അനുബർത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് 1941-ൽ എഴുതി പ്രസിദ്ധീകരിച്ച അനുബർത്തൻ (অনুবর্তন ) 1942-ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. [1]

കഥാസംഗ്രഹം[തിരുത്തുക]

നാരാൺ ബാബു, ക്ഷേത്രബാബു, യദു ബാബു, പിന്നെ വേറേയും കുറെയേറേ പേർ കൊൽക്കത്തയിലെ വെല്ലസ്ലി സ്ട്രീറ്റിലെ മോഡേൺ സ്കൂളിലെ അദ്ധ്യാപകന്മാരാണ്. വരവും ചെലവും ക്രമീകരിക്കാൻ വിമ്മിട്ടപ്പെടുന്ന പ്രധാനാധ്യാപകൻ ക്ളാർക്കവെൽ, ഏഷണിയുമായി നടക്കുന്ന സഹായി ആലം , ശിപായി മഥുരാനാഥ് എന്നിങ്ങനെ വേറേയും കഥാപാത്രങ്ങളുണ്ട്. മാസങ്ങളായി ശമ്പളക്കുടിശ്ശിക തീർത്തു കിട്ടാതെ വലയുന്ന അധ്യാപകർ . എല്ലാവർക്കും അവരവരുടേതായ കുടുബപ്രശ്നങ്ങളും ആശകളും ആകാംക്ഷകളുമുണ്ട്. പലരും പത്തിരുപതോളം കൊല്ലങ്ങളായി ഈ സ്കൂളിൽ സേവനമനുഷ്ടിക്കുന്നു. രണ്ടാം ആഗോളയുദ്ധത്തിൽ കൊൽക്കത്തയിൽ ബോംബാക്രമണം ഉണ്ടായേക്കമെന്ന ഭീഷണി അധ്യാപകരെ ദിക് ഭ്രാന്തരാക്കുന്നു. നിത്യജീവിതത്തോട് ചേർന്നു നില്ക്കുന്ന കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളും മനോവ്യാപാരങ്ങളും വരച്ചു കാട്ടിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Bibhutibhushan Bandhopadhyay: Upanyas Samagra Vol.II. Kolkata: Mitra & Ghosh Publishers. 2005. ISBN 81-7293-907-8.
"https://ml.wikipedia.org/w/index.php?title=അനുബർത്തൻ&oldid=2279999" എന്ന താളിൽനിന്ന് ശേഖരിച്ചത്