അന്നനാട്
ദൃശ്യരൂപം
അന്നനാട് | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | ചാലക്കുടി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
സിവിക് ഏജൻസി | കാടുകുറ്റി |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അന്നനാട്. തൃശ്ശൂർ നഗരത്തിൽ നിന്ന് 31 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 43 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അന്നനാട്.
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - ചാലക്കുടി
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല -
- വില്ലേജ് - കാടുകുറ്റി
- പോലിസ് സ്റ്റേഷൻ - കൊരട്ടി
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- അന്നനാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച്
- UNION HIGHER SECONDARY SCHOOL,ANNANAD
- GRAMEENA VAYANASALA, ANNANAD
- SARASWATHY VILASAM L P SCHOOL,ANNANAD
- വേലുപ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, ചാലക്കുടി പാലം കഴിഞ്ഞുള്ള മുരിങ്ങൂർ കവലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 6 കിലോമീറ്റർ, ഡിവൈൻ നഗർ മുരിങ്ങൂർ 3 കിലോമീറ്റർ എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 23 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]- സമ്പാളൂർ
- തൈക്കൂട്ടം - തൈക്കൂട്ടം തൂക്കുപാലം ഇവിടെയാണ്.
- കാടുകുറ്റി
- കാതിക്കുടം - ഇവിടെയാണ് നിറ്റാ ജെലാറ്റിൻ പ്രൈവറ്റ് ലിമിറ്റഡ് (പഴയ കെ.സി.പി.എൽ) സ്ഥിതിചെയ്യുന്നത്.
- മുരിങ്ങൂർ
- കൊരട്ടി