അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷൻ, മട്ടാഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷൻ,മട്ടാഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏക അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷൻ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജൂത തെരുവിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷനാണ്.2010 ഫെബ്രുവരി 28 ന് അന്നത്തെ സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാർക്ക് നീല യൂണിഫോമാണ്.ഇവർ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. ഇതോടനുബന്ധിച്ച് ഒരു പോലീസ് മ്യൂസിയവുമുണ്ട്