അനുരക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുരക്തി
പ്രമാണം:Anurakthi poster.jpg
സംവിധാനംപി. കെ. അശോകൻ
നിർമ്മാണംപി. കെ. അശോകൻ
രചനസനൽ മച്ചാട്
കഥസനൽ മച്ചാട്
അഭിനേതാക്കൾകലാമണ്ഡലം ശിവൻ നമ്പൂതിരി, വാണി വസിഷ്ഠ്, ശ്രീഹരി ആറ്റൂർ
സംഗീതംജോയ് ചെറുവത്തൂർ
ഛായാഗ്രഹണംശശി രാമകൃഷ്ണൻ , അൻമോൽ
ചിത്രസംയോജനംസുനിൽ കല്യാണി
സ്റ്റുഡിയോHappy Tune Media
റിലീസിങ് തീയതി2017
രാജ്യംഇൻഡ്യ
ഭാഷസംസ്കൃതം
ബജറ്റ്28 ലക്ഷം
സമയദൈർഘ്യം80 മിനിട്ട്

അനുരക്തി കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. കൂടിയാട്ടം കലയാണു് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു സിനിമാഗാനം ഉൾക്കൊള്ളുന്ന ആദ്യ സംസ്കൃത ചിത്രമാണു് അനുരക്തി. ഈ ഗാനം ത്രിമാനമായാണു് ചിത്രീകരിച്ചിട്ടുള്ളതു്, അതു വഴി അനുരക്തി സംസ്കൃതത്തിലെ ആദ്യ ത്രിമാന ചിത്രവുമായി. 48-ആം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ-ഇൽ ഈ ചിത്രം പ്രദർശിപ്പിച്ചു.[1]

കഥാതന്തു[തിരുത്തുക]

കേരളത്തിലെ ഒരു തനതു നൃത്തകലയായ കൂടിയാട്ടം പഠിക്കുവാനായി ഒരു പഞ്ചാബി നർത്തകി (വാണി വസിഷ്ഠ്) കേരളത്തിൽ എത്തുന്നു. പ്രശസ്തനായ ഒരു കൂടിയാട്ട ഗുരുവിന്റെ ശിഷ്യയായി അവർ കൂടിയാട്ടം അഭ്യസിക്കുന്നു. ഗുരുവിന്റെ മകൻ ഇവരുമായി പ്രണയത്തിലാവുന്നു. പിന്നീട് ഗുരുവും ശിഷ്യയും തമ്മിലുള്ള ബന്ധം ഇയാൾ തെറ്റിദ്ധരിക്കുകയും പിതാവുമായി കലഹിക്കുകയും ചെയ്യുന്നു.[2] [3] [4] [5]

അവലംബം[തിരുത്തുക]

  1. http://www.india.com/buzz/worlds-first-3d-sanskrit-film-anurakthi-screened-at-2017-iffi-goa-2674414/
  2. http://www.thehindu.com/news/national/kerala/maiden-sanskrit-film-in-3d-to-hit-festival-circuit/article19652762.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-21. Retrieved 2018-01-15.
  4. http://www.mangalam.com/news/detail/149596-location.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-10. Retrieved 2018-01-15.
"https://ml.wikipedia.org/w/index.php?title=അനുരക്തി&oldid=3793654" എന്ന താളിൽനിന്ന് ശേഖരിച്ചത്