അന്തരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. ഭരതന്റെ നാട്യശാസ്ത്രത്തിൽ വികൃതഗാന്ധാരത്തിന് നല്കപ്പെട്ടിരിക്കുന്ന പേരാണ് അന്തരാ.
  2. ഹിന്ദുസ്താനി സംഗീതത്തിലെ ധ്രുപദ്, ഖ്യാൽ, തുമ്രി മുതലായ ഗാനരൂപങ്ങൾക്ക് ആസ്ഥായി, അന്തരാ എന്നിങ്ങനെ അംഗങ്ങൾ ഉണ്ട്. കർണാടകസംഗീതത്തിലെ കീർത്തനം, കൃതി, പദം, ജാവളി മുതലായ ഗാനരൂപങ്ങളുടെ പല്ലവി, അനുപല്ലവി എന്നിങ്ങനെയുള്ള അംഗങ്ങളുടെ സ്ഥാനമാണ് ആസ്ഥായിക്കും അന്തരായ്ക്കും ഉള്ളത്. ആസ്ഥായി പല്ലവിക്കു സമാനമായ പ്രഥമാംഗവും അന്തരാ അനുപല്ലവിക്കു സമാനമായ ദ്വിതീയാംഗവുമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരാ&oldid=1011848" എന്ന താളിൽനിന്ന് ശേഖരിച്ചത്