അന്നു പാലക്കുന്നത്ത് മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്നു പാലക്കുന്നത്ത് മാത്യു
ജനനം
അന്നു പാലക്കുന്നത്ത് മാത്യു

സ്റ്റൗർപോർട്ട് ഓൺ-സെവേൺ, യു കെ
തൊഴിൽകലാകാരി, അധ്യാപിക
അറിയപ്പെടുന്നത്ഫോട്ടോ ബിനാലെ
അറിയപ്പെടുന്ന കൃതി
അൺറിമെംബേർ ഡ്: ദി ഇന്ത്യൻ സോൾജിയർസ് ഓഫ് ദി ഇറ്റാലിയൻ ക്യാംപെയ്ൻ

നിരവധി അന്തർദേശീയ കലാപ്രദർശനങ്ങളിലും ഫോട്ടോ ബിനാലെകളിലും പങ്കെടുത്തിട്ടുള്ള കലാകാരിയാണ് അന്നു പാലക്കുന്നത്ത് മാത്യു(ജനനം. 1964). അസ്തിത്വം, കുടിയേറ്റം, സ്ത്രീകൾക്കിടയിൽ തലമുറകളായി കൈമാറി വന്ന കുടിയേറ്റ അനുഭവങ്ങൾ എന്നിവയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അന്നു. ഫോട്ടോഗ്രാഫിയാണ് അന്നുവിൻറെ പ്രധാനമാധ്യമം. ഹോൾഗ ക്യാമറയിലെ ടോയി എന്ന പ്ലാസ്റ്റിക് ലെൻസ് ഉപയോഗിച്ചാണ് അവർ ചിത്രങ്ങളെടുക്കുന്നത്. വിവിധ ചരിത്രങ്ങളാണ് അവരുടെ ഇഷ്ട വിഷയം.[1][2]

ജീവിതരേഖ[തിരുത്തുക]

കേരളത്തിൽ വേരുകളുള്ള അന്നു അമേരിക്കൻ പൗരയാണ്. റോഡ് ഐലൻറ് സർവകലാശാലയിലെ കലാവിഭാഗം പ്രൊഫസറാണ്. ഇംഗ്ലണ്ടിലെ സ്റ്റൗർപോർട്ടിൽ ജനിച്ച അന്നു ബംഗളുരുവിലാണ്, കൂടുതൽ കാലവും ജീവിച്ചത്‌. കൊച്ചി മുസിരിസ് ബിനാലെയിൽ അൺറിമംബേർഡ് എന്ന വീഡിയോ പ്രതിഷ്ഠാപനം അവതരിപ്പിച്ചു. റിച്ച്മണ്ട് ഇൻറർനാഷണൽ സർവകലാശാലയിലെ റോം സമ്മർ ഫെല്ലോയിൽ ഈ സൃഷ്ടിയുടെ ആദിമരൂപം അന്നു അവതരിപ്പിച്ചിരുന്നു. ഇറ്റലിയിലെ ഇന്ത്യൻ പട്ടാളക്കാരുടെ വീഡിയോ ആണ് അതരിപ്പിച്ചത്.[3]

പ്രദർശനങ്ങൾ[തിരുത്തുക]

ആൻ ഇന്ത്യൻ ഫ്രം ഇന്ത്യ (2004-07), എന്ന സൃഷ്ടിയിൽ തദ്ദേശീയ അമേരിക്കക്കാരുമായി തെക്കേഷ്യൻ ജനങ്ങളെ ഒരുമിച്ച് ചേർത്ത ഇടത്ത് നിന്ന് ക്രിസ്റ്റഫർ കൊളമ്പസ് രൂപം കൊണ്ട ആശയക്കുഴപ്പത്തെയാണ് പാലക്കുന്നത്ത് മാത്യ അഭിസംബോധന ചെയ്യുന്നത്. കൊളമ്പസിനെ പോലെയുള്ളവരിൽ നിന്നും ഉത്ഭവിക്കുകയും ഭൂമിയിലെ എല്ലായിടത്തേക്കും വ്യാപിക്കുക യും ചെയ്തു കൊളോണിയൽ നിയന്ത്രണങ്ങളുടെ ഒരു പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന ഒരുപകരണമാണ് ക്യാമറ എന്ന് കാണിക്കുന്നു കലാകാരി. ലെൻസിന്റെ മുന്നിലും പിന്നിലും സ്വയം പ്രതിഷ്ടിച്ചുകൊണ്ട് ആത്മപ്രതിനിധാനത്തിന്റെ നിയന്ത്രണം അന്നു സ്വയം ഏറ്റെടു ക്കുന്നുണ്ട്.[4]

ഒയാൽ ഒന്റാരിയോ മ്യൂസിയം, ന്യൂട്ട് ബ്ലാങ്ക് ടൊറന്റോ, സെപിയ ഐ ന്യൂയോർക്ക്, എംഎഫ്എ ബോസ്റ്റൺ, എംഎഫ്എ ഹ്യൂസ്റ്റൺ, വിക്ടോറിയ & ആൽബർട്ട് മ്യൂസിയം, ലണ്ടൻ, ഫോട്ടോഫെസ്റ്റ് ബിനലെ, ഗ്വാങ്ഷു ഫോട്ടോ ബിനലെ, സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവടങ്ങളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

ബിനാലെ പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലാണ് അന്നു മാത്യുവിൻറെ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. 3 മിനിട്ട് 20 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ ആണിത്. രണ്ടാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ പട്ടാളക്കാരുടെ പങ്കിനെക്കുറിച്ചുള്ള അൺറിമെംബേർ ഡ്: ദി ഇന്ത്യൻ സോൾജിയർസ് ഓഫ് ദി ഇറ്റാലിയൻ ക്യാംപെയ്ൻ (വിസ്മരിക്കപ്പെട്ടവർ) എന്ന വീഡിയോ പ്രതിഷ്ഠാപനം കൊളോണിയൽ ഭരണകാലത്തിന്റെ കെടുതികളും ഇന്ത്യയിലെ മനുഷ്യവിഭവശേഷിയെ ചൂഷണം ചെയ്തതിന്റെ കലാപരമായ അവതരണം കൂടിയാണ്. സേനയുടെ ശ്മശാനദൃശ്യത്തിൽ നിന്നുമാണ് പ്രതിഷ്ഠാപനം തുടങ്ങിയിട്ടുള്ളത്. മരിച്ചവരെ ഓർമ്മിക്കുന്നതിനൊപ്പം അവരുടെ മരണത്തിൻറെ സങ്കീർണത കൂടി സന്ദർശകനെ ഓർമ്മിപ്പിക്കാനും ഈ പ്രതിഷ്ഠാപനത്തിന് കഴിയുന്നുണ്ട്.[5] വിവിധ പാളികളിലായി തുന്നിച്ചേർത്ത ഈ കഥനം ഗഹനമായ ചിന്തകളെയും പ്രതിഫലനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. യുദ്ധകാലത്തിൻറെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കലാണ് ഇതിലൂടെ ചെയ്യുന്നത്. ലോകമഹായുദ്ധത്തിൻറെ ചരിത്രവും അത് ഇന്ത്യയുടെ വിഭജനത്തിൽ വഹിച്ച പങ്കിൻറെ സങ്കീർണതകളെയുമെല്ലാം ഈ പ്രതിഷ്ഠാപനം ചർച്ച ചെയ്യുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.kochimuzirisbiennale.org/2018_artists/#
  2. https://www.mathrubhumi.com/ernakulam/nagaram/article-1.3308984
  3. https://www.manoramaonline.com/style/indepth/kochi-muziris-biennale-2018/2018/12/18/kochi-muziris-biennale-installation-annu-palakunnathu-mathew.html
  4. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, പേജ് 341, ബിനലെ കൈപ്പുസ്തകം, 2018
  5. https://www.deshabhimani.com/art-stage/annu-matthew-s-biennale-work-pays-homage-to-wwii-forgotten-heroes/777386