അന്ത്യോഖ്യയിലെ ഇഗ്നാത്തിയോസ്
![]() | This article may be expanded with text translated from the corresponding article in English. (2025 ഏപ്രിൽ) Click [show] for important translation instructions.
|
ഈ ലേഖനം ഇംഗ്ലീഷ് ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണ്. ഇത് ഒരു കമ്പ്യൂട്ടറോ അല്ലെങ്കിൽ രണ്ട് ഭാഷയിലും പ്രാവീണ്യം കുറഞ്ഞ ഒരു വിവർത്തകനോ സൃഷ്ടിച്ചതാകാം. |
അന്ത്യോഖ്യയിലെ മാർ ഇഗ്നാത്തിയോസ് | |
---|---|
![]() | |
വ്യക്തി വിവരങ്ങൾ | |
ജനനം | സിറിയ പ്രവിശ്യ, റോമാ സാമ്രാജ്യം |
മരണം | യൗസേബിയോസ്: c. 108[1]
റിച്ചാർഡ് പെർവോ: 135–140[2] തിമോത്തി ബാർൺസ്:ക്രി. വ. 140കൾ[3]റോം, റോമൻ സാമ്രാജ്യം |
വിശുദ്ധപദവി | |
തിരുനാൾ ദിനം | ഡിസംബർ 20 (ബൈസാന്ത്യൻ) കൊയ്യാക് 24 (രക്തസാക്ഷിത്വം – അലക്സാണ്ഡ്രിയൻ[4]) എപ്പിപ്പ് 7 (ഓർമ്മയാചരണം - അലക്സാണ്ഡ്രിയൻ[5]) ഒക്ടോബർ 17 (റോമൻ ആചാരക്രമം, ആംഗ്ലിക്കൻ സഭ, ലൂഥറനിസം, സുറിയാനി ക്രിസ്തീയത) ആഗമനത്തിലെ നാലാമത്തെ ഞായറാഴ്ച കഴിഞ്ഞുള്ള തിങ്കളാഴ്ച (അർമേനിയൻ)[6] |
വണങ്ങുന്നത് | കത്തോലിക്കാ സഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ ഓറിയന്റൽ ഓർത്തഡോക്സ് സഭ കിഴക്കിന്റെ സഭ ആംഗ്ലിക്കൻ കൂട്ടായ്മ ലൂഥറനിസം |
ഗുണവിശേഷങ്ങൾ | സിംഹങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ചിത്രീകരണം |
ഒരു ആദ്യകാല ക്രൈസ്തവ എഴുത്തുകാരനും അന്ത്യോഖ്യാ പാത്രിയർക്കീസും ആയിരുന്നു അന്ത്യോഖ്യയിലെ ഇഗ്നാത്തിയോസ് (ഗ്രീക്ക്: Ἰγνάτιος Ἀντιοχείας; ഇഗ്നാത്ത്യോസ് അന്ത്യോഖേയാസ്; മരണം c. 108/140).[2][3][7][8][9] ഇഗ്നാത്തിയോസ് തിയോഫൊറോസ്, തീയ്ക്കടുത്ത ഇഗ്നാത്തിയോസ് (സുറിയാനി: ܐܝܓܢܐܛܝܘܣ ܢܘܪܢܐ; ഇഗ്ഩാത്തിയോസ് ഩൂറോഩോ) എന്നിങ്ങനെയും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്.[10] വിവിധ ഭാഷകളിൽ ഇഗ്നേഷ്യസ് (ഇംഗ്ലീഷ്: Ignatius), അഗ്നാത്തീസ് (ܐܝܓܢܐܛܝܘܣ),[11] ഇഗ്നാത്തി (ലത്തീൻ: Ignati) എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇഗ്നാത്തിയോസ് വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കായി എഴുതിയ ലേഖനങ്ങൾ വലിയ പ്രചാരം നേടിയവയാണ്. രക്തസാക്ഷിത്വം വരിക്കാൻ റോമിലേക്ക് പോകുന്ന യാത്രയ്ക്കിടെ ഇദ്ദേഹം എഴുതിയവയാണ് ഇവ. ശ്ലൈഹിക പിതാക്കന്മാരുടെ കൃതികളിൽ പ്രധാനമാണ് ഈ ലേഖനപരമ്പര. റോമിലെ ക്ലെമെന്റ്, പോളികാർപ്പ് എന്നിവരോടൊപ്പം ശ്ലൈഹിക പിതാക്കന്മാരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആദ്യകാല ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെയും സഭാവിജ്ഞാനീയം, കൂദാശകൾ, മേൽപ്പട്ടക്കാരുടെ സ്ഥാനം മുതലായ വിഷയങ്ങളുടെയും ഏറ്റവും വിലപ്പെട്ട സ്രോതസ്സുകളിൽ ഒന്നായി നിലകൊള്ളുന്നു.
ജീവിതം
[തിരുത്തുക]ഇഗ്നാത്തിയോസിന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിൻറെ കത്തുകളിൽ നിന്നും പിൽക്കാല പാരമ്പര്യങ്ങളിൽ നിന്നും ഉള്ളതിനപ്പുറം കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. വളരെ ചെറുപ്പത്തിൽ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ആളാണ് അദ്ദേഹം ഇന്ന് കരുതപ്പെടുന്നു.[12] പാരമ്പര്യം അനുസരിച്ച് അദ്ദേഹവും സുഹൃത്തായ പോളിക്കാർപ്പോസും യോഹന്നാൻ ശ്ലീഹായുടെ ശിഷ്യന്മാർ ആയിരുന്നു.[13] പിൽക്കാലത്ത് അന്ത്യോഖ്യയുടെ മേൽപ്പട്ടക്കാരനായി ഇഗ്നാത്തിയോസ് നിയോഗിക്കപ്പെട്ടു. 4ാം നൂറ്റാണ്ടിലെ സഭാ ചരിത്രകാരനായ യൗസേബിയോസ് നൽകുന്ന വിവരണം അനുസരിച്ച് അന്ത്യോഖ്യായിൽ എവോദിയോസിന്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേറ്റത്.[14] പത്രോസ് ശ്ലീഹാ സ്വയം ഇഗ്നാത്തിയോസിനെ അന്ത്യോഖ്യയുടെ ചുമതലയേൽപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു എന്ന് കൂറോസിലെ തിയോദോറെത് രേഖപ്പെടുത്തുന്നു.[15] ഇഗ്നാത്തിയോസിനെ തിയോഫോറസ് (ദൈവവാഹകൻ) എന്നാണ് വിളിച്ചിരുന്നത്. യേശുക്രിസ്തു കൈകളിൽ എടുത്ത് അനുഗ്രഹിച്ച കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നൊരു പാരമ്പര്യമാണ് ഈ നാമകരണത്തിന്റെ അടിസ്ഥാനം.[16]
രക്തസാക്ഷിത്വം
[തിരുത്തുക]രക്തസാക്ഷിത്വത്തിന്റെ സാഹചര്യങ്ങൾ
[തിരുത്തുക]ഇഗ്നാത്തിയോസിനെ ക്രിസ്തുമത വിശ്വാസത്തിന്റെ പേരിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ജന്മനാടായ അന്ത്യോഖ്യയിൽ വെച്ച് വധിക്കുന്നതിനുപകരം, പത്ത് സൈനികരുടെ അകമ്പടിയോടെ അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുപോവുകയാണ് ഉണ്ടായത്:
'സിറിയ മുതൽ റോം വരെ ഞാൻ വന്യമൃഗങ്ങളുമായി യുദ്ധം ചെയ്യുന്നു, കരയിലും കടലിലും, രാത്രിയും പകലും, പത്ത് പുള്ളിപ്പുലികളോട്, അതായത് ഒരു സംഘം പട്ടാളക്കാരോട്, ബന്ധിക്കപ്പെട്ട നിലയിൽ....'
— ഇഗ്നാത്തിയോസ് റോമാക്കാർക്ക് എഴുതിയ ലേഖനം അദ്ധ്യായം 5
റോമാ സാമ്രാജ്യത്തിൽ ക്രിസ്തുമതം വിശ്വാസം പ്രചരിപ്പിക്കുന്നവരെ പ്രാദേശികമായി തന്നെ ശിക്ഷിക്കുന്ന രീതി വ്യാപകമായിരുന്നതിനാൽ, ഇഗ്നാത്തിയോസിനെ റോമിലേക്ക് കൊണ്ടുപോയത് അസാധാരണമായ സംഭവമാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. "റോമൻ പൗരന്മാരെയോ യുദ്ധത്തടവുകാരെയോ ഒഴികെ ഫ്ലാവിയാൻ യുഗത്തിൽ മറ്റേതെങ്കിലും തടവുകാരെ വധശിക്ഷയ്ക്കായി റോമിലേക്ക് കൊണ്ടുവന്നതിന്റെ മറ്റ് ഉദാഹരണങ്ങളൊന്നുമില്ല" എന്ന് സ്റ്റീവൻ ഡേവീസ് ചൂണ്ടിക്കാണിക്കുന്നു.[17]
ഇഗ്നാത്തിയോസ് ഒരു റോമൻ പൗരനൊങ്കിൽ, അദ്ദേഹത്തിന് ചക്രവർത്തി സമക്ഷം ദയാഹർജി സമർപ്പികാമായിരുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം മൃഗീയപീഡനത്തിന് പകരം ശിരഛേദം ചെയ്യപ്പെടുന്നതിന് അവദിക്കപ്പെടുമായിരുന്നു.[18] ചക്രവർത്തിക്ക് ഹർജി നൽകാൻ പോകുന്ന ഒരു റോമൻ പൗരനെ ബന്ധനസ്ഥനാക്കുന്നത് റോമൻ നിയമത്തിന് വിരുദ്ധമായിരുന്നു. എന്നാൽ, യാത്രയ്ക്കിടെ ഇഗ്നാത്തിയോസിനെ ചങ്ങലകളാൽ ബന്ധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ തന്നെ കത്തുകളിൽ പറയുന്നു.[17]:175–176
ഇഗ്നാത്തിയോസ് കൊളോസിയത്തിൽ ക്രൂരവിനോദങ്ങൾക്ക് ഇരയായി മരിക്കുന്ന കാഴ്ച ചക്രവർത്തിക്ക് കാണുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ റോമിലേക്ക് മാറ്റിയെന്ന് അലൻ ബ്രെന്റ് വാദിക്കുന്നു. "റോമിലെ കൊളോസിയത്തിൽ കാഴ്ചക്കാർക്ക് വിനോദം നൽകുന്നതിനായി പ്രവിശ്യകളിൽ നിന്ന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കൊണ്ടുപോകുന്നത് സാധാരണ രീതിയായിരുന്നു" എന്ന് ബ്രെന്റ് തറപ്പിച്ചു പറയുന്നു.[19]:15
"ഇഗ്നാത്തിയോസ് റോമിലെ കളിക്കായി സിറിയയിലെ സാമ്രാജ്യ ദേശാധിപതി നൽകിയ സംഭാവനയാണെങ്കിൽ, ഒരൊറ്റ തടവുകാരൻ എന്നത് വളരെ ലുബ്ധമായ സമ്മാനമായി തോന്നുന്നു" എന്ന് വാദിച്ചുകൊണ്ട് സ്റ്റീവൻ ഡേവീസ് ഈ ആശയം നിരാകരിക്കുന്നു.[17]:176 പകരം സിറിയയിലെ റോമൻ ദേശാധിപതി സ്ഥലത്തില്ലാത്ത വേളയിൽ അദ്ദേഹത്തിൻറെ സ്ഥാനപതിയോ പ്രതിനിധിയോ ആയിരിക്കാം ഇഗ്നാത്തിയോസിനെ കുറ്റം വിധിച്ചത് എന്ന് ഡേവീസ് അഭിപ്രായപ്പെടുന്നു. റോമൻ നിയമമനുസരിച്ച് ഒരു പ്രവിശ്യയുടെ ദേശാധിപതിയ്ക്കോ സ്വയം ചക്രവർത്തിക്ക് തന്നെയോ മാത്രമാണ് ഒരാൾക്ക് വധശിക്ഷ വിധിക്കാൻ അധികാരം ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ ആ പ്രതിനിധിക്ക് ചെയ്യാൻ കഴിയുന്നത് ഒന്നെങ്കിൽ ഇഗ്നാത്തിയോസിനെ ദേശാധിപതി തിരിച്ചുവരുന്നതുവരെ സിറിയയിൽ തന്നെ തടവിൽ പാർപ്പിക്കുക എന്നതോ റോമിലേക്ക് വിചാരണയ്ക്ക് വിടുക എന്നതോ മാത്രമായിരുന്നു. ഇക്കാരണത്താൽ വിചാരണ നടത്തി വധശിക്ഷ നടപ്പിലാക്കാൻ ഉദ്ദേശിച്ചായിരിക്കണം ഇഗ്നാത്തിയോസിനെ റോമിലേക്ക് കൊണ്ടുപോയത് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മേൽപ്പട്ടക്കാരനെ റോമിലേക്ക് കൊണ്ടുപോകുന്നതിലൂടെ അന്ത്യോഖ്യയിലെ ക്രിസ്ത്യാനികളുടെ കടുത്ത പ്രക്ഷോഭം ഒഴിവാക്കാൻ അദ്ദേഹം ലക്ഷ്യമിട്ടിരിക്കാം.[17]:177–178
ഡേവിസിന്റെ ഈ അനുമാനത്തെ "പൂർണ്ണമായും സാങ്കൽപ്പികം" എന്ന് വിശേഷിപ്പിച്ച ക്രിസ്റ്റീൻ ട്രെവെറ്റ് ഇതിന് സംതൃപ്തികരമായ ഒരു വിശദീകരണവും നൽകാനാവില്ല എന്ന് അഭിപ്രായപ്പെടുന്നു. "താൻ കുറ്റം വിധിക്കപ്പെട്ടവൻ ആണെന്ന് ആ മേൽപ്പട്ടക്കാരൻ പറയുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു. പക്ഷേ ചോദ്യം അവശേഷിക്കുന്നു, അദ്ദേഹം എന്തിനാണ് റോമിലേക്ക് പോകുന്നത്? അത് നമുക്ക് അറിയില്ല എന്നതാണ് സത്യം."[20]
റോമിലേക്കുള്ള യാത്രാമർഗ്ഗം
[തിരുത്തുക]റോമിലേക്കുള്ള യാത്രയ്ക്കിടെ, ഇഗ്നാത്തിയോസും അദ്ദേഹത്തെ അനുധാവനം ചെയ്ത പട്ടാളക്കാരും, അന്ത്യോഖ്യയിൽ നിന്ന് റോമിലേക്കുള്ള ഏറ്റവും നേരിട്ടുള്ള പാത സ്വീകരിക്കാതെ, ഏഷ്യാമൈനറിലൂടെ വളരെ ദൂരം കരമാർഗ്ഗം സഞ്ചരിച്ചിരുന്നു.[17]:176 ഇഗ്നാത്തിയോസിന്റെ യാത്രാ പാതയെക്കുറിച്ച് പണ്ഡിതന്മാർ പൊതുവെ യോജിക്കുന്നവ താഴെപ്പറയുന്ന കാര്യങ്ങളാണ്:
- സിറിയാ പ്രവിശ്യയിലെ അന്ത്യോഖ്യയിൽ നിന്ന് ഏഷ്യാമൈനറിലേക്കാണ് ഇഗ്നാത്തിയോസിന്റെ യാത്രയുടെ ആദ്യഭാഗം. കടൽവഴിയാണോ കരവഴിയാണോ അദ്ദേഹം സഞ്ചരിച്ചതെന്ന് വ്യക്തമല്ല;
- തുടർന്ന് അദ്ദേഹത്തെ, മഗ്നീഷ്യ, ട്രാലസ്, എഫേസൂസ് എന്നീ നഗരങ്ങൾ ഒഴിവാക്കി, സ്മിർണയിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ഫിലാദെൽഫിയ വഴി അദ്ദേഹം കടന്നുപോയിരിക്കാം; (cf. Ign. Phil. 7)
- തുടർന്ന് ഇഗ്നാത്തിയോസ് ട്രോവാസിലേക്ക് യാത്ര ചെയ്തു, അവിടെ അദ്ദേഹം മാസിഡോണിയയിലെ നിയാപോളിസ് എന്ന സ്ഥലത്തേക്ക് പോകുന്ന ഒരു കപ്പലിൽ കയറി; (cf. Ign. Pol. 8)
- തുടർന്ന് അദ്ദേഹം ഫിലിപ്പി നഗരത്തിലൂടെ കടന്നുപോയി; (cf. Pol. Phil. 9)
- അവിടെനിന്ന്, അദ്ദേഹം റോമിലേക്ക് കരമാർഗമോ കടൽമാർഗമോ പോയി.[21]
ബന്ധിതനായിരുന്ന ഇഗ്നാത്തിയോസിനെ ഏറ്റവും കുറഞ്ഞത് ഫിലാദെൽഫിയയിലെ എങ്കിലും മുഴുവൻ ക്രൈസ്തവസമൂഹത്തെയും കാണാൻ യാത്രയ്ക്കിടെ പട്ടാളക്കാർ അനുവദിച്ചതായി കരുതാം. (cf. Ign. Phil. 7) ഇതിനുപുറമേ നിരവധി ക്രൈസ്തവ സന്ദർശകർക്കും സന്ദേശവാഹകർക്കും അദ്ദേഹത്തെ വ്യക്തിപരമായി കാണാൻ അനുവാദം ലഭിച്ചു. ഇഗ്നാത്തിയോസിനെ ആറ് കത്തുകൾ സമീപത്തുള്ള സഭാസമൂഹങ്ങൾക്കും ഒരു കത്ത് സ്മിർണയിലെ ബിഷപ്പായ പോളികാർപ്പോസിനും എഴുതി അയക്കാൻ സഹായിച്ചത് ഈ സന്ദേശവാഹകരാണ്.[17]:176
ഒരു തടവുകാരനെ സാധാരണയായി ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും നേരിട്ടുള്ള വഴിയിലൂടെ കൊണ്ടുപോകുന്നതാണ് പതിവ് എന്നിരിക്കേ ഇഗ്നാത്തിയോസിന്റെ യാത്രയ്ക്ക് സ്വീകരിച്ച നീണ്ട മാർഗവും യാത്രക്കിടെ നടന്ന ഈ സംഭവങ്ങളും അസാധാരണമാണ്. റോമൻ സാമ്രാജ്യത്തിൽ കരമാർഗമുള്ള യാത്ര കടൽ വഴിയുള്ള യാത്രയേക്കാൾ വളരെ ചെലവേറിയതായിരുന്നു,[22] മാത്രമല്ല അന്ത്യോഖ്യ റോമാ സാമ്രാജ്യത്തിലേ ഒരു പ്രധാന തുറമുഖവും ആയിരുന്നു. ഇക്കാരണത്താൽ സൈനികരുടെ യാത്രയുടെ പ്രധാന ലക്ഷ്യം ഇഗ്നാത്തിയോസ് ആയിരുന്നില്ലെന്ന് വ്യക്തമാണെന്നും യാത്രാവഴിയിൽ മറ്റു പല കാര്യങ്ങളും ചെയ്യുന്നതിന് ആയിരിക്കാം അവർ ഏഷ്യാമൈനറിലെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചത് എന്നും ഡേവീസ് അഭിപ്രായപ്പെടുന്നു. യാത്രയ്ക്കിടെ മറ്റ് ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്താൻ ഇഗ്നാത്തിയോസിന് ലഭിച്ച അവസരങ്ങൾ അത്തരമൊരു സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[17]:177
രക്തസാക്ഷിത്വം നടന്ന തീയതി
[തിരുത്തുക]ട്രാജന്റെ ഭരണകാലത്താണ് ഇഗ്നാത്തിയോസിന്റെ രക്തസാക്ഷിത്വം സംഭവിച്ചതെന്നാണ് പാരമ്പര്യം (ഏകദേശം 98–117). ഈ വിവരം നൽകുന്ന ആദ്യത്തെയാൾ നാലാം നൂറ്റാണ്ടിലെ സഭാ ചരിത്രകാരനായ കെയ്സറിയായിലെ യൗസേബിയോസ് ആണ്. ആദ്യകാല സഭാനേതാക്കളെ യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള ആശയപരമായ പ്രവണത യൗസേബിയോസിന് ഉണ്ടായിരുന്നതായി അഭിപ്രായപ്പെടുന്ന റിച്ചാർഡ് പെർവോ യൗസേബിയോസിന്റെ ഈ വിവരണം അംഗീകരിക്കുന്നില്ല.[2] ഈ വാദത്തെ എതിർക്കുന്ന ജോനാഥൻ ലുക്കാദൂ ജോൺ മലാലസിന്റെയും ഇഗ്നാത്തിയോസിനെക്കുറിച്ചുള്ള രക്തസാക്ഷിത്വ നടപടികളിലെയും വിവരണങ്ങൾ യൗസേബിയോസിന്റേതിൽ നിന്ന് സ്വതന്ത്രമാണെന്നും അവയും ട്രാജന്റെ കീഴിലാണ് ഇഗ്നാത്തിയോസിന്റെ വധിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്നതായും അഭിപ്രായപ്പെടുന്നു.[23]:6
പല പണ്ഡിതന്മാരും ഇഗ്നാത്തിയോസിന്റെ വധത്തിന്റെ പരമ്പരാഗത കാലഗണന അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റു ചിലർ കുറച്ചുകൂടി പിൽക്കാലത്താണ് അത് സംഭവിച്ചിട്ടുണ്ടാവുക എന്ന് കരുതുന്നു. റിച്ചാർഡ് പെർവോ ഇഗ്നാത്തിയോസിന്റെ മരണം 135–140 കാലത്ത് ആണ് നടന്നത് എന്ന് അഭിപ്രായപ്പെടുന്നു.[2] ബ്രിട്ടീഷ് ക്ലാസ്സിസിസ്റ്റായ തിമോത്തി ബാർനസ് 140കളിൽ എപ്പോഴോ ആയിരിക്കാം വധം നടന്നത് എന്ന് അനുമാനിക്കുന്നു. 130കളിൽ മാത്രം സജീവമായ ജ്ഞാനവാദി ടോളമിയുടെ ഒരു കൃതിയിൽ നിന്നുള്ള ശകലം ഇന്ന് ഇഗ്നാത്തിയോസ് ഉദ്ധരിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട് എന്നാ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് അഭിപ്രായപ്പെട്ടത്.[3] ജോൺ മലാലസിൽ നിന്നും ദ്രോസിസിന്റെ നടപടികളിൽ നിന്നും ലഭിക്കുന്ന വിവരണങ്ങൾ അനുസരിച്ച് 115ൽ ട്രാജന്റെ ഭരണകാലത്ത് അന്ത്യോഖ്യയിൽ ഉണ്ടായ ഭൂകമ്പത്തിന് ശേഷം ജൂലൈ 16ന് അപ്പോളോയുടെ ഉത്സവത്തിന് ഇടയ്ക്കാണ് ഇഗ്നാത്തിയോസ് രക്തസാക്ഷിയായതെന്ന് എറ്റിയെൻ ഡിക്രപ്റ്റ് അഭിപ്രായപ്പെടുന്നു.[24]
അവലംബം
[തിരുത്തുക]- ↑ "Chronicle, from the Latin translation of Jerome, p. 276". Archived from the original on 3 April 2011. Retrieved 22 October 2008.
- ↑ 2.0 2.1 2.2 2.3 Pervo, Richard I. The Making of Paul - Constructions of the Apostle in Early Christianity. Minneapolis, MN: Fortress Press. pp. 134–135. ISBN 978-0-8006-9659-7. Archived from the original on 28 June 2024. Retrieved 23 June 2019.
- ↑ 3.0 3.1 3.2 Barnes, Timothy D. (December 2008), "The Date of Ignatius", The Expository Times, 120 (3): 119–130, doi:10.1177/0014524608098730, S2CID 170585027
- ↑ "24 كيهك - اليوم الرابع والعشرين من شهر كيهك - السنكسار". Archived from the original on 14 August 2018. Retrieved 14 August 2018.
- ↑ "7 أبيب - اليوم السابع من شهر أبيب - السنكسار". Archived from the original on 14 August 2018. Retrieved 14 August 2018.
- ↑ Domar - the calendrical and liturgical cycle of the Armenian Orthodox Church, 2003, Armenian Orthodox Theological Research Institute, 2002, p. 603.
- ↑ David Hugh Farmer (1987), "Ignatius of Antioch", The Oxford Dictionary of the Saints, New York: Oxford University Press, p. 220, ISBN 978-0-19-103673-6
- ↑ Owen F. Cummings (2005), Eucharistic Doctors - A Theological History, Paulist Press, p. 7, ISBN 978-0-8091-4243-9
- ↑ Andrew Louth, ed. (2016), Genesis 1–11, InterVarsity Press, p. 193, ISBN 978-0-8308-9726-1
- ↑ കരോട്ടുവീട്ടിൽ, ശെമവൂൻ ദിവന്നാസിയോസ്. കണ്ടനാട് ഗ്രന്ഥാവരി. p. 6.
- ↑ "കിഴക്കിന്റെ സുറിയാനി സഭയുടെ കലണ്ടർ" (PDF). churchoftheeastindia.org. Archived from the original (PDF) on 2024-08-22. Retrieved 2025-04-12.
- ↑ "Saint Ignatius of Antioch". Franciscan Media (in ഇംഗ്ലീഷ്). 2016-10-17. Archived from the original on 2020-07-25. Retrieved 2020-07-25.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Catholic Encyclopedia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Church Fathers - Church History, Book III (Eusebius)". newadvent.org. Archived from the original on 10 October 2018. Retrieved 25 July 2020.
- ↑ ""St. Ignatius of Antioch", Lives of Saints, John J. Crawley & Co., Inc". Archived from the original on 15 June 2019. Retrieved 16 February 2016.
- ↑ The Martyrdom of Ignatius
- ↑ 17.0 17.1 17.2 17.3 17.4 17.5 17.6 Davies, Stevan L. (1976). "The Predicament of Ignatius of Antioch". Vigiliae Christianae. 30 (3): 175–180. doi:10.1163/157007276X00249. JSTOR 1583332.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Arnold 2017 p. 38
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Brent, Allen (2007). Ignatius of Antioch - A Martyr Bishop and the Origin of Episcopacy. New York: T&T Clark. ISBN 9780567032003. Archived from the original on 28 June 2024. Retrieved 3 July 2019.
- ↑ Trevett, Christine (1989). "Ignatius "To the Romans" and 1 Clement LIV–LVI". Vigiliae Christianae. 43 (1): 35–52. doi:10.1163/157007289X00173. JSTOR 1584438.
- ↑ Jefford, Clayton N. (2006). The Apostolic Fathers and the New Testament. Grand Rapids, MI: Baker Publishing Group. ISBN 978-1-4412-4177-1. Archived from the original on 28 June 2024. Retrieved 3 July 2019.
- ↑ Cioffi, Robert L. (7 March 2016). "Travel in the Roman World". Oxford Handbooks Online. Oxford. doi:10.1093/oxfordhb/9780199935390.013.110. ISBN 978-0-19-993539-0. Archived from the original on 3 July 2019. Retrieved 3 July 2019.
Roads were by far the costliest means of transporting goods and traveling; according to calculations made by applying the ORBIS model to data from Diocletian's Edict on Maximum Prices of 301 AD, transportation by wagon cost between five and fifty-two times more than travel by boat for equivalent distances...
- ↑ Lookadoo, Jonathon (2023). The Christology of Ignatius of Antioch. Wipf and Stock Publishers. ISBN 978-1-6667-7068-1. Archived from the original on 28 June 2024. Retrieved 14 April 2024.
- ↑ Decrept, Étienne (1 July 2008). "Circonstances et interprétations du voyage d'Ignace d'Antioche". Revue des sciences religieuses (in ഫ്രഞ്ച്) (82/83): 389–399. doi:10.4000/rsr.433. ISSN 0035-2217. Archived from the original on 14 August 2022. Retrieved 14 August 2022.