അന്തോനെല്ലോ ദ മെസ്സീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്തോനെല്ലോ ദ മെസ്സീന
AntonelloCondottiere.jpg
Portrait of a man, called the Condottiero, dated 1475 (Louvre)
ജനനം
Antonello di Giovanni di Antonio

c. 1430
മരണംFebruary 1479
ദേശീയതItalian
വിദ്യാഭ്യാസംnothing
അറിയപ്പെടുന്നത്Painting
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
St. Jerome in His Study
St. Sebastian
Virgin Annunciate
പ്രസ്ഥാനംItalian Renaissance

ഇറ്റാലിയൻ ചിത്രകാരനായ അന്തോനെല്ലോ ദ മെസ്സീന സിസിലിയിൽ മെസ്സീന എന്ന സ്ഥലത്ത് ജനിച്ചു. ഇദ്ദേഹം നേപ്പിൾസിൽ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ആദ്യകാല സന്തതികളിൽ ഒരാളായിരുന്നു അന്തോനെല്ലോ. ഒരു പ്രത്യേക വെനീഷ്യൻ ചിത്രരചനാശൈലിക്കു തന്നെ ഇദ്ദേഹം അടിത്തറ പാകി.

തനി ഇറ്റാലിയൻ രീതിയും ഫ്ളെമിഷ് സങ്കേതങ്ങളും യഥാതഥ്യാവിഷ്കരണങ്ങളും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ സമ്യക്കായി മേളിച്ചിരുന്നു. ക്രൂശിതരൂപവും വിശുദ്ധ ജെറോം പഠനത്തിൽ എന്ന ചിത്രവുമാണ് ഇദ്ദേഹത്തിന്റെ ആദ്യകാലസൃഷ്ടികളിൽ പ്രസിദ്ധി നേടിയത്. മഡോണയും ശിശുവും (Madonna and the child),[1] മംഗലവാർത്താസമയത്തെ കന്യാമറിയം (Virgin of the Annunciation),[2] മൃതനായ ക്രിസ്തുവും മാലാഖമാരും (The dead Christ with Angels)[3] തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങൾ.

എണ്ണച്ചായചിത്രരചനയുടെ ഉപജ്ഞാതാവും ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. സാൻ കാസ്സിയാനോ ദേവാലയത്തിലെ അൾത്താരയിൽ അന്തോനെല്ലോയുടെ ആലേഖ്യഭംഗി തെളിഞ്ഞു കാണാം. പ്രശസ്ത സമകാലിക ഇറ്റാലിയൻ ചിത്രകാരനായ ഗിയോവന്നി ബെല്ലിനി ഇദ്ദേഹത്തിന്റെ കലാസിദ്ധികളെ ഉദാരമായി ശ്ലാഘിച്ചിട്ടുണ്ട്. അന്തോനെല്ലോ 1479-ൽ വെനീസിൽ നിര്യാതനായി.

അവലംബം[തിരുത്തുക]

  1. http://www.artemisia-gentileschi.com/madonna.html
  2. http://www.orthodoxresearchinstitute.org/articles/fasts_feasts/hierotheos_vlachos_annunciation.htm
  3. http://www.wga.hu/frames-e.html?/html/r/rosso/2/2deadchr.html

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തോനെല്ലോ ദ മെസ്സീന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തോനെല്ലോ_ദ_മെസ്സീന&oldid=2349922" എന്ന താളിൽനിന്ന് ശേഖരിച്ചത്