അന്തർദേശീയ മുസ്ലിം പണ്ഡിതസഭ
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നുണ്ടാകാം. ഇത് ഈ ലേഖനം പരിശോധനായോഗ്യമാകുന്നതിൽ നിന്നും നിഷ്പക്ഷമാകുന്നതിൽ നിന്നും തടയുന്നുണ്ട്. |
അന്തർദേശീയ മുസ്ലിം പണ്ഡിത സഭ(അറബി:الاتحاد العالمي لعلماء المسلمين) (English: International Union of Muslim Scholars): ലോകരാജ്യങ്ങളിലെ എല്ലാ മുസ്ലിം ചിന്താ, കർമസരണികളിലും(മദ്ഹബ്) പെട്ട പണ്ഡിതൻമാരുടെ സർക്കാരിതര ഇസ്ലാമിക സ്ഥാപനമാണിത് [1]. ഇസ്ലാമിൻറെ മധ്യമനിലപാടിനെ പ്രതിനിധീകരിക്കുന്ന സഭ ഏറ്റവും വലിയ അന്താരാഷ്ട്ര മുസ്ലിം പണ്ഡിത കൂട്ടായ്മയാണ് [2].
രൂപവത്കരണം
[തിരുത്തുക]2004 ജൂലൈ 11ന്(ഹിജ്റ വർഷം 1426 ജമാദുൽ ആഖർ 23)അയർലൻറിലെ ഡബ്ലിനിൽ(Dublin)ചേർന്ന യോഗത്തിലാണ് പണ്ഡിതസഭ രൂപവത്കരിക്കപ്പെട്ടത്. ഡബ്ലിൻ ആയിരുന്നു ആദ്യ ആസ്ഥാനം. [1] നിലവിൽ ഖത്തറിലെ ദോഹയിലാണ് ആസ്ഥാനം നിലകൊള്ളുന്നത്. രൂപവത്കരണയോഗത്തിൽ പങ്കെടുത്തവരും ക്ഷണിക്കപ്പെട്ടവരും കൂട്ടായ്മയിൽ അംഗങ്ങളാണ്. ശാഖ ബെയ്റൂത്തിൽ.
ഘടന
[തിരുത്തുക]1 പൊതുസഭ (ജനറൽ അസംബ്ലി):-സ്ഥാപകാംഗങ്ങളും പിന്നീട് അംഗങ്ങളായവരുമടങ്ങിയതാണിത്.പണ്ഡിതസഭയുടെ ഏറ്റവുമധികം അധികാരങ്ങളുള്ള ബോഡിയാണിത്.
2 രക്ഷാധികാര സമിതി(ബോർഡ് ഓഫ് ട്രസ്റ്റീസ്):-നാലുവർഷ കാലാവധിയുള്ള സമിതി വർഷത്തിൽ ചുരുങ്ങിയത് ഒരിക്കൽ യോഗം ചേരും.
3 അധ്യക്ഷൻ(പ്രസിഡൻറ്):-പ്രഥമ അധ്യക്ഷൻ ഡോ.യൂസുഫുൽ ഖറദാവിയുടെ കാലാവധി 2010ജൂലൈ ഏഴ് വരെയാണ്.
4 ജനറൽ സെക്രട്ടറിയേറ്റ്‍:-സെക്രട്ടറി ജനറലായിരിക്കും ഇതിൻറെ അധ്യക്ഷൻ.
5 നിർവാഹക സമിതി(എക്സിക്യൂട്ടിവ്):-ആറ് മാസത്തിലൊരിക്കൽ യോഗം ചേരും.
സമിതി അധ്യക്ഷൻമാർ
[തിരുത്തുക]പണ്ഡിത സമിതിക്ക് കീഴിൽ എട്ട് സമിതികളുണ്ട്.
1 അംഗത്വ സമിതി(മെമ്പർഷിപ് കമ്മിറ്റി) -ശൈഖ് ഫൈസ്വൽ മൗലവി(അധ്യക്ഷൻ)
2 ഫിഖ്ഹ്,ഫത് വാ സമിതി -ശൈഖ് ഖാലിദ് അൽമദ്കൂർ
3 സാംസ്കാരം,ഗവേഷണം -ഡോ.ത്വാഹാ അബ്ദുറഹ് മാൻ
4 ഇസ്ലാമിക് ഇഷ്യൂസ് -ഡോ.അലി മുഹ് യിദ്ദീൻ അൽഖറദാഗി
5 ഇൻഫർമേഷൻ&പബ്ലിക് റിലേഷൻസ് -ഫഹ് മി ഹുവൈദി
6 പരിഭാഷ&രചനാ -ഡോ.അബ്ദുൽ മജീദ് നജ്ജാർ
7 ഇസ്ലാമിക ന്യൂനപക്ഷം -ഡോ.സ്വഫ് വത് ഖലീലോവിച്
8 സംവാദസമിതി -ഡോ.അഹ് മദ് ജാബല്ല
പ്രമുഖ അംഗങ്ങൾ
[തിരുത്തുക]ഡോ.യൂസുഫുൽ ഖറദാവി(അധ്യക്ഷൻ),ശൈഖ് അഹ് മദ് ബിൻ ഹമദ് അൽഖലീലി,ആയതുല്ലാ മുഹമ്മദ് അലി അത്തസ്ഖീരി,ഡോ.മുഹമ്മദ് സലിം അൽഅവ്വാ(സെക്രട്ടറി ജനറൽ),ഫൈസ്വൽ മൗലവി,ഡോ.അലി ഖറദാഗി,ശൈഖ് സൽമാൻ അൽഔദ,ഫഹ് മി ഹുവൈദി,ഡോ.ജമാൽ ബദവി,ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി നേതാവ് ഡോ.അബ്ദുൽഹഖ് അൽഅൻസ്വാരി.
ലക്ഷ്യവും മാർഗവും
[തിരുത്തുക]ഇസ്‌ലാമിന്റെ ദിവ്യസന്ദേശം ലോകം മുഴുവൻ എത്തിക്കാനും മുസ്‌ലിംകളെ മതവിധികളെക്കുറിച്ച് ശരിയായ ധാരണയിലേക്ക് നയിച്ച് ഉമ്മത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള നിയമാനുസൃതവും സ്വതന്ത്രവുമായ സ്ഥാപനമാണ് അന്തർദേശീയ മുസ്ലിം പണ്ഡിത സഭ [3]. ഉമ്മത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കുക, ദൈവികോദ്ദേശ്യത്തെ ഭൂമിയിൽ നടപ്പിൽ വരുത്തുക, അക്രമത്തെ നിരാകരിച്ച് സമാധാനപരമായ സഹവർത്തിത്വം സാധ്യമാകുന്ന തരത്തിൽ ഭൂമിയെ മാറ്റിയെടുക്കുക, മാനുഷികതയും നാഗരികതയും ഉൾചേർന്ന സഹിഷ്ണുതാ മനോഭാവമുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക തുടങ്ങിയവയെല്ലാമാണ് അതിന്റെ ലക്ഷ്യങ്ങളിൽ ചിലത്. ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി, സുധാര്യമായ വിദ്യഭ്യാസത്തിലൂടെയും നിരന്തരമായ അവബോധങ്ങൾക്കും മാർഗനിർദേശങ്ങൾക്കിടയിലും വൈവിധ്യമായ സാധ്യതകളെ സംഘടന പിന്തുടരുന്നുണ്ട്. മാത്രമല്ല, ഈ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചർച്ചചെയ്ത് അവിടെയും അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംഘടന ഇടപെടുകയും ചെയ്യുന്നുണ്ട്.
ലക്ഷ്യങ്ങളുടെ നേർരേഖ
[തിരുത്തുക]- ഉമ്മത്തിന്റെ സ്വത്വ സംരക്ഷണത്തിനാവശ്യമായ സംഭാവനകൾ നൽകുക.
- ഇസ് ലാമിക ചിന്തക്ക് പ്രചാരം നൽകുക. ആശയങ്ങളിലെ തെറ്റിദ്ധാരണകൾ തിരുത്തുക.
- ഇസ്‌ലാമിക ചൈതന്യം ശക്തിപ്പെടുത്താൻ വൈയക്തികതവും സാമൂഹികവുമായി പ്രവർത്തിക്കുക. നേതൃപാടവമുള്ളവരും ഭൂമിയിലെ നിയുക്തരുടെ ഉത്തരവാദിത്വം ആത്മാർത്തമായി നിറവേറ്റുന്നവരുമായി മുസ്‌ലിം ഉമ്മത്തിനെ മാറ്റിയെടുക്കുക. ശക്തമായ ധാർമ്മികതയും ഉപകാരപ്രദമായ പരിഷ്‌കരണവും ചിന്തയിലെ ദൃഢമായ യുക്തിബോധവും മാതൃകാപരമായ ധാർമ്മികതയുമായിരിക്കും അതിന്റെ ഫലം.
- മുസ്‌ലിം ഉമ്മത്തിന്റെ ശക്തികളെയും അവർക്കിടയിലെ ധാരണകളെയും പരസ്പരം ഏകീകരിക്കാൻ ശ്രമിക്കുക. മുസ്‌ലിം സമൂഹങ്ങൾക്കിടയിലെ സാഹോദര്യം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.
- ഉമ്മത്തിനെതിരെ വരുന്ന വെല്ലുവിളികളെ നേരിടുന്നതിനായി സുപ്രധാന വിഷയങ്ങളിൽ പണ്ഡിതന്മാരുടെ ബൗദ്ധികവും വൈജ്ഞാനികവുമായ നിലപാടുകളെ ഏകീകരിക്കുക.
- മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിക്കുക. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്യുക.
- വികസിച്ചുകൊണ്ടിരിക്കുന്ന വൈയക്തികവും സാമൂഹികവുമായ വികാസത്തിന് അനുസൃതമായി ഇസ്‌ലാമിന്റെ കഴിവ്, ലക്ഷ്യങ്ങൾ, നിയമങ്ങൾ എന്നിവയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.
- സമാധാനപരമായ സഹവർത്തിത്വത്തിന് വേണ്ടി നിലകൊള്ളുക. അനീതിയെയും അക്രമത്തെയും, അതേത് ഉറവിടത്തിൽ നിന്നായാലും, ശക്തിയുക്തം എതിർക്കുക. വൈവിധ്യമാർന്ന സംസ്‌കാരങ്ങൾക്കും മതങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സഹിഷ്ണുതയിലൂന്നിയ സംസ്‌കാരത്തെ പ്രചരിപ്പിക്കുക.
- കുടുംബത്തെ സംരക്ഷിക്കുന്നതിനും ഐക്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുക. [4]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- https://iumsonline.org/en/
- https://islamonlive.in/views/the-role-of-muslim-scholars-in-international-politics/
- https://uia.org/s/or/en/1100030179
- https://www.washingtontimes.com/topics/international-union-of-muslim-scholars/
- https://www.facebook.com/permalink.php?story_fbid=2833090843397429&id=229444223762117
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗികമായ വെബ് വിലാസം Archived 2013-05-18 at the Wayback Machine
- https://iumsonline.org/en/