അനുശാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നതു ശരി എന്ന് യാതൊന്നുകൊണ്ട് ബോധിപ്പിക്കുന്നുവോ അതിനെ അനുശാസനം എന്നു പറയുന്നു. വ്യാകരണശാസ്ത്രത്തിന് ശബ്ദാനുശാസനം എന്നും യോഗശാസ്ത്രത്തിന് യോഗാനുശാസനം എന്നും അമരകോശത്തിന് നാമലിംഗാനുശാസനം എന്നും ഗ്രന്ഥകർത്താക്കൾ തങ്ങളുടെ കൃതികൾക്ക് പേരു നിർദ്ദേശിച്ചിട്ടുള്ളതിൽനിന്ന് ശാസ്ത്രം എന്ന അർഥത്തിൽ അനുശാസനപദം ആചാര്യൻമാർ പ്രയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. തത്ത്വത്തെ അതത്ത്വങ്ങളിൽനിന്ന് വേർതിരിച്ചു കാണിക്കുകയാണ് ശാസ്ത്രങ്ങളുടെ ലക്ഷ്യം. ഉദാഹരണമായി പശുവിന് ഗാവി, ഗോണി, ഗോത, ഗോപോതലിക എന്നിങ്ങനെ പല ശബ്ദങ്ങളും ജനമധ്യത്തിൽ പ്രയോഗത്തിലിരിക്കെ അവയൊന്നുമല്ല ഗൌഃ എന്നതാണ് ശരിയായ ശബ്ദമെന്ന് പ്രകൃതിപ്രത്യയവിവേചനത്തിലൂടെ വ്യാകരണം അനുശാസിക്കുന്നു. അനുശാസനങ്ങൾ സ്മൃതിസ്ഥാനീയങ്ങളായ ശാസ്ത്രങ്ങളോ സ്മൃതികൾ തന്നെയോ ആണ്.

നിരൂപണം, നിർദ്ദേശം, ഉപദേശം, ശിക്ഷിക്കൽ എന്നീ അർഥങ്ങളിലും അനുശാസനം എന്ന പദം പ്രയോഗിച്ചുവരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുശാസനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുശാസനം&oldid=2280010" എന്ന താളിൽനിന്ന് ശേഖരിച്ചത്