അനിത ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അനിത ഭാരതി
Anita bharti.jpg
അനിത ഭാരതി
ജനനം (1965-02-09) 9 ഫെബ്രുവരി 1965  (55 വയസ്സ്)
സീലാംപൂർ, ഡെൽഹി, ഇന്ത്യ
വിദ്യാഭ്യാസംഎം.എ. ബി.എഡ്.
കലാലയംഡെൽഹി സർവകലാശാല
തൊഴിൽദളിത് പ്രവർത്തക, എഴുത്തുകാരി.
പങ്കാളി(കൾ)രാജീവ്.ആർ.സിങ്
വെബ്സൈറ്റ്http://chilki.blogspot.in/

ഒരു ദളിത് പ്രവർത്തകയും എഴുത്തുകാരിയുമാണ് അനിത ഭാരതി (ഇംഗ്ലീഷ്: Anita Bharti ; ജനനം:1965 ഫെബ്രുവരി 9).[1][2][3] ദളിതർക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും ദളിത് സാഹിത്യത്തിനു നൽകിയ വിലപ്പെട്ട രചനകളിലൂടെയുമാണ് ഇവർ പ്രശസ്തയായത്. നിരവധി വിമർശനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.[4] ദളിത് എഴുത്തുകാരുടെ സംഘടനയായ 'ദളിത് ലേഖക് സംഘിന്റെ' സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.[5]

കുടുംബം[തിരുത്തുക]

1965 ഫെബ്രുവരി 9-ന് ഡെൽഹിയിലെ സീലാംപൂരിലാണ് അനിത ഭാരതി ജനിച്ചത്. അറിയപ്പെടുന്ന ദളിത് പ്രവർത്തകനും NACDOR എന്ന ദളിത് സംഘടനയുടെ ചെയർമാനുമായ അശോക് ഭാരതിയാണ് സഹോദരൻ.[6] രജപുത്ര വിഭാഗക്കാരനായ രാജീവ് ആർ. സിങ്ങിനെയാണ് അനിത വിവാഹം കഴിച്ചത്. ഇതൊരു മിശ്രവിവാഹമായിരുന്നു. .[7]

പ്രധാന രചനകൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • രാധാകൃഷ്ണൻ ശിക്ഷക് പുരസ്കാർ
  • ഇന്ദിരാഗാന്ധി ശിക്ഷക് സമ്മാൻ
  • ഡെൽഹി രാജ്യ ശിക്ഷക് സമ്മാൻ
  • ബിർസ മുണ്ടെ സമ്മാൻ
  • ഝാൽക്കരി ഭായി രാഷ്ട്രീയ സേവാ സമ്മാൻ.[8]


അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിത_ഭാരതി&oldid=3416652" എന്ന താളിൽനിന്ന് ശേഖരിച്ചത്