അന്നപൂർണ ദേവി
അന്നപൂർണ്ണേശ്വരി | |
---|---|
അന്നത്തിൻറേയും പോഷണത്തിൻറേയും ഐശ്വര്യത്തിൻറേയും സമ്പൽ സമൃദ്ധിയുടേയും ദേവിയാണ് അന്നപൂർണ്ണേശ്വരി . | |
സംസ്കൃതം | Annapūrṇa |
Sanskrit | अन्नपूर्णा |
പദവി | പാർവതി , (ആദി പരാശക്തി) , ദുർഗ്ഗാ ഭഗവതി |
നിവാസം | കാശി Kailash |
മന്ത്രം | Maya beej (hrim) |
പ്രതീകം | സ്വർണക്കരണ്ടി |
ജീവിത പങ്കാളി | ശിവൻ |
അന്നപൂർണ്ണ ദേവി ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ഐശ്വര്യത്തിൻറേയും സമ്പൽസമൃദ്ധിയുടേയും ഭഗവതി, അന്നപൂർണ്ണേശ്വരി എന്നും അറിയപ്പെടുന്നു. (Sanskrit: अन्नपूर्णा, Bengali: অন্নপূর্ণা, IAST: Annapūrṇa, lit. filled with or possessed of food)[1] കാശിയിലെ അന്നപൂർണ്ണ ദേവിയുടെ കഥ പ്രസിദ്ധമാണ്. പാർവതി ദേവി തന്നെയാണ് അന്നപൂർണ്ണ ദേവിയായി അറിയപ്പെടുന്നത്. [2]എന്നാൽ അന്നപൂർണ്ണ ദേവിയുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ്. ഒരിക്കൽ ശിവൻ ഭക്ഷണത്തിന് പ്രാധാന്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. ഭക്ഷണമില്ലാതെയും ജീവിക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഭക്ഷണത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ തന്നെ പാർവതി ദേവി തീരുമാനിച്ചു. ഇതിനായി ദേവി സ്വയം അപ്രത്യക്ഷമാവുകയും ഭൂമിയിലുള്ള സകല ഭക്ഷണവും ഭക്ഷണത്തിന്റെ സ്‌ത്രോതസുകളും അപ്രത്യമാക്കി. അധികം വൈകാതെ തന്നെ ശിവന് ഭക്ഷണത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധിച്ചു. പാർവതിക്കു മുന്നിൽ ഭക്ഷണം ലഭിക്കാൻ പാത്രവുമായി യാചിച്ചു നിൽക്കേണ്ടിയും വന്നു. ഭക്ഷണത്തിന്റെ ദേവിയായി പാർവതി ദേവി മാറിയത് ഇങ്ങനെയാണ്. അന്നപൂർണ്ണ ദേവിയായി ( അന്നപൂർണ്ണേശ്വരി ) അറിയപ്പെടുന്നു. അക്ഷയ തൃതീയ ഭഗവതിയുടെ അവതാര ദിവസം. വെള്ളിയാഴ്ച, പൗർണമി, നവരാത്രി തുടങ്ങിയവ പ്രധാന ദിവസങ്ങൾ.
ഐശ്വര്യത്തിൻറേയും സമ്പൽ സമൃദ്ധിയുടേയും ആഹാരത്തിന്റെയും പോഷണത്തിൻറേയും ഈശ്വരിയാണ് അന്നപൂർണ്ണേശ്വരി ദേവിയായ സാക്ഷാൽ പാർവതി ദേവി. ശാക്തേയ വിശ്വാസപ്രകാരം ലോകമാതാവായ ആദിപരാശക്തിയുടെ ആഹാരം നൽകുന്ന ഭാവം. ഒരു കൈയിൽ അന്നപാത്രവും ( വട്ടക ) മറു കൈയിൽ കരണ്ടിയും ( കോരി ) പിടിച്ച് നിൽക്കുന്ന വാത്സല്യത്തോടെയുള്ള മാതൃഭാവമാണ് ഭഗവതിയുടേത്. ശംഖ്, താമര, കോരി, വട്ടക എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണാറുണ്ട്. ശൈവ വിശ്വാസ പ്രകാരം അന്നപൂർണ്ണേശ്വരി മഹാ ലക്ഷ്മി ദേവിയ്ക്ക് സമാനമാണ്.
സകല ജീവജാലങ്ങൾക്കും ആഹാരം നൽകുന്ന പ്രകൃതിയാണ് അന്നപൂർണ്ണേശ്വരി എന്ന് ദേവീപുരാണം പറയുന്നു.
മഹാലക്ഷ്മി പ്രത്യേകിച്ച് ധാന്യലക്ഷ്മി, ശാകംഭരി എന്നിവയാണ് സമാനമായ മറ്റു ദേവി രൂപങ്ങൾ. കാശിയിലുള്ള (വാരണാസി) അന്നപൂര്ണാക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂർ ചെറുകുന്നിലുള്ള അന്നപൂർണ്ണേശ്വരി ക്ഷേത്രം പ്രധാനമാണ്. തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രമാണ് മറ്റൊന്ന്. അക്ഷയ തൃതീയ അന്നപൂർണ്ണേശ്വരിയുടെ അവതാര ദിവസമായി കണക്കാക്കുന്നു.
കേരളത്തിലെ മിക നമ്പൂതിരി ഗൃഹങ്ങളിലും പെരുംതൃക്കോവിലപ്പനും ( രാജ രാജേശ്വരന് ) അന്നപൂർണ്ണേശ്വരിയ്ക്കും നിവേദിയ്ക്കുന്ന ചടങ്ങുണ്ട്. അടുക്കള തേവരുകളുടെ കൂട്ടത്തിൽ പെരുംതൃക്കോവിലപ്പൻറെ ലോഹ നിർമ്മിതമായ ശിവലിംഗവും അന്നപൂർണ്ണേശ്വരിയുടേയും വിഗ്രഹവും ഉണ്ടാകാറുണ്ട്. പെരുംതൃക്കോവിലപ്പനും അന്നപൂർണ്ണേശ്വരിയ്ക്കും തൃച്ചംബരം കൃഷ്ണനും ബ്രാഹ്മണ ( നമ്പൂതിരി ) സ്ത്രീകൾ വടക്കോട്ട് തിരിഞ്ഞിരുന്ന് നിവേദിയ്ക്കുക പതിവുണ്ട്.
പഴയ വന്നേരി നാട്ടിലെ 14 ഇല്ലങ്ങളിൽ ഒന്നും ശുകപുരം ഗ്രാമക്കാരും ഋഗ് വേദികളും , ആശ്വലായനും,വിശ്വാമിത്ര ഗോത്രക്കാരുമായ വെള്ളൂർ എന്ന് കൂടി പേരുള്ള കൊളത്താപ്പള്ളി മനയിൽ വർഷത്തിലൊരിയ്ക്കൽ രാജ രാജേശ്വരനും ( പെരുംതൃക്കോവിലപ്പൻ ) അന്നപൂർണ്ണേശ്വരിയ്ക്കും പത്മമിട്ട് മണി കൊട്ടി പൂജ പതിവുണ്ട്. 6 നാഴി നിവേദ്യവും, പാൽപായസവും പതിവുണ്ട്, രാജ രാജേശ്വരന് തുളസിയാണ് പ്രധാനമായി പൂജയ്ക്ക് ഉപയോഗിയ്ക്കാറുള്ളത്, കൂവളത്തില പതിവില്ല, അന്നപൂർണ്ണേശ്വരിയ്ക്ക് തെച്ചി പൂവുമാണ് ഉപയോഗിയ്ക്കാറുള്ളത്.
കുറിപ്പുകൾ
[തിരുത്തുക]- ↑ Williams, Monier. "Monier-Williams Sanskrit-English Dictionary". faculty.washington.edu. Archived from the original on 2017-01-26. Retrieved 2021-05-22.
annapūrṇa : pūrṇa mfn. filled with or possessed of food; (ā), f. N. of a goddess, a form of Durgā
- ↑ P. 2001, p. 13
അവലംബം
[തിരുത്തുക]- P., Dr. Arundhati (2001). Annapurna - a bunch of flowers of Indian Culture. New Delhi: Concept Publishing Company. ISBN 81-7022-897-2.
- Saraswati, Swami Satyananda. Annapurna Puja and Sahasranam. ISBN 18-87472-85-1.
- Eck, Diana L. Banaras: City of Light. ISBN 81-87936-00-2.
- Kalidasa. Raghuvansa Mahakavya 1.1 ( the starting Shloka).