അനുരാധ കൊയ്‌രാള
ദൃശ്യരൂപം
അനുരാധ കൊയ്‌രാള | |
---|---|
ജനനം | ഏപ്രിൽ 14, 1949 |
പൗരത്വം | നേപ്പാൾi |
തൊഴിൽ | സാമൂഹ്യപ്രവർത്തക |
ജീവിതപങ്കാളി(കൾ) | ദിനേഷ് പ്രസാദ് കൊയ്‌രാള (വിവാഹമോചനം നേടി) |
മാതാപിതാക്ക(ൾ) | Colonel Pratap Singh Gurung and Laxmi Gurung |
അനേകായിരം സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക അടിമത്തത്തിൽനിന്നും മോചിപ്പിച്ച നേപ്പാളി സാമൂഹ്യ പ്രവർത്തകയാണ് അനുരാധ കൊയ്‌രാള (ജനനം: ഏപ്രിൽ 14, 1949). ഇവർ 2010 ലെ സി.എൻ.എൻ. ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1] 40 ലക്ഷം രൂപയാണ് സമ്മാനം. 1993-ൽ അനുരാധയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മൈത്തി നേപ്പാൾ എന്ന സന്നദ്ധ സംഘടന, ഇതുവരെയായി 12,000 ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് സംരക്ഷിച്ചിട്ടുണ്ട്. മൈത്തി എന്നെ നേപ്പാളി വാക്കിന്റെ അർത്ഥം 'അമ്മയുടെ വീട്' എന്നാണ്.2017 ൽ പത്മശ്രീ ലഭിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ മലയാള മനോരമ ,കൊച്ചി എഡിഷൻ , 2010 നവംബർ 23
- ↑ http://www.mathrubhumi.com/news/india/padma-awards-1.1682930