അന്തഃപ്രജനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജനിതകപരമായി അത്യധികം അടുത്തു ബന്ധമുള്ളവർ തമ്മിലുള്ള പ്രജനനപ്രക്രിയയാണ് അന്തഃപ്രജനനം. സംയോജിത ലിംഗവ്യവസ്ഥയുള്ള പയർ തുടങ്ങിയ അനേകം സസ്യങ്ങളുടെ പ്രത്യുത്പാദനപ്രക്രിയയിൽ അന്തഃപ്രജനനം നിരന്തരമായി നടക്കുന്നുണ്ടെങ്കിലും പൊതുവേ പ്രകൃതി ഇതിനെ പ്രോത്സാഹിപ്പിക്കുന്നതായല്ല കണ്ടുവരുന്നത്. സ്വയമായി ബീജസങ്കലനം ഒഴിവാക്കുന്ന പല മാർഗങ്ങളും സംയോജിത ലിംഗവ്യവസ്ഥയുള്ള സസ്യങ്ങളിൽ തന്നെ കാണപ്പെടുന്നുണ്ട്. നിരന്തരമായ അന്തഃപ്രജനനം പാരമ്പര്യത്തിൽ വരുത്തിത്തീർക്കുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നവയാണ് യോഹാൻസൻ എന്ന ശാസ്ത്രകാരൻ അമരയിൽ നടത്തിയ പരീക്ഷണങ്ങൾ.


മനുഷ്യരിൽ[തിരുത്തുക]

ഈജിപ്തിലെ ടോളമി, ഫറോവാ എന്നീ രാജാക്കൻമാർ സ്വസഹോദരികളെ വിവാഹം കഴിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.



അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അന്തഃപ്രജനനം&oldid=2323481" എന്ന താളിൽനിന്ന് ശേഖരിച്ചത്