അനെലീസ് ഹിറ്റ്സെൻബെർഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനെലീസ് ഹിറ്റ്സെൻബെർഗർ
ജനനം(1905-03-30)30 മാർച്ച് 1905
മരണം31 ജൂലൈ 2003(2003-07-31) (പ്രായം 98)
ദേശീയതഓസ്ട്രിയൻ
കലാലയംവിയന്ന സർവകലാശാല (M.D.)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവൈദ്യം
സ്ഥാപനങ്ങൾവിയന്ന ജനറൽ ആശുപത്രി

അനെലീസ് ഹിറ്റ്സെൻബെർഗർ (ജീവിതകാലം; 30 മാർച്ച് 1905 - 31 ജൂലൈ 2003) ഒരു ഓസ്ട്രിയൻ വൈദ്യനായിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1905 മാർച്ച് 30-ന് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വിയന്നയിലാണ് അന്ന എലിസബത്ത് കൊസാക്ക് ജനിച്ചത്. 1914-ൽ ഒന്നാം ലോകമഹായുദ്ധത്തിൻറെ പ്രാരംഭത്തിൽ അവളും കുടുംബവും ബ്രെഗൻസിലേക്ക് താമസം മാറുകയും അവിടെയുള്ള പ്രാദേശിക ജിംനേഷ്യത്തിൽ പഠനത്തിൽ പങ്കെടുക്കുകയും ചെയ്തു. മകൾ അഭിനയം, എഴുത്ത് തുടങ്ങിയ മേഖലകളിലേയ്ക്ക് തിരിയണമെന്ന മാതാപിതാക്കളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി അവർ വൈദ്യശാസ്ത്രം പഠിക്കാൻ ആഗ്രഹിച്ചുവെങ്കിലും സർവ്വകലാശാലയിലെ ആദ്യ വർഷത്തിൽ ഒരു വിട്ടുവീഴ്ച്ചയെന്ന നിലയിൽ ഭാഷാശാസ്ത്രത്തിലും ചരിത്രത്തിലും പഠനം നടത്തി. അസന്തുഷ്ടയായ അവൾ, രണ്ടാം വർഷവും അതിൽ ഉപരിപഠനം നടത്തുന്നുവെന്ന നാട്യത്തോടെയും മാതാപിതാക്കളെ അസന്തുഷ്ടി കണക്കാക്കാതെയും രഹസ്യമായി വൈദ്യശാസ്ത്ര ക്ലാസുകളിൽ പങ്കെടുത്തു. ഒടുവിൽ 1931-ൽ വിയന്ന സർവകലാശാലയിൽ നിന്ന് അവൾക്ക് എം.ഡി. ബിരുദം ലഭിച്ചു.

കരിയർ[തിരുത്തുക]

1928-ൽ തൻറെ ഡിപ്പാർട്ട്‌മെന്റ് മേധാവിയായിരുന്ന കാൾ ഹിറ്റ്‌സെൻബെർഗറെ വിവാഹം കഴിച്ച അവർക്ക് ഒരുമിച്ച് നാല് കുട്ടികളുണ്ടായിരുന്നു. ബിരുദപഠനത്തിനു ശേഷം, മൂന്നാം ഗർഭകാലത്ത് ട്യൂബർകുലാർ പ്ലൂറിസി പിടിപെടുന്നത് വരെ വിയന്ന ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്തുവെങ്കിലും 1933-ൽ ജോലി നിർത്തേണ്ടി വന്നു. ഭർത്താവ് 1941-ൽ മരിച്ചതോടെ, കുടുംബത്തെ പോറ്റാനായി അവൾ അദ്ദേഹത്തിൻറെ വൈദ്യശാസ്ത്ര പരിശീലനം ഏറ്റെടുത്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി പുരുഷ ഡോക്ടർമാരെ യുദ്ധരംഗത്തേയ്ക്ക് തിരിച്ചുവിട്ടതിനാൽ മാത്രമാണ് അവൾക്ക് ഈ ജോലി ചെയ്യാൻ സാധിച്ചത്. ഹിറ്റ്‌സെൻബെർഗർ യുദ്ധാനന്തരം രാഷ്ട്രീയമായി സജീവമായി, 1974-ൽ പ്രസിഡന്റാകുന്നതിന് മുമ്പ് ഓസ്ട്രിയൻ മെഡിക്കൽ വിമൻ അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. മെഡിക്കൽ വിമൻസ് ഇന്റർനാഷണൽ അസോസിയേഷനിൽ അംഗമായിരുന്ന അവർ വിയന്ന മെഡിക്കൽ ജേർണലിൻറെ എഡിറ്ററുമായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. Ogilvie & Harvey, pp. 1229–30