അന്താരാഷ്ട്രജീവശാസ്ത്രപരിപാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യപ്രശ്നത്തെ വിജയകരമായി നേരിടാൻ ഇന്റർനാഷണൽ കൌൺസിൽ ഒഫ് സയന്റിഫിക് യൂണിയൻസ് 1960-ൽ തയ്യാറാക്കിയ ഒരു ദീർഘകാല ആസൂത്രിത ജീവശാസ്ത്രപരിപാടിയാണ് അന്താരാഷ്ട്രജിവശാസ്ത്രപരിപാടി (International Biological Programme); (I.B.P)

മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളായ ജനപ്പെരുപ്പവും ഭക്ഷ്യദൌർലഭ്യവും വിജയകരമായി നേരിടാൻ ആസൂത്രിതവും സുസംഘടിതവുമായ ഒരു ദീർഘകാല പരിപാടി എന്ന നിലയിലാണ് അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടി തയ്യാറാക്കപ്പെട്ടത്. ഇന്റർനാഷണൽ കൌൺസിൽ ഒഫ് സയന്റിഫിക് യൂണിയൻസ് (International Council of Scientific unions) എന്ന സംഘടനയുടെ ഒരു പ്രത്യേക കമ്മിറ്റിയാണ് 1960-ൽ ഐ.ബി.പി.യുടെ കരട് രേഖ തയ്യാറാക്കിയത്. താഴെ പറയുന്ന ഏഴ് പ്രവർത്തനരംഗങ്ങളാണ് പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടത്.

  1. കരയിലെ ജീവസമൂഹങ്ങളുടെ ഉത്പാദനക്ഷമത
  2. ഉത്പാദനപ്രക്രിയകൾ, കരയിലും ജലത്തിലും
  3. കരയിലെ ജീവസമൂഹങ്ങളുടെ സംരക്ഷണം
  4. ശുദ്ധജലജീവസമൂഹങ്ങളുടെ ഉത്പാദനക്ഷമത
  5. കടൽജീവസമൂഹങ്ങളുടെ ഉത്പാദനക്ഷമത
  6. മനുഷ്യാനുകൂലനം
  7. ജൈവവിഭവങ്ങളുടെ ഉപയോഗവും ക്രമീകരണവും.

ഇന്ത്യയടക്കം നാല്പത് രാഷ്ട്രങ്ങൾ ഈ ഉദ്യമത്തിൽ പങ്കുകൊണ്ടു. 1964 മുതൽ 1974 വരെയായിരുന്നു പ്രവർത്തനകാലം. എഫ്.എ.ഒ., യുനെസ്കോ, ഡബ്ളു.എച്ച്.ഒ. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഈ പരിപാടിക്ക് സഹായസഹകരണം നൽകി.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.