ഉള്ളടക്കത്തിലേക്ക് പോവുക

അന്താരാഷ്ട്ര കയർ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര കയർ മ്യൂസിയം
Map
സ്ഥാപിതം2014
സ്ഥാനംകലവൂർ, ആലപ്പുഴ ജില്ല
Typeവ്യവസായ മ്യൂസിയം
Collectionsകയർ ഉൽപ്പന്നങ്ങളും നിർമ്മാണ ഉപകരണങ്ങളും
Ownerകയർ ബോർഡ് ഓഫ് ഇന്ത്യ

ഇന്ത്യയിലെ കേരള സംസ്ഥാനത്തുള്ള ഒരു മ്യൂസിയമാണ് അന്താരാഷ്ട്ര കയർ മ്യൂസിയം. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനമായ കയർ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു മ്യൂസിയമായ ഇത് ലോകത്തിലെ ആദ്യത്തേതും നിലവിൽ ഉള്ള ഏക കയർ മ്യൂസിയവും ആണ്.

അവലോകനം

[തിരുത്തുക]

കയർ വ്യവസായം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വശങ്ങളുമായി അടുത്ത ബന്ധമുള്ളതാണ്.[1] വലിയ തോതിൽ കയർ, കയർ ഉൽപ്പന്നങ്ങൾ, വ്യവസായങ്ങൾ എന്നിവയുള്ള പ്രദേശമാണ് ആലപ്പുഴ എന്നതിനാൽ ആണ് ആലപ്പുഴ ജില്ലയിൽ അന്താരാഷ്ട്ര കയർ മ്യൂസിയം സ്ഥാപിക്കുന്നത്.[1] ലോകത്തിലെ ആദ്യത്തേതും നിലവിൽ ഉള്ള ഏക കയർ മ്യൂസിയവും ഇത് ആണ്.

ചരിത്രം

[തിരുത്തുക]

ഒരു അന്താരാഷ്ട്ര കയർ മ്യൂസിയം സ്ഥാപിക്കാനുള്ള ആശയം അന്നത്തെ കയർ ബോർഡ് ചെയർമാൻ പ്രൊഫ. ജി. ബാലചന്ദ്രൻ ആണ് ആദ്യം അവതരിപ്പിക്കുന്നത്. 2012 മെയ് മാസത്തിൽ കൊച്ചിയിൽ വെച്ച് നടന്ന 208-ാമത് കയർ ബോർഡ് യോഗത്തിലാണ് അന്താരാഷ്ട്ര കയർ മ്യൂസിയം ആരംഭിക്കാൻ തീരുമാനിച്ചത്. കയർ ബോർഡ് ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ വജ്ര ജൂബിലി വർഷമായ 2014ൽ, കയർ മേഖലയിലെ ചരിത്രപരമായ സംഭവങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുടെ പരിണാമവും ചിത്രീകരിക്കുന്ന മ്യൂസിയം സ്ഥാപിച്ചു. 2014 മെയ് 27 ന് അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.[2]

ലക്ഷ്യം

[തിരുത്തുക]

വർഷങ്ങളായുള്ള ഇന്ത്യയിലെ കയർ വ്യവസായത്തിലെ വിപ്ലവകരമായ സംഭവവികാസങ്ങൾ പ്രദർശിപ്പിക്കാനാണ് അന്താരാഷ്ട്ര കയർ മ്യൂസിയം സ്ഥാപിച്ചത്.[2]

ആകർഷണങ്ങൾ

[തിരുത്തുക]
മ്യൂസിയത്തിനുള്ളിലെ കയർ കലാസൃഷ്ടികൾ

കയർ, കയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിലെ പരമ്പരാഗത പ്രക്രിയകൾ, സാങ്കേതികവിദ്യയിലെ വികസനം, റെറ്റിംഗ്, ഫൈബർ വേർതിരിച്ചെടുക്കൽ, കയർ മേഖലയിലെ യന്ത്രവൽക്കരണത്തിന്റെ വരവ് എന്നിവ മ്യൂസിയം പ്രദർശിപ്പിക്കുന്നു.[2] കയർ വ്യവസായത്തിന്റെ ഒരു ഹ്രസ്വ വീഡിയോ ഫിലിം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു, ഇത് വ്യവസായത്തിന്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഉള്ള അറിവ്കളും നൽകുന്നു.[2]

മ്യൂസിയത്തോട് ചേർന്ന് ഒരു സുവനീർ ഷോപ്പുണ്ട്, അവിടെ നിന്നും സന്ദർശകർക്ക് വിവിധതരം കയർ കരകൌശല വസ്തുക്കൾ, കയർ ഡോർമാറ്റുകൾ, കയര് ആഭരണങ്ങൾ എന്നിവ വാങ്ങാം.[2][3]

പ്രവേശനം

[തിരുത്തുക]

തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.[4] പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഉണ്ട്.[4]

സ്ഥാനം

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ കലവൂരിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷൻ 8 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ ബസ് സ്റ്റാൻഡാണ്, ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കലവൂർ റെയിൽവേ സ്റ്റേഷനാണ് എങ്കിലും ഏറ്റവും സമീപമുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ 10 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ റെയിൽവേസ്റ്റേഷനും ഏറ്റവും സമീപമുള്ള വിമാനത്താവളം 75 കിലോമീറ്റർ അകലെയായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്.[1]

അവലംബം

[തിരുത്തുക]
  1. 1 2 3 "International Coir Museum". DTPC Alappuzha (in ഇംഗ്ലീഷ്). District Tourism Promothion Council, Alppuzha.
  2. 1 2 3 4 5 "International Coir Museum". Coir Board of India.
  3. "About International Coir Museum Alappuzha: International Coir Museum Photos, History & Significance". Incredible India (in ഇംഗ്ലീഷ്).
  4. 1 2 "International Coir Museum" (PDF). Central Coir Research Institute.

പുറം കണ്ണികൾ

[തിരുത്തുക]