അനോന
അനോന Temporal range: Late Cretaceous – present
| |
---|---|
![]() | |
Annona squamosa | |
![]() | |
Annona muricata | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Magnoliids |
Order: | Magnoliales |
Family: | Annonaceae |
Subfamily: | Annonoideae |
Tribe: | Annoneae |
Genus: | Annona L.[1] |
Type species | |
Annona muricata | |
Species | |
Some 169 (see text) | |
Synonyms[2] | |
|
സീതപ്പഴം ഉൾപ്പെടുന്ന അനോനേസി കുടുംബത്തിലെ ഒരു ജനുസ്സാണ് അനോന. ഗ്വാട്ടേറിയയ്ക്ക് [3]ശേഷം ഈ കുടുംബത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനുസ്സായ ഇതിൽ ഏകദേശം 166 സ്പീഷീസ്[4] നിയോട്രോപ്പിക്കൽ, ആഫ്രോട്രോപ്പിക്കൽ മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെട്ടിരിക്കുന്നു.[5]
ഹിസ്പാനിയോളൻ ടൈനോ പദമായ അനോനിൽ നിന്നാണ് ഈ ജനുസ്സിന്റെ പേര് ഉരുത്തിരിഞ്ഞത്.[6] മെഡിക്കോട്ടോയിലെ യാറ്റെപെക് നദീതടത്തിൽ ഏകദേശം ബിസി 1000 വർഷം മുമ്പ് അനോന കൃഷി ചെയ്തിരുന്നതായി പാലിയോഎത്നോബോട്ടാണിക്കൽ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.[7] സീതപ്പഴം, മുള്ളാത്ത, ചെറിമോയ എന്നിവ ഈ ജനുസ്സിൽ ഉൾപ്പെടുന്ന മറ്റ് സസ്യങ്ങളാണ്.
നിലവിൽ ഏഴ് അനോന സ്പീഷീസുകളായ (എ. ചെറിമോല, എ. മുറിക്കാറ്റ, എ. സ്ക്വാമോസ, എ. റെറ്റികുലാറ്റ, എ സെനെഗലെൻസിസ്, എ. സ്ക്ലെറോഡെർമ, എ. പർപുറിയ, ഒരു സങ്കരയിനം (അട്ടെമോയ) എന്നിവ ഗാർഹികമോ വാണിജ്യപരമോ ആയ ഉപയോഗത്തിനായി കൃഷി ചെയ്യുന്നു. മിക്ക ഇനങ്ങളും ഭക്ഷ്യയോഗ്യവും പോഷകസമൃദ്ധവുമായ പഴങ്ങൾക്കുവേണ്ടിയാണ് കൂടുതലും കൃഷിചെയ്യുന്നത്.[8] ചിലയിനങ്ങൾ പരമ്പരാഗത മരുന്നുകളിൽ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നിരവധി അനോന സ്പീഷീസുകളിൽ വൈവിധ്യമാർന്ന ജൈവ പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന അസെറ്റോജെനിനുകൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[9][10] ഈ ജനുസ്സിൽ ആദ്യമായി ഒരു സമ്പൂർണ്ണ ജീനോം പ്രസിദ്ധീകരിച്ചത് 2021-ൽ അന്നോന മുറിക്കാറ്റ എന്ന സ്പീഷീസിന്റേതാണ്.[11] ലേറ്റ് ക്രെറ്റേഷ്യസ് കാലഘട്ടത്തിലെ ലാൻസ് ഫോർമേഷനുകളിലാണ് ഈ ജനുസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്.[12]
വിവരണം
[തിരുത്തുക]അനോന സ്പീഷീസുകൾ തായ് വേരുകളുള്ള നിത്യഹരിത അല്ലെങ്കിൽ അർധ ഇലപൊഴിയും ഉഷ്ണമേഖലാമരങ്ങളോ കുറ്റിച്ചെടികളോ ആണ്.[5]അന്തരീക്ഷ താപനില 28 °F (−2 °C) ഡിഗ്രി ഫാരൻഹീറ്റിൽ താഴെയാകാത്ത പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ക്യൂബ, ജമൈക്ക, മധ്യ അമേരിക്ക, ഇന്ത്യ, ഫിലിപ്പൈൻസ്, കാലാബ്രിയ (തെക്കൻ ഇറ്റലി) എന്നിവിടങ്ങളിലാണ് ഈ സസ്യങ്ങൾ സാധാരണയായി വളരുന്നത്. എന്നിരുന്നാലും, തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളുടെ ചില ഭാഗങ്ങളിലും അതുപോലെ ഫ്ലോറിഡയിലും ഇവയെ കാണാറുണ്ട്.
മരങ്ങൾക്ക് നേർത്ത പുറംതൊലിയാണുള്ളത്. അതിനു പുറത്തായി അധികം വലിപ്പമില്ലാത്തതും ആഴം കുറഞ്ഞതുമായ കുഴികളും വിള്ളലുകളും ഉണ്ട്. സിലിണ്ടറിന്റെ ആകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ശിഖരങ്ങൾ വണ്ണം കുറഞ്ഞ് ദൃഢതയുള്ളതും ഉയർന്നു നിൽക്കുന്ന സുഷിരങ്ങളും പുറത്തുകാണാവുന്ന തരത്തിലുള്ള മുകുളങ്ങളോടെയുമുള്ളവയാണ്.[5]ഇലകളുടെ ഉപരിതലങ്ങൾ കട്ടിയുള്ളതോ നേർത്തതോ മൃദുവായതോ അല്ലെങ്കിൽ രോമമുള്ളതോ ഇല്ലാത്തതോ ഒക്കെയാകാം. [5]
പൂഞെട്ടുകൾ ഇലകളും ശിഖിരവും തമ്മിൽച്ചേരുന്ന ഭാഗത്തു നിന്നോ അല്ലെങ്കിൽ ഇടയ്ക്കിടെ വലുതോ പ്രായമായതോ ആയ ശിഖരങ്ങളിൽ നിന്നോ ആണ് ഒറ്റക്കോ ചെറിയ കൂട്ടമായോ പൂക്കൾ ഉണ്ടാകുന്നത്. സാധാരണയായി, മൂന്നോ നാലോ പൊഴിഞ്ഞുപോകുന്ന വിദളങ്ങൾ പൂമൊട്ടായിരിക്കുമ്പോൾ ഒന്ന് മറ്റൊന്നിന്റെ മുകളിലേക്ക് ക്രമീകരിച്ച രീതിയിൽ അല്ലാതെ ക്രമീകരിക്കപ്പെട്ടിരിക്കുന്ന പുറമേയുള്ള ദളങ്ങളേക്കാൾ ചെറുതാണ് പിന്നീട് കൊഴിഞ്ഞുപോകുന്ന 3-4 വിദളങ്ങൾ. ആറ് മുതൽ എട്ട് വരെ മാംസള ദളങ്ങൾ രണ്ട് പുഷ്പമണ്ഡലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പുറത്തെ ദളങ്ങൾ വലുതും പരസ്പരം ഒന്ന് മറ്റൊന്നിന്റെ മുകളിൽ ക്രമീകരിച്ച രീതിയിൽ അല്ലാത്തതും അകത്തെ ദളങ്ങൾ ചെറുതും ഇരുണ്ട നിറമുള്ള നെക്റ്റർ ഗ്ലാന്റുകൾ ഉള്ളവയുമാണ് . കേസരങ്ങൾ (stamens) പന്തുപോലെയോ ഗദപോലെയോ ഉള്ളതോ അല്ലെങ്കിൽ വളഞ്ഞതോ ഫണത്തിന്റെ ആകൃതിയുള്ളതോ പരാഗകേസരസഞ്ചിക്ക് (anther sac) അപ്പുറത്തേക്ക് നീണ്ടുനിൽക്കുന്നവയുമാണ്. സ്ത്രീകേസരങ്ങൾ (pistils) പരാഗസ്ഥലവുമായി (stigma) ഭാഗികമായി സംയോജിക്കപ്പെട്ടിരിക്കുന്നു. ഓരോ സ്ത്രീകേസരത്തിലും ഒന്നോ രണ്ടോ അണ്ഡങ്ങൾ ഉണ്ട്. പരാഗസ്ഥലവും സ്റ്റൈലും ഗദയുടേയോ ആകൃതിയിൽ ഉള്ളതോ ചെറുതായി കോണാകൃതിൽ ഉള്ളതോ ആയിരിക്കും.[5]
ഓരോ പൂവിൽനിന്നും ഒരു മാംസളമായ അണ്ഡാകൃതിയിലോ ഗോളാകൃതിയിലോഉള്ള ഫലം ഉത്പാദിപ്പിക്കപ്പെടുന്നു. ഓരോ വിത്ത് വീതമുള്ള ഓരോ സ്ത്രീകേസരം അടങ്ങിയിരിക്കുന്ന നിരവധി സിൻകാർപ്പുകൾ അല്ലെങ്കിൽ ചെറിയ പഴങ്ങൾ ചേർന്നതാണ് ഓരോ ഫലവും. വിത്തുകൾ ബീൻസ് പോലെയാണ്, കട്ടിയുള്ള പുറംതോടോടുകൂടിയതും പയർ വിത്തുകളോടു സാമ്യമുള്ളതുമായ വിത്തുകൾ വിഷമുള്ളവയാണ്. [5]
ഡൈനാസ്റ്റിഡ് സ്കാർബ് വണ്ടുകളിലൂടെയാണ് പരാഗണം നടക്കുന്നത്. അനോനയുടെ ചില ഇനങ്ങളും അതുപോലെ തന്നെ എല്ലാ റോളിനിയ സ്പീഷീസുകളിലും നൈറ്റിഡുലിഡേ അല്ലെങ്കിൽ സ്റ്റാഫൈലിനിഡേ പോലുള്ള ചെറിയ വണ്ടുകളാണ് പരാഗണം നടത്തുന്നത്.[13]
ടോക്സിക്കോളജി
[തിരുത്തുക]
അനോനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന അനോന മ്യൂരിക്കേറ്റ പോലെയുള്ള സസ്യങ്ങളുടെ വിത്തുകളിലും പഴങ്ങളിലും കാണപ്പെടുന്ന അനോനസിൻ അസെറ്റോജെനിന്റെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ന്യൂറോടോക്സിനായ ഇത് പാർക്കിൻസണ് സമാനമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗത്തിന് കാരണമാകുന്നു. കരീബിയൻ ദ്വീപായ ഗ്വാദെലൂപിലെ ആളുകളിൽ മാത്രമാണ് ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അനോനസിൻ അടങ്ങിയിട്ടുള്ള സസ്യങ്ങൾ കഴിക്കുന്നതുകൊണ്ടാണ് ഈ രോഗം അവരെ ബാധിക്കുന്നത്. തലച്ചോറിൽ റ്റൗ പ്രോട്ടിൻ അടിഞ്ഞുകൂടുന്നതാണ് രോഗബാധിതരിൽ സംഭവിക്കുന്നത്. 2007ൽ പ്രസിദ്ധീകരിച്ച പരീക്ഷണഫലങ്ങളാണ് അനോനസിനാണ് രോഗബാധിതരിലെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നതായി ആദ്യമായി തെളിയിച്ചത്.[14]
തിരഞ്ഞെടുത്ത സ്പീഷീസുകൾ
[തിരുത്തുക]പ്ലാന്റ്സ് ഓഫ് ദി വേൾഡ് ഓൺലൈൻ അനുസരിച്ച്, 2021 ഏപ്രിൽ വരെ, 169 അംഗീകൃത അനോന സ്പീഷീസുകൾ ഉണ്ട്.[2]
- Annona acuminata
- Annona acutiflora
- Annona ambotay
- Annona angustifolia
- Annona asplundiana
- Annona atabapensis
- Annona aurantiaca
- Annona bullata
- Annona cacans – araticum-cagão
- Annona cascarilloides
- Annona cherimola – cherimoya
- Annona chrysophylla – graines
- Annona conica
- Annona cordifolia
- Annona coriacea
- Annona cornifolia
- Annona crassiflora – araticum do cerrado, marolo
- Annona crassivenia
- Annona cristalensis
- Annona cubensis
- Annona deceptrix
- Annona deminuta
- Annona dioica
- Annona diversifolia
- Annona dolichophylla
- Annona ecuadorensis
- Annona ekmanii
- Annona foetida
- Annona fosteri
- Annona glabra – pond apple, alligator apple, monkey apple
- Annona globiflora
- Annona haematantha
- Annona haitiensis
- Annona hypoglauca
- Annona hystricoides
- Annona jahnii
- Annona jamaicensis
- Annona longiflora
- Annona macrocarpa auct.
- Annona macroprophyllata
- Annona manabiensis
- Annona moaensis
- Annona montana Macfad. – mountain soursop
- Annona muricata – soursop, graviola
- Annona nitida
- Annona nutans
- Annona oligocarpa
- Annona paludosa
- Annona papilionella
- Annona pittieri
- Annona praetermissa
- Annona purpurea – soncoya
- Annona reticulata – custard apple, bullock's heart
- Annona rigida
- Annona rosei[15]
- Annona salzmannii – beach sugar apple
- Annona scleroderma – poshe-te, cawesh, wild red custard apple
- Annona sclerophylla
- Annona senegalensis – African custard apple
- Annona sericea
- Annona spraguei
- Annona squamosa – sugar apple, sweetsop
- Annona stenophylla
- Annona tenuiflora
- Annona tomentosa
- Annona trunciflora
സങ്കരയിനങ്ങൾ
[തിരുത്തുക]- അന്നോന × അട്ടെമോയ-അട്ടെമോയാ
ബാധിക്കുന്ന പ്രാണികളും രോഗങ്ങളും
[തിരുത്തുക]അനോനയിൽ ഉൾപ്പെടുന്ന സ്പീഷീസുകളിൽ രോഗങ്ങൾ അങ്ങനെ ബാധിക്കാറില്ല. എന്നാൽ ചില ഫംഗസുകൾ അവയെ ബാധിക്കാറുണ്ട്. ഉറുമ്പുകൾ കാരണം പഴങ്ങളെ മീലിമൂട്ടകൾ ബാധിക്കാറുണ്ട്.[16]
- പ്രാണികൾ.
- Braephratiloides cubense (annona seed borer)
- Bepratelloides cubense (annona seed borer)[17][18]
- Morganella longispina (plumose scale)
- Philephedra n.sp. (Philephedra scale)
- Pseudococcus sp. (mealybugs)
- Xyleborus sp. (ambrosia beetles)[17]
- Ammiscus polygrophoides
- Anastrepha atrox
- Anastrepha barandianae
- Anastrepha bistrigata
- Anastrepha chiclayae
- Anastrepha disticta
- Anastrepha extensa
- Anastrepha fraterculus
- Anastrepha oblicua
- Anastrepha serpentina
- Anastrepha striata
- Anastrepha suspensa
- Apate monachus
- Bactrocera spp.
- Bephrata maculicollis
- Brevipalpus spp.
- Ceratitis capitata
- Cerconota anonella
- Coccoidea spp.
- Coccus viridis (green scale)
- Emanadia flavipennis
- Gelwchiidae spp.
- Heliothrips haemorphoidalis
- Leosynodes elegantales
- Lyonetia spp.
- Oiketicus kirby
- Orthezia olivicola
- Phyllocnistis spp.
- Pinnaspis aspidistrae
- Planococcus citri
- Saissetia nigra
- Talponia spp.
- Tenuipalpidae
- Tetranynchus spp.
- ഇലപ്പേൻ (Thrips)[19]
- ഫംഗസുകൾ
- Armillaria (oak root fungus)
- Ascochyta cherimolaer
- Athelia rolfsii
- Botryodiplodia theobromae
- Cercospora annonaceae
- Cladosporium carpophilum
- Colletotrichium spp
- Colletotrichium annonicola
- Colletotrichum gloeosporioides
- Diplodia natalensis (dry fruit rot)
- Erythricium salmonicolor
- Fumagina spp
- Fusarium solani
- Gloeosporium spp
- Glomerella cingulata
- Isariopsis anonarum
- Monilia spp
- Nectria episphaeria
- Oidium spp
- Phakopsora cherimolae
- Phomopsis spp
- Phomopsis annonacearum
- Phyllosticta spp
- Phythium spp
- Phytophtora palmivora
- Phytophtora parasitica
- Rhizoctonia noxia
- റൈസോക്ടോണിയ സൊളാനി
- Rhizoctonia spp
- Rhizopus nigricans
- Rhizopus stolonifer
- Salssetia oleare
- Uredo cherimola
- Verticillium spp (wilt)
- Zignoella annonicola[16][19]
- നെമറ്റോഡുകൾ
- Cephalobidae spp.
- Dorylaimidae spp.
- Gracilacus spp.
- Helicotylenchus spp.
- Hemicycliophora spp.
- Hoplolaimidae spp.
- Meloidogyne incognita spp.
- Pratylenchus spp.
- Paratylenchus micoletzky. Rhabditis spp.
- Tylenchorhynchus spp.
- Xiphinema americanum[19]
- ആൽഗ
- രോഗങ്ങൾ
- ഫ്രൂട്ട് റോട്ട്[17]
അവലംബം
[തിരുത്തുക]- ↑ Natural Resources Conservation Service (NRCS). "PLANTS Profile, Annona L." The PLANTS Database. United States Department of Agriculture. Retrieved 2008-04-16.
- ↑ 2.0 2.1 Plants of the World Online. Royal Botanic Gardens, Kew https://powo.science.kew.org/taxon/urn:lsid:ipni.org:names:1966-1. Retrieved 9 April 2021.
{{cite web}}
: Missing or empty|title=
(help); Unknown parameter|tit le=
ignored (help) - ↑ "Annona". Integrated Taxonomic Information System. Retrieved 2008-04-16.
- ↑ Species of Annona on The Plant List. Retrieved 2013-05-28.
- ↑ 5.0 5.1 5.2 5.3 5.4 5.5 Flora of North America. "1. Annona Linnaeus, Sp. Pl. 1: 536. 1753; Gen. Pl. ed. 5, 241, 1754". 3. Retrieved 2008-04-20.
{{cite journal}}
: Cite journal requires|journal=
(help) - ↑ Austin, Daniel F. (2004). Florida Ethnobotany. CRC Press. p. 95. ISBN 978-0-8493-2332-4.
- ↑ Warrington, Ian J. Warrington (2003). "Annonaceae". Apples: Botany, Production and Uses. CABI Publishing. ISBN 0-85199-592-6. Retrieved 2008-04-20.
- ↑ University of Southampton (March 2002). "Factsheet No. 5. Annona" (PDF). Fruits for the Future. Department for International Development, International Centre for Underutilised Crops. Archived from the original (PDF) on 2011-07-20. Retrieved 2008-04-20.
- ↑ Pilar Rauter, Amélia; A. F. Dos Santos; A. E. G. Santana (2002). "Toxicity of Some species of Annona Toward Artemia Salina Leach and Biomphalaria Glabrata Say". Natural Products in the New Millennium: Prospects and Industrial Application. Springer Science+Business Media. pp. 540 pages. ISBN 1-4020-1047-8. Retrieved 2008-04-20.
- ↑ Esposti, M Degli; A Ghelli; M Ratta; D Cortes; E Estornell (1994-07-01). "Natural substances (acetogenins) from the family Annonaceae are powerful inhibitors of mitochondrial NADH dehydrogenase (Complex I)". The Biochemical Journal. 301 (Pt 1). The Biochemical Society: 161–7. doi:10.1042/bj3010161. PMC 1137156. PMID 8037664.
- ↑ Strijk, Joeri S.; Hinsinger, Damien D.; Roeder, Mareike M.; Chatrou, Lars W.; Couvreur, Thomas L. P.; Erkens, Roy H. J.; Sauquet, Hervé; Pirie, Michael D.; Thomas, Daniel C.; Cao, Kunfang (2021). "Chromosome-level reference genome of the soursop (Annona muricata): A new resource for Magnoliid research and tropical pomology". Molecular Ecology Resources (in ഇംഗ്ലീഷ്). 21 (5): 1608–1619. doi:10.1111/1755-0998.13353. ISSN 1755-0998. PMC 8251617. PMID 33569882.
- ↑ "P3855 (Cretaceous of the United States)". PBDB.org.
- ↑ Gottsberger, Gerhard (28 April 1988). "Comments on flower evolution and beetle pollination in the genera Annona and Rollinia (Annonaceae)". Plant Systematics and Evolution. 167 (3–4). Springer Science+Business Media: 189–194. doi:10.1007/BF00936405. S2CID 40889017.
- ↑ Informationsdienst Wissenschaft: Tauopathie durch pflanzliches Nervengift Archived ജൂൺ 13, 2007 at the Wayback Machine, 4. Mai 2007
- ↑ Timyan, J. (2020). "Annona rosei". IUCN Red List of Threatened Species. 2020: e.T141033297A176438833. doi:10.2305/IUCN.UK.2020-3.RLTS.T141033297A176438833.en. Retrieved 7 April 2022.
- ↑ 16.0 16.1 Robert Vieth. "Cherimoya". Minor subtropicals. Ventura County Cooperative Extension. Archived from the original on 2007-08-06. Retrieved 2008-04-20.
- ↑ 17.0 17.1 17.2 Jorge Pena; Freddie Johnson (October 1993). "Insect Pests of Annona Crops" (PDF). Other Fruits With Insecticides Known to Have Labels for Use. Department of Entomology, University of Florida. Retrieved 2008-04-19.
- ↑ Jonathan H. Crane; Carlos F. Balerdi; Ian Maguire (April 1994). "Sugar Apple Growing in the Florida Home Landscape". Fact Sheet HS38. Institute of Food and Agricultural Sciences, University of Florida. Archived from the original on 11 April 2008. Retrieved 2008-04-19.
- ↑ 19.0 19.1 19.2 19.3 Bridg, Hannia (2001-05-03). Micropropagation and Determination of the in vitro Stability of Annona cherimola Mill. and Annona muricata L. (Thesis). Zertifizierter Dokumentenserver der Humboldt-Universität zu Berlin. doi:10.18452/14481. Archived from the original on 24 April 2008. Retrieved 2008-04-20.
പുറംകണ്ണികൾ
[തിരുത്തുക]അനോന എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Annona എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- നിയോട്രോപ്പിക്കൽ അനോണേസീ-അനോണയുടെ ടൈപ്പ് ശേഖരങ്ങളിൽ ഇവയെയും മറ്റ് അനോണയുടെ ഇനങ്ങളെയും കുറിച്ചുള്ള ചിത്രങ്ങളും വിശദാംശങ്ങളും ഉണ്ട്.