അനി ചോയിങ് ദ്രോൽമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചോയിങ് ദ്രോൽമ
आनी छोइङ डोल्मा
Ani Chöying Drölma 2011.jpg
അനി ചോയിങ് ദ്രോൽമ 2011
ജീവിതരേഖ
BornJune 4, 1971 (1971-06-04) (49 വയസ്സ്)
കാഠ്മണ്ഡു, നേപ്പാൾ
സംഗീതശൈലിബുദ്ധിസ്റ്റ് സംഗീതം
സജീവമായ കാലയളവ്1994-present
ലേബൽSix Degrees Records
Hannibal/Rykodisc Records
വെബ്സൈറ്റ്www.choying.com

നേപ്പാളിലെ ഒരു ബുദ്ധ സന്ന്യാസിനിയും ഗായികയുമാണ് അനി ചോയിങ് ദ്രോൽമ.( Ani Choying Dolma ; Nepali: आनी छोइङ डोल्मा (ജനനം ജൂൺ 4, 1971)നേപ്പാളിലെ കാഠ്മണ്ഡുവിൽ ജനിച്ച ഇവർ  ചോയിങ് ദ്രോൽമ എന്ന പേരിലും അനി ചോയിങ് എന്ന പേരിലും അറിയപ്പെടുന്നു. (അനി, എന്നത് സന്യാസിനിയെ സൂചിപ്പിക്കാൻ) നാഗി ഗൊംപാ സന്യാസ മഠത്തിലാണ് ഇവരുടെ പ്രവർത്തനം. നേപ്പാളി രാഗതാളങ്ങളും തിബറ്റൻ ബുദ്ധ ഗീതങ്ങളും കൂട്ടിച്ചേർത്തുള്ള  അവതരണത്തിലൂടെയാണ് ഇവർ പ്രശസ്തയായത്.  യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്നു.[1]

ജീവിതരേഖ[തിരുത്തുക]

നേപ്പാളിലെ കാത്മണ്ഡുവിൽ തിബത്തൻ അഭയാർത്ഥികളുടെ മകളായി ജനിച്ചു. അച്ഛന്റെ ക്രൂര മർദ്ദനങ്ങളിൽ നിന്ന് രക്ഷപ്പെടാായി പതിമൂന്നാം വയസിൽ നാഗി ഗൊംപാ സന്ന്യാസ മഠത്തിൽ ചേർന്നു .[2] നിരവധി വർഷങ്ങൾ അവിടെ പരിശീലനം നേടി.

സംഗീതം[തിരുത്തുക]

1994 ൽ ഗിത്താറിസ്റ്റ് സ്റ്റീവ് ടിബറ്റ്സ്  ആശ്രമത്തിലെത്തി രണ്ട് ആൽബങ്ങളിലായി തിബത്തൻ സംഗീതം റിക്കോർഡ് ചെയ്തു. ചോ, സെൽവ്വ എന്നീ പേരിലിറങ്ങിയ ആൽബങ്ങൾ വിമർശക ശ്രദ്ധ നേടി.  നിരവധി വിദേശ രാജ്യങ്ങളിലും തിബത്തൻ സന്ന്യസാശ്രമങ്ങളിലും സംഗീത പര്യടനം നടത്തി.  

സാമൂഹ്യ പ്രവർത്തനം[തിരുത്തുക]

യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്ന അനി ചോയിങ്, പെൺകുട്ടികൾക്കായി സ്‌കൂളും വൃക്കരോഗികൾക്കായി ആസ്പത്രിയും നടത്തുന്നുണ്ട്. കവിയും നയതന്ത്ര ഉദ്യോഗസ്ഥനുമായ അഭയ്. കെ യുടെ നല്ല ഭൂമിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന അനി, ഔദ്യോഗികമായ ഒരു ഭൂമി ഗീതം എന്ന ആവശ്യം ഉയർത്തുകയും ചെയ്യുന്നു.[3] ഇന്ത്യ ഇൻക്ലൂഷൻ സമ്മിറ്റിന്റെ ഭാഗമായി അവർ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. Drolma appointed Unicef Nepal ambassador The Kathmandu Post, April 12, 2014
  2. "Buddhist Nun Shares The Sound Of Music". NPR.org. 13 March 2011.
  3. Manisha, Drolma for Earth Anthem The Kathmandu Post, 22 April 2014
  4. Spreading Cheer with Magic Wand of World Music KnowYourStar.com, 27 March 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനി_ചോയിങ്_ദ്രോൽമ&oldid=2914043" എന്ന താളിൽനിന്ന് ശേഖരിച്ചത്