അനിൽഡ തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനിൽഡ തോമസ്
Sport
രാജ്യം  ഇന്ത്യ
കായികമേഖല Track and field
ഇനം(ങ്ങൾ) 400 metres

ഒരു പ്രമുഖ ഇന്ത്യൻ വനിതാ കായിക താരമാണ് അനിൽഡ തോമസ്. 400 മീറ്റർ ഓട്ടത്തിലാണ് ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 4 X 400 മീറ്റർ റിലേയിൽ അനിൽഡ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.

ജീവിത രേഖ[തിരുത്തുക]

എറണാകുളം കോതമംഗലം സ്വദേശിനിയാണ്. 1993 മെയ് ആറിന് ജനനം.[1] കോതമംഗലം വരാട്ടുപാറ സ്വദേശികളായ സി.പി.തോമസ്-ജെൻസി തോമസ് ദമ്പതികളുടെ മൂത്ത മകളാണ് അനിൽഡ. കോതമംഗലം മാർ അത്തനേഷ്യസ് കോളെജിൽ ബിഎ ഇക്കണോമിക്‌സ് പഠനം പൂർത്തിയാക്കി. കാര്യവട്ടം എൽഎൻസിപിഇയിൽ ആണ് അനിൽഡ പരിശീലനം നടത്തുന്നത്. സ്‌പോർട്‌സ് കൗൺസിലിന്റെ പരിശീലകനായ പിബി ജയകുമാറാണ് കഴിഞ്ഞ മൂന്നു വർഷമായി അനിൽഡയുടെ കോച്ച്.

നേട്ടങ്ങൾ[തിരുത്തുക]

  • ദേശീയ ഗെയിംസിൽ അനിൽഡ തോമസ് 400 മീറ്ററിൽ സ്വർണ്ണം നേടി
  • അന്തർ സർവ്വകലാശാല മീറ്റിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി 400 മീറ്ററിൽ പങ്കെടുത്തു.

ടിന്റു ലൂക്കയുടെ 53.26 സെക്കന്റ് എന്ന സമയം ഭേദിച്ച് 52.99 സെക്കന്റ് എന്ന പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചു.

  • 2015 മെയ് മാസം നടന്ന ഫെഡറേഷൻ കപ്പിൽ പങ്കെടുത്തു.
  • റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ 4 ത 400 മീറ്റർ റിലേ വനിതാ ടീമിൽ ടിന്റു ലൂക്ക, ജിസ്‌ന മാത്യു എനനിവർക്കൊപ്പം അനിൽഡ തോമസും ഇടം നേടി.

അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് 4 ഗുണം 400മീറ്റർ റിലേ ടീമിന്റെ പട്ടിക തയ്യാറാക്കിയത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങൾക്കായി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഏർപ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 2016-17ലെ ജി.വി രാജ അവാർഡ്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിൽഡ_തോമസ്&oldid=2787461" എന്ന താളിൽനിന്നു ശേഖരിച്ചത്