അനു മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും ആണ് അനു മേനോൻ. ലണ്ടൻ, പാരിസ്, ന്യൂയോർക്ക് (2012), വെയ്റ്റിംഗ് (2016) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് എന്ന ചിത്രത്തിലൂടെ ലണ്ടൻ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള പുരസ്ക്കാരം നേടി[1][2].

ആദ്യകാലജീവിതം[തിരുത്തുക]

ഒരു തമിഴ് കുടുംബത്തിൽ[3] ജനിച്ച അനു മേനോൻ പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. ബിറ്റ്സ്, പിലാനിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. പരസ്യരംഗത്ത് കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. ന്യൂയോർക്ക് ഫിലിം അക്കാഡമിയിൽ ഒരു വർക്ക്ഷോപ്പിൽ പങ്കെടുത്തു, പിന്നീട് ലണ്ടൻ ഫിലിം സ്കൂളിൽ ചലച്ചിത്ര നിർമ്മാണ പരിശീലനത്തിനായി ചേർന്നു[4][5]

ചലച്ചിത്രരംഗത്ത്[തിരുത്തുക]

ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. "രവി ഗോസ് ടു സ്കൂൾ", "ബേബി" എന്നീ ഹ്രസ്വചിത്രങ്ങൾ , ഒരു ബെസ്റ്റ് സെല്ലർ രചയിതാവായിത്തീർന്ന ഒരു ബംഗാളി വീട്ടുവേലക്കാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി തുടങ്ങിയവ നിർമ്മിച്ചു. 2012-ൽ "ലണ്ടൻ, പാരിസ്, ന്യൂയോർക്ക്" എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിൽ അലി സഫർ, അദിതി റാവു ഹൈദരി എന്നിവർ അഭിനയിച്ചു. 2016 ൽ കൽകി കോയെച്ച്ലിൻ, നസറുദ്ദീൻ ഷാ തുടങ്ങിയവർ അഭിനയിച്ച "വെയ്റ്റിംഗ്" എന്ന ചിത്രം സംവിധാനം ചെയ്തു. ഇഷ്ക ഫിലിംസ് , ദൃശ്യം ഫിലിംസ് എന്നീ കമ്പനികൾ നിർമ്മിച്ചു. എക്സ്: പാസ്റ്റ് ഈസ് പ്രസന്റ് എന്ന പേരിൽ ഒരു പറ്റം സംവിധായകർ ഒരുമിച്ചു പ്രവർത്തിച്ച ചലച്ചിത്രസംരംഭത്തിൽ ഒരാളായിരുന്നു അനു മേനോൻ[6]. ഇതിൽ "ഓയ്സ്റ്റർ" എന്ന ഭാഗം സംവിധാനം ചെയ്തു.

അവലംബം[തിരുത്തുക]

  1. http://www.vervemagazine.in/people/when-women-call-the-shots-anu-menon
  2. https://timesofindia.indiatimes.com/entertainment/hindi/bollywood/news/Anu-Menon-bags-Best-Director-award-for-Waiting-at-LAFF/articleshow/51427402.cms
  3. BollywoodLife. "LONDON PARIS NEW YORK director Anu Menon: Ali Zafar is a spontaneous actor!" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-11-25.
  4. ""'Waiting' Is A Universal Story That Anyone Would Relate To"- Anu Menon On Her Upcoming Film! - Jamuura Blog". Jamuura Blog (ഭാഷ: ഇംഗ്ലീഷ്). 2016-05-19. ശേഖരിച്ചത് 2017-11-25.
  5. "When Women Call The Shots: Anu Menon". Verve Magazine (ഭാഷ: ഇംഗ്ലീഷ്). 2017-05-30. ശേഖരിച്ചത് 2017-11-25.
  6. https://www.hindustantimes.com/movie-reviews/x-past-is-present-review-an-intriguing-narrative/story-rDdNeIFkglR6HcEGyXec3O.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനു_മേനോൻ&oldid=2767757" എന്ന താളിൽനിന്ന് ശേഖരിച്ചത്