അനുരാധ രമണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുരാധ രമണൻ
அனுராதா ரமணன்
അനുരാധ രമണൻ
അനുരാധ രമണൻ
ജനനം(1947-06-29)29 ജൂൺ 1947
തഞ്ചാവൂർ, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
മരണം16 മേയ് 2010(2010-05-16) (പ്രായം 62)
ചെന്നൈ, തമിഴ്നാട് , ഇന്ത്യ
Occupationഎഴുത്തുകാരി, സാമൂഹ്യപ്രവർത്തക
Period1977—2010
Genreനോവൽ, ചെറുകഥ
Subjectസാമൂഹികം
Spouseരമണൻ

തമിഴ്നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമാണ് അനുരാധ രമണൻ (ജനനം 29 ജൂൺ 1947 – മരണം 16 മേയ് 2010). 800 നോവലുകളും, ആയിരത്തിലധികം ചെറുകഥകളും രചിച്ചിട്ടുണ്ട്.[1]

ആദ്യകാല ജീവിതം[തിരുത്തുക]

1947 ജൂൺ 29 ന് മദ്രാസ് സംസ്ഥാനത്തിലുള്ള തഞ്ചാവൂരിലാണ് അനുരാധ ജനിച്ചത്. പ്രശസ്ത നടനായിരുന്ന ആർ.സുബ്രഹ്മണ്യത്തിന്റെ പൗത്രി ആയിരുന്നു അനുരാധ. 1977 ൽ മങ്കൈ എന്ന ഒരു മാസികയിലാണ് അനുരാധ ആദ്യമായി ജോലി ചെയ്തു തുടങ്ങിയത്. ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമായ ചെറുകഥയാണ് സിരൈ. ഈ ചെറുകഥ പിന്നീട് ഇതേ പേരിൽ സിനിമയായി. കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ എന്നീ കൃതികൾ പിന്നീട് സിനിമയായിട്ടുണ്ട്. ഒരു വീട് ഇരു വാസൽ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ബാലചന്ദർ ആണ്. 35 ആമത് ദേശീയ സിനിമാപുരസ്കാരത്തിൽ ഏറ്റവും നല്ല ചിത്രം എന്ന ബഹുമതി ഈ സിനിമക്കായിരുന്നു.[2]

മരണം[തിരുത്തുക]

2010 മേയ് 16 ആം തീയതി, ഹൃദയാഘാതത്തെതുടർന്ന് അനുരാധ അന്തരിച്ചു.[3]

അവലംബം[തിരുത്തുക]

  1. "പോപ്പുലർ തമിൾ റൈറ്റർ അനുരാധ രമണൻ ഡെഡ്". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. 2010-05-17. Archived from the original on 2016-03-26. ശേഖരിച്ചത് 2016-03-27.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "35 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം" (PDF). ഭാരതസർക്കാർ. മൂലതാളിൽ (PDF) നിന്നും 2017-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-26.
  3. "അനുരാധ രമണൻ ഡെഡ്". ദ ഹിന്ദു. 2010-05-17. Archived from the original on 2016-03-26. ശേഖരിച്ചത് 2016-03-26.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അനുരാധ_രമണൻ&oldid=3771584" എന്ന താളിൽനിന്ന് ശേഖരിച്ചത്