അനു ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുജോസഫ്
ജനനം25/05/1985(33)
തൊഴിൽഅഭിനേത്രി
സജീവ കാലം2001– ഇന്നുവരെ

മലയാള സിനിമാ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അനു ജോസഫ് ഇംഗ്ലീഷ്: Anu Joseph . നിരവധി ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച് പ്രശസ്തി നേടിയ അനു ആദ്യമായി സിനിമയിൽ എത്തുന്നത് പാസ്സ് പാസ്സ് എന്ന സിനിമയിലൂടെയാണ്. ശാസ്തീയ നൃത്തം അഭ്യസ്സിച്ചിട്ടുള്ള അനു നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1978 -ൽ കാസർഗോഡാണ് ജനനം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന കലോൽസവത്തിൽ കലാതിലകം ആയി. [1]ഇക്കാരണത്താൽ കലാഭവൻ നർത്തക സംഘവുമായി പ്രവർത്തിക്കാനും നൃത്തങ്ങൾ നിരവധി വേദികളിൽ അവതരിപ്പിക്കാനും അനുവിനു അവസരം ലഭിച്ചു.

കർത്തവ്യമേഖല[തിരുത്തുക]

കലാഭവനിൽ ചേരാൻ കഴിഞ്ഞത് അനുവിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അവിടെ നിന്ന് ടി.വി. യിലേക്ക് ചേക്കേറി, ആദ്യ പരമ്പരയായ ചിത്രലേഖയിൽ വേഷമിട്ടു, തുടർന്ന് അനു ജോസഫ് നിരവധി സീരിയലുകളിലും ഒന്നു രണ്ട് സിനിമകളിലും അഭിനയിച്ചു. കാര്യം നിസ്സാരം എന്ന കൈരളി ടീ.വി. പരമ്പരയിൽ ഹാസ്യവേഷം ചെയ്ത് അനു പ്രശസ്തയായി. കാര്യം നിസ്സാരം എന്ന പരമ്പരയിൽ മോഹനകൃഷ്ണൻ എന്ന വില്ലേജ് ആഫീസറുടെ വക്കീലായ ഭാര്യയുടെ വേഷമാണ് അനുവിന്റേത്. പിന്നീട് ചരിത്ര പരമ്പരയായ പഴശ്ശിരാജയിൽ അഭിനയിച്ചു. ഒരിടത്തൊരിടത്ത് എന്ന പേരിൽ ഏഷ്യാനെറ്റ് പ്ലസിൽ സമ്പ്രേക്ഷണം ചെയ്ത പരമ്പരയിലും അനുവിനു ഹാസ്യവേഷമായിരുന്നു.

ചലച്ചിത്രരേഖ[തിരുത്തുക]

മകളുടെ അമ്മ, ആലിലത്താാലി, സ്നേഹചന്ദ്രിക , വെള്ളിമൂങ്ങ എന്നീ സിനിമകളിൽ അഭിനയിച്ചു. കണ്ണിനും കണ്ണാടിക്കും, പാടം ഒന്നു ഒരു വിലാപം, ആയിരത്തിൽ ഒരുവൻ, ലിസമ്മയുടെ വീട് തുടങ്ങിയവയിലും അനു ജോസഫ് ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തു.

പരാമർശങ്ങൾ[തിരുത്തുക]

  1. http://www.spiderkerala.net/resources/12077-Anu-Joseph-Malayalam-Serial-and-Film-Actress-Profile-and-Biography.aspx
"https://ml.wikipedia.org/w/index.php?title=അനു_ജോസഫ്&oldid=3429096" എന്ന താളിൽനിന്ന് ശേഖരിച്ചത്