അന്ന അറ്റ്‌കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്ന അറ്റ്‌കിൻസ്, 1861

അന്ന അറ്റ്‌കിൻസ് ( 16 മാർച്ച്‌ 1799 – 9 ജൂൺ 1871[1] ) ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയാണ് അന്ന അറ്റ്‌കിൻസ്.[2][3][4] ചില തെളിവുകൾ അനുസരിച്ചു ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കുന്നു.[3][4][5][6]

ആദ്യകാല ജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിൽ കെന്റ് നു സമീപം ടോൺബ്രിജ് എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്(1799[1]) . ഇവരുടെ അമ്മ 1800-ൽ തന്നെ മരണമടഞ്ഞു[5]. അന്ന പിതാവായ ജോൺ ജോർജ്ജ് ചിൽഡ്രൻ ന്റെ സംരക്ഷണയിലാണ് വളർന്നത്.[7] വ്യത്യസ്തമായ ശാസ്ത്ര അഭിരുചികൾ ഉണ്ടായിരുന്ന ജോൺ ജോർജ്ജിന്റെ ബഹുമാനാർഥം ചിൽഡ്രനൈറ്റ്, ചിൽഡ്രൻസ് പൈത്തൻ എന്നീ ധാതുകൾ അറിയപ്പെടുന്നു.[8] ആ കാലത്തു സ്ത്രീകൾക്ക് പൊതുവേ ലഭിച്ചിരുന്നതിലും ഉയർന്ന ശാസ്ത്ര വിദ്യാഭ്യാസം അന്നയ്ക്ക് ലഭിച്ചിരുന്നു.."[9] 1823 ജോൺ ജോർജ്ജ് ചിൽഡ്രൻ വിവർത്തനം ചെയ്ത Lamarck's Genera of Shells എന്ന പുസ്തകത്തിൽ അന്നയുടെ ചിത്രവേലകൾ ഉണ്ടായിരുന്നു[9][10].

1825-ൽ പെല്ലി അറ്റ്‌കിൻസ്നെ വിവാഹം ചെയ്ത അന്ന ഹാൾസ്റ്റീഡ പ്ലേസിൽ താമസിച്ചു. അവിടെ വച്ചാണ് സസ്യശാസ്ത്രം കൂടുതലായി പഠിക്കാൻ തുടങ്ങിയത് ആ സമയത്താണ് ഉണങ്ങിയ ചെടികളെ ശേഖരിക്കുവാനും പിന്നീട് അവയുടെ ഫോറ്റൊഗ്രാംസ്[പ്രവർത്തിക്കാത്ത കണ്ണി] നിർമ്മിക്കുവാനും തുടങ്ങി.[9]

ഗൂഗിൾ ഡൂഡിൽ[തിരുത്തുക]

അന്നയുടെ 216-ാം മത് ജന്മദിനത്തോട് അനുബന്ധിച്ച്, പ്രമുഖ ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ അവരുടെ ബഹുമാനാർത്ഥം 16 മാർച്ച് 2015 നു ഡൂഡിൽ പുറത്തിറക്കി.[11]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Art encyclopedia. The concise Grove dictionary of art. Anna Atkins". Oxford University Press. 2002. ശേഖരിച്ചത് 11 August 2009.
 2. Parr, Martin; Gerry Badger (2004). The photobook, a history, Volume I. London: Phaidon. ISBN 0-7148-4285-0.
 3. 3.0 3.1 James, Christopher (2009). The book of alternative photographic processes, 2nd edition (PDF). Clifton Park, NY: Delmar Cengage Learning. ISBN 978-1-4180-7372-5. ശേഖരിച്ചത് 11 August 2009.
 4. 4.0 4.1 New York Public Library (23 October 1999 – 19 February 2000). "Seeing is believing. 700 years of scientific and medical illustration. Photography. Cyanotype photograph. Anna Atkins (1799–1871)". ശേഖരിച്ചത് 11 August 2009.
 5. 5.0 5.1 Atkins, Anna; Larry J. Schaaf; Hans P. Kraus Jr. (1985). Sun gardens: Victorian photograms. New York: Aperture. ISBN 0-89381-203-X.
 6. Clarke, Graham (1997). The photograph. Oxford; New York: Oxford University Press. ISBN 0-19-284248-X.
 7. Ware, Mike (1999). Cyanotype: the history, science and art of photographic printing in Prussian blue. Bradford, England: National Museum of Photography, Film & Television. ISBN 1-900747-07-3.
 8. Marshall, Peter. "The pencil of nature. Part 2: Anna Atkins". About.com. മൂലതാളിൽ നിന്നും 2006-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2009.
 9. 9.0 9.1 9.2 Halstead Parish Council. "Parish history: Anna Atkins". ശേഖരിച്ചത് 11 August 2009.
 10. "Historic figures. Anna Atkins (1799–1871)". BBC. മൂലതാളിൽ നിന്നും 2005-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009 August 11. Check date values in: |accessdate= (help)
 11. http://www.independent.co.uk/news/uk/anna-atkins-google-doodle-celebrates-216th-birthday-of-botanist-who-produced-first-photographic-book-10109935.html
"https://ml.wikipedia.org/w/index.php?title=അന്ന_അറ്റ്‌കിൻസ്&oldid=3623131" എന്ന താളിൽനിന്ന് ശേഖരിച്ചത്