അനെമനോയിഡ്സ് നെമോറോസ
| അനെമനോയിഡ്സ് നെമോറോസ | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Order: | റാണുൺകുലേൽസ് |
| Family: | Ranunculaceae |
| Genus: | Anemonoides |
| Species: | A. nemorosa |
| Binomial name | |
| Anemonoides nemorosa (L.) Holub | |
| Synonyms[1] | |
| |
യൂറോപ്പിൽ നിന്നുള്ള ബട്ടർകപ്പ് കുടുംബമായ റാണുൺകുലേസീയിലെ വസന്തത്തിന്റെ തുടക്കത്തിൽ പൂക്കുന്ന ഒരു സസ്യമാണ് അനെമനോയിഡ്സ് നെമോറോസ(സിൻ. അനിമോൺ നെമോറോസ).[2][3]1551-ൽ വില്യം ടർണർ തന്റെ ന്യൂ ഹെർബോളിൽ അനിമോൺ എന്ന ലാറ്റിൻ നാമത്തിന്റെ വ്യാഖ്യാനം കാരണം ചരിത്രപരമായി ഇത് കാറ്റാടി പുഷ്പം എന്നും അറിയപ്പെടുന്നു. 5–15 സെന്റീമീറ്റർ (2–6 ഇഞ്ച്) ഉയരത്തിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യമാണിത്.
വിവരണം
[തിരുത്തുക]
30 സെന്റിമീറ്ററിൽ താഴെ (12 ഇഞ്ച്) ഉയരമുള്ള ഒരു റൈസോമാറ്റസ് സസ്യമാണ് അനെമോനോയിഡ്സ് നെമോറോസ. ഇലകൾ പാൽമേറ്റ് അല്ലെങ്കിൽ ടെർനേറ്റ് ആണ് (മൂന്ന് ലോബുകളായി തിരിച്ചിരിക്കുന്നു).[4]:106 റൈസോം എന്നറിയപ്പെടുന്ന ഭൂഗർഭ വേരുകൾ പോലുള്ള തണ്ടുകളിൽ നിന്ന് അവ വളരുന്നു. വേനൽക്കാലത്തിന്റെ മധ്യത്തോടെ (വേനൽക്കാല നിഷ്ക്രിയത്വം) .നശിച്ചുപോകുന്നു.
ബ്രിട്ടീഷ് ദ്വീപുകളിൽ സാധാരണയായി മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് ഈ സസ്യങ്ങൾ വസന്തകാലത്ത് ഫോളിയേജ് നിലത്തു നിന്ന് ഉയർന്നുവന്ന ഉടൻ പൂക്കുന്നത്[5]:28: . ഇലകൾക്ക് മുകളിൽ ചെറിയ തണ്ടുകളിൽ പൂക്കൾ ഒറ്റയായി കാണപ്പെടുന്നു. പൂക്കൾക്ക് 2 സെന്റീമീറ്റർ (0.8 ഇഞ്ച്) വ്യാസമുണ്ട്, ആറോ ഏഴോ (അപൂർവ്വമായി 12 വരെ) ടെപ്പലുകൾ (ദളങ്ങൾ പോലുള്ള ഭാഗങ്ങൾ)കാണപ്പെടുന്നു. ധാരാളം കേസരങ്ങളുമുണ്ട്. കാട്ടു പൂക്കൾ സാധാരണയായി വെളുത്തതായിരിക്കും, പക്ഷേ പിങ്ക്, ലിലാക്ക് അല്ലെങ്കിൽ നീല നിറങ്ങളും ഉണ്ടാകാം. കൂടാതെ ടെപ്പലുകളുടെ പിൻഭാഗത്ത് ഇരുണ്ട നിറമായിരിക്കും.[6]
സമാനമായ ഇനങ്ങൾ
[തിരുത്തുക]മഞ്ഞ വുഡ് അനിമോൺ (അനിമോണോയിഡ്സ് റാനുൻകുലോയിഡ്സ്) അല്പം ചെറുതാണ്. മഞ്ഞ പൂക്കളുള്ളതും സാധാരണയായി അടിവശം ഇലകളില്ലാത്തതുമാണ്.[4]
തണലുള്ള സ്ഥലങ്ങളിൽ വളരുന്ന സമാനമായ വുഡ് സോറൽ ഓക്സാലിസ് അസെറ്റോസെല്ലയെ അതിന്റെ 3-ഭാഗങ്ങളുള്ള, ക്ലോവർ പോലുള്ള ഇലകളും അഞ്ച് വെളുത്ത ഇതളുകളും അഞ്ച് വിദളങ്ങളുമുള്ള ചെറിയ പൂക്കളും കൊണ്ട് എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും.[5][7]
വിതരണവും ആവാസ വ്യവസ്ഥയും
[തിരുത്തുക]
അനെമോണോയിഡ്സ് നെമോറോസയുടെ തദ്ദേശീയ ശ്രേണി യൂറോപ്പിലുടനീളം പശ്ചിമേഷ്യ വരെ വ്യാപിച്ചുകിടക്കുന്നു, തുർക്കിയിലെ കോക്കസസ് പർവതനിരകൾ വരെ തെക്കോട്ട് എത്തുന്നു. ഇത് ന്യൂസിലൻഡിലും മറ്റിടങ്ങളിലും വ്യാപിച്ചിട്ടുണ്ട്[1]
എ. നെമോറോസ സാധാരണയായി തണൽ വനങ്ങളിൽ കാണപ്പെടുന്നു.[7] ബ്രിട്ടീഷ് ദ്വീപുകളിൽ ഈ ഇനം സാധാരണമാണ്;[5]ഇത് പലപ്പോഴും സാവധാനത്തിൽ പടരുന്നു. അതിനാൽ പുരാതന വനപ്രദേശത്തിന്റെ സൂചകമായി ഇതിനെ കാണുന്നു[8]. എന്നിരുന്നാലും വീണ്ടെടുക്കപ്പെട്ട ഭൂമി, പാർക്കുകൾ പോലുള്ള പുതിയ വനപ്രദേശങ്ങളിൽ മനുഷ്യൻ മനഃപൂർവ്വം പരിചയപ്പെടുത്തുന്നതിലൂടെയും ഇവ സുലഭമാണ്.[9]
വടക്കേ അമേരിക്കയിൽ ന്യൂഫൗണ്ട്‌ലാൻഡ്, ക്യൂബെക്ക്, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ സ്വാഭാവികമായി ഇവ കാണപ്പെടുന്നു.[10][11]
പരിസ്ഥിതിശാസ്ത്രം
[തിരുത്തുക]
പൂക്കളിൽ പരാഗണം നടത്തുന്നത് പ്രാണികളാണ്, പ്രത്യേകിച്ച് ഹോവർഫ്ലൈകളാണ്.വിത്തുകൾ എക്കീനുകളാണ്[4]
കൃഷിയിൽ
[തിരുത്തുക]പൂന്തോട്ട ഉപയോഗത്തിനായി നിരവധി കൾട്ടിവർ ഇനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. RHS പ്ലാന്റ് ഫൈൻഡർ 2008–2009 യുകെയിലെ നഴ്സറികൾ വിൽക്കുന്ന 70 കൾട്ടിവറുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വ്യാപകമായി ലഭ്യമായ ചിലത് ഇവയാണ്:

* 'Alba Plena' - double white
- 'Allenii'agm[12] - ഏഴ് ഇതളുകളുള്ള വലിയ ലാവെൻഡർ-നീല പൂക്കൾ (നഴ്സറിമാനായ ജെയിംസ് അല്ലന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്)
- 'Bowles' Purple' - പർപ്പിൾ പൂക്കൾ (സസ്യമനുഷ്യനും പൂന്തോട്ട എഴുത്തുകാരനുമായ ഇ.എ. ബൗൾസിന്റെ പേരിലാണ് ഇവ അറിയപ്പെടുന്നത്)
- 'Bracteata Pleniflora' - double, white flowers, with green streaks and a frilly ruff of bracts
- 'Robinsoniana'agm[13] - ഇളം ലാവെൻഡർ-നീല പൂക്കൾ (തോട്ടക്കാരനും പൂന്തോട്ട എഴുത്തുകാരനുമായ വില്യം റോബിൻസണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്)
- 'Royal Blue' - പർപ്പിൾ നിറത്തിലുള്ള പിൻഭാഗങ്ങളുള്ള കടും നീല പൂക്കൾ
- 'Vestal'agm[14] - വെളുത്ത, അനിമോൺ പൂക്കൾ
- 'Virescens'agm[15] - flowers mutated into small conical clusters of leaves
എ. നെമോറോസയ്ക്കും എ. റാൻകുലോയ്‌ഡിനും ഇടയിലുള്ള ഒരു സങ്കരയിനമായ അനിമോനോയ്‌ഡസ് × ലിപ്‌സിയെൻസിസ്,[16]ഇളം മഞ്ഞ പൂക്കളുണ്ട്; A. × ലിപ്സിയൻസിസ് 'പല്ലിഡ' ആണ് ഈ സങ്കരയിനത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ഇനം. ഇതിന് എജിഎമ്മും ലഭിച്ചിട്ടുണ്ട്.[17]
ഗാലറി
[തിരുത്തുക]- Anemonoides nemorosa in Flemingsbergsskogens naturreservat, Sweden
- ജർമ്മനിയിലെ കെംനിറ്റ്സിൽ രൂപം
- പോളണ്ടിലെ റാഡ്സിജോവിസ് വനത്തിലെ കൊളോണിയൽ വളർച്ച
- ഇംഗ്ലണ്ടിലെ ലിങ്കൺഷെയറിൽ ഇരട്ട പൂക്കളുള്ള കൾട്ടിവർ
- ജർമ്മനിയിലെ ഹോഹെൻലോഹെയിലെ പിങ്ക് പൂക്കളുള്ള ചെടി
- ആറ്, ഏഴ്, എട്ട്, ഒമ്പത് ടെപ്പലുകളുള്ള പൂക്കൾ
- പൂക്കുന്ന ഒരു വുഡ് അനിമോൺ.
- അനെമനോയിഡ്സ് നെമോറോസയുടെ പകുതി തുറന്ന ആടുന്ന പൂമൊട്ട്.
അവലംബം
[തിരുത്തുക]- 1 2 "Anemonoides nemorosa (L.) Holub". Plants of the World Online. Royal Botanic Gardens, Kew. Retrieved 21 July 2020.
- ↑ "A new herball, wherin are conteyned the names... 1551 : Turner, William : Free Download, Borrow, and Streaming : Internet Archive". Internet Archive. 2016-10-23. Retrieved 2026-06-11.
- ↑ Oxford English Dictionary. Oxford. p. Wh. 160.
- 1 2 3 Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. p. 88. ISBN 978-0-521-70772-5.
- 1 2 3 Clapham AR, Tutin TG, Warburg EF (1981). Excursion Flora of the British Isles (3 ed.). Cambridge University Press. ISBN 0-521-23290-2.
- ↑ Blamey, Marjorie; Grey-Wilson, Christopher (1989). The Illustrated Flora of Britain and Northern Europe. London: Hodder & Stoughton. pp. 110–111. ISBN 0-340-40170-2.
- 1 2 Parnell, J. and Curtis, T. 2012. Webb's An Irish Flora. Cork University Press. ISBN 978-185918-4783
- ↑ "Plantlife - Wood Anemone". Archived from the original on 2021-03-08. Retrieved 2018-10-17.
- ↑ Common, James (2026). Urban Flora of Newcastle and North Tyneside. Newcastle upon Tyne: Natural History Society of Northumbria. p. 96. ISBN 978-1-0369-7012-3.
- ↑ Dutton, Bryan E.; Keener, Carl S.; Ford, Bruce A. (1997), "Anemone", in Flora of North America Editorial Committee (ed.), Flora of North America North of Mexico (FNA), vol. 3, New York and Oxford, retrieved 2020-11-28 – via eFloras.org, Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA
{{citation}}: External link in(help); Invalid|via=|mode=CS1(help)CS1 maint: location missing publisher (link) - ↑ " Anemone nemorosa", County-level distribution map from the North American Plant Atlas (NAPA), Biota of North America Program (BONAP), 2014, retrieved 28 November 2020
{{citation}}: Invalid|mode=CS1(help) - ↑ "Anemone nemorosa 'Allenii'". RHS. Retrieved 12 April 2020.
- ↑ "Anemone nemorosa 'Robinsoniana'". RHS. Retrieved 12 April 2020.
- ↑ "Anemone nemorosa 'Vestal'". RHS. Retrieved 12 April 2020.
- ↑ "Anemone nemorosa 'Virescens'". RHS. Retrieved 12 April 2020.
- ↑ Astuti, Giovanni; Marconi, Giancarlo; Pupillo, Paolo; Peruzzi, Lorenzo (17 May 2019). "Anemonoides × lipsiensis comb. nov. (Ranunculaceae), new for the Italian flora". Italian Botanist. 7: 101–105. doi:10.3897/italianbotanist.7.35004. Retrieved 21 July 2020.
- ↑ "Anemone × lipsiensis 'Pallida'". RHS. Retrieved 12 April 2020.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Shirreffs, D. A. 1985. Anemone nemorosa L. Journal of Ecology 73: 1005-1020.
- Philip, C. (2008). Plant Finder 2008-2009. Dorling Kindersley. ISBN 978-1-4053-3190-6.
- Plantlife - Wood Anemone Archived 2021-03-08 at the Wayback Machine