്ചെൽ
മി. റൈറ്റ് മാർത്ത മക്കെയ്
2016 ദ ഹോളർസ് റെബേക്ക
ഗെറ്റ് എ ജോബ് ജില്ലിയൻ സ്റ്റുവർട്ട്
മൈക്ക് ആൻഡ് ഡേവ് നീഡ് വെഡ്ഡിങ് ആലീസ്
ട്രോൾസ് [2] പോപ്പി (ശബ്ദം)
ദ അക്കൗണ്ടൻഡ് [3][4] ഡാന കുമിംഗ്സ്
2017 ടേബിൾ 19 എലോയിസ് മക്ഗരി
പിച്ച് പെർഫെക്റ്റ് 3[5] ബേക്ക മിച്ചെൽ
2018 പേരിടാത്ത ക്രിസ് മോറിസ് ചിത്രം [6][7] പോസ്റ്റ് പ്രൊഡക്ഷൻ
എ സിംപിൾ ഫേവർ സ്റ്റെഫാനി വാർഡ് പോസ്റ്റ് പ്രൊഡക്ഷൻ
2019 നൊയൽ നോല്ലെൽ ക്ലോസ് പോസ്റ്റ് പ്രൊഡക്ഷൻ

അവലംബം[തിരുത്തുക]

  1. Kendrick, Anna (2016). Scrappy Little Nobody. New York: Touchstone. ISBN 978-1501117206. OCLC 946903044.
  2. AnnaKendrick [AnnaKendrick47] (January 6, 2016). "Hair we go! Meet Poppy! #DreamWorksTrolls #HairGoals #NewYearNewMe" (Tweet). ശേഖരിച്ചത് June 8, 2016 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Kroll, Justin (November 12, 2014). "Anna Kendrick In Talks to Join Ben Affleck in 'The Accountant'". variety.com. ശേഖരിച്ചത് June 8, 2016.
  4. Hayden, Erik (August 7, 2015). "Ben Affleck's 'Accountant' and 'Live By Night' Pushed Back by Warner Bros". hollywoodreporter.com. ശേഖരിച്ചത് June 8, 2016.
  5. Lesnick, Silas (May 31, 2016). "Pitch Perfect 3 Release Date Moves to December - ComingSoon.net". ComingSoon.net. ശേഖരിച്ചത് December 2, 2016.
  6. White, Peter (November 27, 2017). "Anna Kendrick To Front Chris Morris Comedy For See Saw Films & Film4".
  7. Solutions, Powder Blue Internet Business. "Who's in Chris Morris's new movie? : News 2017 : Chortle : The UK Comedy Guide". www.chortle.co.uk. {{cite web}}: |first= has generic name (help)

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_കെൻഡ്രിക്&oldid=3730567" എന്ന താളിൽനിന്ന് ശേഖരിച്ചത്