അനിബദ്ധസംഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനിശ്ചിതരാഗതാളങ്ങളിലുള്ള ഗാനമാണ് അനിബദ്ധസംഗീതം. സംഗീതശാസ്ത്രപ്രകാരം, താളനിബദ്ധതയുടെ അടിസ്ഥാനത്തിൽ ഗാനങ്ങളെ നിബദ്ധം എന്നും അനിബദ്ധം എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. താളനിബദ്ധമല്ലാത്തതും അനിശ്ചിത രാഗതാളങ്ങളിൽ ആലപിക്കപ്പെടുന്നതുമായ ഗാനങ്ങളാണ് അനിബദ്ധസംഗീതത്തിൽ ഉൾപ്പെടുന്നത്. ആലാപനം, സ്വരസഞ്ചാരം തുടങ്ങിയ സംഗീത രൂപങ്ങൾ ഇവയ്ക്കുദാഹരണങ്ങളാണ്. നിബദ്ധസംഗീത രൂപമായ 'ഥാട്ട്' തുടങ്ങിയവയ്ക്കുള്ളതുപോലെ അംഗങ്ങൾ ഇവയ്ക്കുണ്ടായിരിക്കുകയില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനിബദ്ധസംഗീതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനിബദ്ധസംഗീതം&oldid=996442" എന്ന താളിൽനിന്ന് ശേഖരിച്ചത്