അനുയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗണിതശാസ്ത്രത്തിൽ, ഒരു ഗണത്തിലെ അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയാണ് അനുയോഗം. സാംഗത്യമെന്നും ഇതിനു പേരുണ്ട്.

  • ഒന്നാം ഗണത്തിലെ ഓരോ അംഗത്തെയും രണ്ടാം ഗണത്തിൽപെട്ട വേറെ വേറെ അംഗങ്ങളുമായിട്ടാണ് ബന്ധിപ്പിക്കുന്നതെങ്കിൽ അത് ഒന്ന്-ഒന്ന് അനുയോഗം (one-one correspondence) ആയി.
  • ഓരോ പൂർണസംഖ്യയെയും അതിന്റെ രണ്ടിരട്ടിയുമായി ബന്ധിപ്പിക്കുന്നത് ഒന്നിനോടൊന്ന് അനുയോഗത്തിന് ഒരുദാഹരണമാകുന്നു.
  • ഒന്നാം ഗണത്തിലെ ഒന്നിലധികം അംഗങ്ങളെ രണ്ടാം ഗണത്തിലെ ഒരേ അംഗവുമായി ബന്ധിപ്പിച്ചാൽ ബഹു-ഏക അനുയോഗം (Many-one correspondence) ലഭിക്കും.
  • ഓരോ പൂർണസംഖ്യയെയും അതിന്റെ വർഗമൂല്യസംഖ്യയും (square root) ആയി ബന്ധിപ്പിക്കുമ്പോൾ ബഹു-ഏക അനുയോഗം കിട്ടുന്നു; എന്തെന്നാൽ-2, 2 എന്ന രണ്ടു സംഖ്യകളെയും 4 എന്ന ഒരേ സംഖ്യയുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
  • ഒന്നാം ഗണത്തിലെ ഒരേ അംഗത്തെ രണ്ടാം ഗണത്തിലെ ഒന്നിലധികം അംഗങ്ങളുമായി ബന്ധിപ്പിച്ചാൽ അതൊരു ഏക-ബഹു അനുയോഗം (One-many correspondence ) ആകുന്നു. ഏക-ബഹു അനുയോഗത്തിന് പ്രായോഗിക സൌകര്യമില്ലാത്തതിനാൽ ഗണിതശാസ്ത്രജ്ഞന്മാർ അതിന് വലിയ പ്രാധാന്യം നല്കിയിട്ടില്ല.

എണ്ണാൻ തുടങ്ങുന്നതിനു മുമ്പുതന്നെ പ്രാചീന മനുഷ്യൻ, അനുയോഗത്തെക്കുറിച്ചു മനസ്സിലാക്കിയിരുന്നിരിക്കണം. ആട്ടിൻ പറ്റത്തെ ആലയിൽനിന്നു പുറത്തേക്കു വിടുമ്പോൾ ചുള്ളിക്കമ്പുകൾ പെറുക്കിവച്ചോ ചുമരിൽ അടയാളങ്ങൾ വരച്ചോ ഇത്ര ആടുണ്ടെന്ന റിക്കാർഡ് സൂക്ഷിക്കുകയും ആട്ടിൻപറ്റം മടങ്ങിവരുമ്പോൾ റിക്കാർഡുമായി ഒത്തുനോക്കുകയും ചെയ്തിരിക്കും. ഒന്നിനൊന്ന് അനുയോഗമാണ് ഈ സമ്പ്രദായത്തിൽ കാണുന്നത്.

ഇതുംകാണുക[തിരുത്തുക]

ഗ്രൂപ്പ് സിദ്ധാന്തം

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുയോഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുയോഗം&oldid=1697656" എന്ന താളിൽനിന്നു ശേഖരിച്ചത്