ഉള്ളടക്കത്തിലേക്ക് പോവുക

അനുപ്രശോഭിനി. പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുള നൃത്ത കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന കലാകാരിയും മോഡലുമാണ്[1] അനുപ്രശോഭിനി. പി. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. പ്രിയനന്ദനൻ സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ധബാരി ക്യൂരുവി എന്ന സിനിമയിൽ അഭിനയിച്ചു. ഷാഫി എപ്പിക്കാട് സംവിധാനം ചെയ്ത കൂടൽ എന്ന സിനിമയിലും അഭിനയിച്ചു.[2] കേരള ഫോക്‌ലോർ അക്കാദമി 2023ലെ യുവപ്രതിഭാ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

അട്ടപ്പാടി സ്വദേശിയാണ്. അച്ഛൻ പളനി സ്വാമി മണ്ണാർക്കാട്ടെ ആന സ്‌ക്വാഡിലാണ് ജോലി ചെയ്യുന്നത്. നഞ്ചിയമ്മയോടൊപ്പം ട്രൂപ്പിൽ പാടാറുണ്ട്. അയ്യപ്പനും കോശിയും ചിത്രത്തിൽ ചെറിയ വേഷം ചെയ്തു. പഴനിസ്വാമി അമ്മ ശോഭ. ഒന്നാം ക്ലാസ്സ്‌ മുതൽ മൂന്നാം ക്ലാസ്സ്‌ വരെ തിരുവനന്തപുരത്തായിരുന്നു പഠനം. അനു പിന്നീട് നാലാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ അട്ടപ്പാടി ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. പിന്നീട് പ്ലസ് വൺ പാലക്കാട്‌ ഗവണ്മെന്റ് മോയൻ സ്കൂളിൽ പഠിച്ചു. കാലടി ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കുന്നു. 2022- ൽ കേരള ചരിത്രത്തിൽ ആദ്യമായി ഗോത്രവിഭാഗത്തിൽ നിന്ന് മിസ്സ് കേരള ഫിറ്റ്‌നസ് ആൻഡ് ഫാഷനിൽ ഫോറസ്റ്റ് ഗോഡസ്സ് ടൈറ്റിൽ വിന്നറായി.

ഇരുളർ ഗോത്രദേവത

[തിരുത്തുക]

വനദേവത പട്ടത്തിനാണ് അനു പ്രശോഭിനി മിസ്സ്‌ കേരള മത്സരത്തിൽ വിജയിയായത്. അറോറ ഫിലിം കമ്പനി ഒരുക്കിയ മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഷോയിൽ 'വനദേവത' പട്ടം കരസ്ഥമാക്കി[3]. സ്വന്തമാക്കി

'അട്ടപ്പാടിക്കാരി'

[തിരുത്തുക]

'അട്ടപ്പാടിക്കാരി' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട് അനുവിന്. ഗോത്ര സമുദായത്തിൽ നിന്ന് മണ്മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കലകളും ആട്ടങ്ങളും പാട്ടും പുറംലോകത്തെ കൂടി അറിയിച്ചാൽ അത് അവർക്ക് പുതുമായർന്ന അനുഭവമായിരിക്കുമെന്ന് അനു പറയുന്നു. യൂട്യൂബ് ചാനൽ വഴി അനു ഗോത്രത്തിലെ പരമ്പരാഗത കൃഷി രീതികളും, കൃഷി നശിപ്പിക്കാൻ വരുന്ന ജീവികളെ തുരത്തുന്ന മാർഗങ്ങളുമൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. ഊരിലെ പ്രത്യേകതരം ഭക്ഷണങ്ങളെയും അനു തന്റെ ചാനലിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. റാഗി, ചാമ, ചോളം പോലുള്ളവ ഉപയോഗിച്ച് പുട്ട് ഉണ്ടാക്കി കഴിക്കുന്നതാണ് ഇവരുടെ ഭക്ഷണം. ഈ ഭക്ഷണമാണെങ്കിൽ ദിവസവും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാൽ മതിയാകും എന്നാണ് ഇവരുടെ അഭിപ്രായം.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി 2023ലെ യുവപ്രതിഭാ പുരസ്കാരം [4]

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ "'ഞാനൊരു ചരിത്രം കുറിക്കുകയാണ്' - അനു പ്രശോഭിനി" (in ഇംഗ്ലീഷ്). 2022-03-08. Retrieved 2026-03-12.
  2. ↑ https://truecopythink.media/art/anu-prashobhini-questions-folk-artists-judging-irula-dance-at-kerala-school-kalolsavam
  3. ↑ https://malayalam.samayam.com/latest-news/kerala-news/anu-prashobhini-the-queen-of-attappady/articleshow/98246252.cms
  4. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=അനുപ്രശോഭിനി._പി&oldid=4607908" എന്ന താളിൽനിന്ന് ശേഖരിച്ചത്