അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാ ക്ഷേത്രമാണ് അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം. ഇവിടുത്തെ പ്രധാന മൂർത്തി കാർത്ത്യായനിയാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈക്ഷേത്രത്തിൽ മൂന്ന് നേരം പൂജയുണ്ട്. അയ്യപ്പൻ, ഗണപതി, ശിവൻ എന്നീ ദേവന്മാരാണ് ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നത്. പഴങ്ങാം പറമ്പ് ഇല്ലകാരാണ് ഇവിടത്തെ താന്ത്രികവിധി നടത്തുന്നത്. കാർത്ത്യായനിയെ പുളിയന്തറഇളയത് മൂകാംബികയിൽ നിന്നും കൊണ്ടുവന്നതാണെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്.[1]

അവലംബം[തിരുത്തുക]

  1. "അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരുടെ കൂട്ടി എഴുന്നള്ളിപ്പ് ഇന്ന്". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2016-03-18. Retrieved 2020-01-06.