അനോർതൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<td">δ = 0.012 – 0.013<td">References<td">[1][2][3]

അനോർതൈറ്റ്
Anorthite-rare08-38b.jpg
Anorthite crystals in a basalt vug from Vesuvius (size:6.9 x 4.1 x 3.8 cm)]]
General
വിഭാഗം Feldspar mineral
രാസവാക്യം CaAl2Si2O8
Identification
നിറം White, grayish, reddish
Crystal habit Anhedral to subhedral granular
Crystal system Triclinic
Twinning Common
Cleavage Perfect [001] good [010] poor [110]
Fracture Uneven to concoidal
Tenacity Brittle
Mohs Scale hardness 6
Luster Vitreous
Refractive index nα = 1.573 – 1.577 nβ = 1.580 – 1.585 nγ = 1.585 – 1.590
Optical Properties Biaxial (-)
Birefringence
Specific gravity 2.72 – 2.75
Diaphaneity Transparent to translucent

ഫെൽസ്പാർ ഗണത്തിൽപ്പെട്ട ഒരു ധാതുവാണ് അനോർതൈറ്റ്. ഫെൽസ്പാർ ഗണത്തെ പൊതുവേ ഓർതോക്ലേസ്, പ്ലാജിയോക്ലേസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്ലാജിയോക്ലേസ് ഇനത്തിലെ കാൽസിക് ഫെൽസ്പാർ Ca (Al2Si2O8) ആണ് അനോർതൈറ്റ്. അനോർതൈറ്റിലെ ലാക്ഷണിക ഘടകം കാൽസിയം (Ca2+) അയോണുകൾ ആണ്.

ഗ്രീക്കുഭാഷയിലെ അനോർതോസ് (ചൊവ്വില്ലാത്തത്) എന്ന പദത്തിൽനിന്നാണ് അനോർതൈറ്റ് എന്ന ധാതുനാമത്തിന്റെ ഉദ്ഭവം. പരലുകളുടെ ത്രിനതാക്ഷ (triclinal)[4] സ്വഭാവമാണ് ഈ പേരിന്നാസ്പദം.

ആധാരതലത്തിനു സമാന്തരമായ വിദളനം (cleavage)[5] അനോർതൈറ്റിന്റെ സവിശേഷതയാണ്. സുതാര്യമോ അർധതാര്യമോ ആണ്; വെളുത്തതോ നിറമില്ലാത്തതോ ആകാം. കാഠിന്യം 6; ആ. ഘ. 2.76. കാചദ്യുതിയുള്ള ഈ ധാതു ഹൈഡ്രോക്ലോറിക് ആസിഡുമായി സമ്പർക്കമുണ്ടായാൽ വിഘടിച്ച്, പശപോലുള്ള ജിലാറ്റിനസിലികയെ (gelationous silica)[6] വേർപെടുത്തുന്നു.

പ്ലാജിയോക്ലേസ് ഫെൽസ്പാറിലെ മറ്റിനങ്ങളെ അപേക്ഷിച്ച് വിരളമായി കാണുന്ന ധാതുവാണ് അനോർതൈറ്റ്. അഗ്നിപർവതശിലകളിലെ വിദരങ്ങളിലാണ് സാധാരണ അവസ്ഥിതമാകുന്നത്. തരിമയമായ ചുണ്ണാമ്പുകല്ല് സംസ്പർശകായാന്തരണ(contact metamorphism)ത്തിനു[7] വിധേയമാകുന്നിടത്തും അനോർതൈറ്റ് അല്പമായി കണ്ടുവരുന്നു.

അവലബം[തിരുത്തുക]

  1. http://www.handbookofmineralogy.org/pdfs/anorthite.pdf Handbook of Mineralogy
  2. http://www.mindat.org/min-246.html Mindat
  3. http://webmineral.com/data/Anorthite.shtml Webmineral
  4. http://www.galleries.com/minerals/symmetry/triclini.htm triclinal
  5. http://www.minerals.net/resource/property/Cleavage_Fracture_Parting.aspx Cleavage:
  6. http://pubs.rsc.org/en/content/articlelanding/1854/qj/qj8540600102 On deposits of soluble or gelatinous silica in the lower beds
  7. http://geology.csupomona.edu/alert/metamorphic/contact.htm Contact Metamorphism

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനോർതൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനോർതൈറ്റ്&oldid=1699164" എന്ന താളിൽനിന്നു ശേഖരിച്ചത്