അന്ത്യോക്യയിലെ വിശുദ്ധ മാർഗരറ്റ് (സുർബരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1631-ൽ ഫ്രാൻസിസ്കോ ഡി സുർബരൻ ചിത്രീകരിച്ച ഒരു ചിത്രമാണ് അന്ത്യോക്യയിലെ വിശുദ്ധ മാർഗരറ്റ്. 1903-ൽ ലണ്ടനിലെ നാഷണൽ ഗാലറി ഈ ചിത്രം വാങ്ങുകയുണ്ടായി. അന്ത്യോക്യയിലെ വിശുദ്ധ മാർഗരറ്റിനെ ഒരു ഇടയനായി കലാകാരൻ കാണിക്കുന്നു. മാർഗരറ്റ് ഒരു വടി പിടിച്ചിരിക്കുന്നു (അവൾ പരിചരിക്കുന്ന തന്റെ ആടുകളെ മേയ്ക്കുന്ന ഐതിഹ്യത്തെ പരാമർശിക്കുന്നു). ചിത്രത്തിൻറെ പിന്നിലെ ഇരുളിൽ അവ്യക്തമായി കാണപ്പെടുന്ന മഹാസർപ്പത്തിൻറെ ഉദരം പിളർന്നാണ് മാർഗററ്റ് പുനാവിർഭവിച്ചത് എന്നാണ് സങ്കല്പം. വിശുദ്ധ മാർഗററ്റിനും സുർബരൻറെ മറ്റൊരു ചിത്രമായ വിശുദ്ധ അഗാതക്കും ഏറെ മുഖസാദൃശ്യങ്ങൾ ഉണ്ട്. അതുകൊണ്ട് ഈ രണ്ടു ചിത്രങ്ങൾക്കും മാതൃകയായത് ഒരേ പെൺകുട്ടിയായിരിക്കണം എന്ന് കലാനിരൂപകർ അനുമാനിക്കുന്നു. [1].

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഫ്രാൻസിസ്കോ സുർബാരൻ

ഫ്രാൻസിസ്കോ സുർബാരൻ ഒരു സ്പാനിഷ് ചിത്രകാരനായിരുന്നു. സന്യാസിമാരെയും കന്യാസ്ത്രീകളെയും രക്തസാക്ഷികളെയും ചിത്രീകരിക്കുന്ന മതചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ നിശ്ചലജീവിതചിത്രങ്ങളിലൂടെയും അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നു. ചിയറോസ്ക്യൂറോയുടെ (നിഴലും വെളിച്ചവും ) ശക്തമായ യാഥാർത്ഥ്യബോധവും ഉപയോഗിച്ചതിനാലായിരിക്കാം സുർബാരൻ "സ്പാനിഷ് കാരവാജിയോ" എന്ന വിളിപ്പേര് നേടിയത്. കാരവാജിയോയുടെ ചിത്രങ്ങൾ കാണാനുള്ള അവസരം സുർബാറോണിന് ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല, അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സമാനമായ യാഥാർത്ഥ്യബോധമുള്ള ചിയറോസ്ക്യൂറോയും ടെനെബ്രിസവും ഉൾക്കൊള്ളുന്നുവെന്ന് മാത്രം. ചിത്രകാരൻറെ നൈസർഗ്ഗികമായ രചനകളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് സ്പാനിഷ് ബറോക്ക് ചിത്രകാരനായിരുന്ന ജുവാൻ സാഞ്ചസ് കോട്ടൻ ആയിരുന്നുവെന്ന് ചില കലാ ചരിത്രകാരന്മാർ വിലയിരുത്തുന്നു.[2]

അവലംബം[തിരുത്തുക]

  1. "Catalogue entry". National Gallery.
  2. Gállego and Gudiol 1987, p. 15.