അന്തരമാർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഗങ്ങളുമായി ബന്ധപ്പെട്ട ത്രയോദശലക്ഷണങ്ങളിൽ ഒന്നാണ് അന്തരമാർഗം. ഗാനാലാപനത്തിൽ രാഗച്ഛായയ്ക്ക് പൂർണതവരുത്തുവാൻ വേണ്ടി അന്യസ്വരം ചേർക്കുന്ന രീതി. ഒരു രാഗത്തിന്റെ സ്വരഘടനയിൽ അതുമായി ബന്ധമില്ലാത്ത മറ്റൊരു സ്വരം ചേർക്കുകയോ അടിസ്ഥാനമായ രാഗഘടനയിൽ മറ്റൊരു രാഗച്ഛായതന്നെ കടത്തിവിടുകയോ ചെയ്യുന്നതും ഇക്കൂട്ടത്തിൽ പെടും. ഇത് അപൂർവം ചില രാഗങ്ങളിൽ മാത്രമേ സാധ്യമാകൂ. ഈ രീതി ആലാപനസൌകുമാര്യം വർധിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതുമായിരിക്കണം. മൌലികരാഗത്തിന്റെ അന്തഃസത്തയ്ക്ക് ഊനം സംഭവിക്കുകയുമരുത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരമാർഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരമാർഗം&oldid=1011822" എന്ന താളിൽനിന്ന് ശേഖരിച്ചത്