അനിഷ് കുരുവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിഷ് കുരുവിള
ജനനം
അനിഷ് യോഹൻ കുരുവിള

തൊഴിൽനടൻ, സംവിധായകൻ

തെലങ്കാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമാണ് അനിഷ് കുരുവിള. പ്രധാനമായും തെലുങ്ക് ചലച്ചിത്രമേഖലയിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. [1] [2]

സംവിധായകനാകുന്നതിനുമുമ്പ്, ശേഖർ കമ്മുലയ്‌ക്കൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയും ഡോളർ ഡ്രീംസ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നടനായി അരങ്ങേറ്റം കുറിച്ച് 12 വർഷത്തെ ഇടവേള എടുത്ത ശേഷം 2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപ്പുലു എന്ന സിനിമയിൽ നിർണ്ണായക വേഷം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവചരിത്ര ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [3]

ആദ്യകാലജീവിതം[തിരുത്തുക]

മലയാളി കുടുംബത്തിൽ ജനിച്ച അനിഷ് ഹൈദരാബാദിലാണ് വളർന്നത്. രാമന്തപുരിലെ ഹൈദരാബാദ് പബ്ലിക് സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. [4]

തൊഴിൽ മേഖല[തിരുത്തുക]

ശേഖർ കമ്മുലയുടെ ആദ്യ ചിത്രമായ ഡോളർ ഡ്രീംസ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലും ആനന്ദ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. [5] 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപുലു എന്ന സിനിമയിൽ അഭിനയിച്ചു. [6] ശേഖർ കമ്മുല, നാഗേഷ് കുക്കുനൂർ, മണിശങ്കർ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. [4] ശേഖർ കമ്മുല നിർമ്മിച്ച അവകായ് ബിരിയാണി, പ്രധാന നടൻ കൂടിയായ ശർവാനന്ദ് നിർമ്മിച്ച കോ ആന്റേ കോട്ടി മുതലായ ചലച്ചിത്രങ്ങളിൽ സംവിധാനം നിർവഹിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ശീർഷകം പങ്ക് ഭാഷ കുറിപ്പുകൾ
2000 ഡോളർ ഡ്രീംസ് ശ്രീനു തെലുങ്ക്
2004 ആനന്ദ് രാജു തെലുങ്ക്
2016 പെല്ലി ചൂപ്പുലു റിച്ചയുടെ അച്ഛനായ ബിസിനസ്സുകാരൻ തെലുങ്ക്
എം‌എസ് ധോണി - അൺ‌ടോൾഡ് സ്റ്റോറി ഹിന്ദി
2017 നേനു ലോക്കൽ കോളേജ് പ്രിൻസിപ്പൽ തെലുങ്ക്
വേലൈക്കാരൻ ജയറാം തമിഴ്
ജവാൻ DRDO ശാസ്ത്രജ്ഞൻ തെലുങ്ക്
ഹലോ പ്രിയയുടെ അച്ഛൻ തെലുങ്ക്
2018 ഭാരത് അനെ നേനു എ പി ശ്രീവാസ്തവ ചീഫ് സെക്രട്ടറി തെലുങ്ക്
തേജ് ഐ ലവ് യു നന്ദിനിയുടെ അച്ഛൻ തെലുങ്ക്
ഗുഡാചാരി ദാമോദർ തെലുങ്ക്
2019 ദ ആക്സിഡന്റൽ പ്രംമിനിസ്റ്റർ ടി കെ എ നായർ ഹിന്ദി
വിജയ് സൂപ്പറും പൗർണമിയും സോനത്തിന്റെ അച്ഛൻ മലയാളം
മഹർഷി കോളേജ് ഡീൻ തെലുങ്ക്
ഗെയിം ഓവർ സൈക്യാട്രിസ്റ്റ് തമിഴ്, തെലുങ്ക്
രാജ്ദൂത് പ്രിയയുടെ അച്ഛൻ തെലുങ്ക്
ഗാംഗ് ലീഡർ പോലീസ് ഉദ്യോഗസ്ഥൻ തെലുങ്ക്
ബിഗിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥൻ തമിഴ്
ഓപ്പറേഷൻ ഗോൾഡ് ഫിഷ് അനിഷ് കുറുവില്ല തെലുങ്ക്
2020 ചൂസി ചുഡംഗാനേ സിദ്ദുവിന്റെ അച്ഛൻ തെലുങ്ക്
കണ്ണും കണ്ണും കൊള്ളയടിത്താൽ സൂരജ് മേത്ത തമിഴ്
മദ രവി വർമ്മ തെലുങ്ക്
പുഷ്പ തെലുങ്ക്

സംവിധാനം ചെയ്തവ[തിരുത്തുക]

വർഷം ശീർഷകം ഭാഷ കുറിപ്പുകൾ
2008 അവകായ് ബിരിയാണി തെലുഗ്
2012 കോ ആന്റേ കോട്ടി തെലുഗ്
2019 ഗോഡ്സ് ഓഫ് ധർമ്മപുരി തെലുഗ് സീ5 വെബ് പരമ്പര

അവലംബം[തിരുത്തുക]

  1. Sunita Chowdhary, Y. "Anish Kuruvilla moves to the forefront". thehindu.com. Kasturi and Sons. ശേഖരിച്ചത് 25 October 2016.
  2. "Anish Kuruvilla set to make his debut in Malayalam". 123telugu.com. Mallemala Entertainments. ശേഖരിച്ചത് 25 October 2016.
  3. "Pelli Choopulu actor Anish Kuruvilla in Bollywood!". tfpc.in. Telugu Film Producers Council. മൂലതാളിൽ നിന്നും 2016-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 October 2016.
  4. 4.0 4.1 Sekhar, Kammula. "Anish Kuruvilla Interview by Sekhar Kammula". idlebrain.com. G.V. ശേഖരിച്ചത് 25 October 2016.
  5. Sangeetha Devi, Dundoo. "Over to them". thehindu.com. Kasturi and Sons. ശേഖരിച്ചത് 25 October 2016.
  6. Viswanath, V. "Pelli Choopulu: Movie Review". telugucinema.com. മൂലതാളിൽ നിന്നും 2020-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 October 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിഷ്_കുരുവിള&oldid=3622980" എന്ന താളിൽനിന്ന് ശേഖരിച്ചത്