അനിത തമ്പി
ഉത്തരാധുനികമലയാളസാഹിത്യത്തിലെ വനിതാ എഴുത്തുകാരികളിൽ ഒരാളാണ് കവയിത്രിയായ അനിതാ തമ്പി (ജനനം 1968)[1] [2]ആലപ്പുഴ ജനിച്ചു. ആലപ്പുഴ എസ്.ഡി. കോളേജിലും കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ് കോളേജിലും വിദ്യാഭ്യാസം.[3] ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു.
1987-ലാണ് അനിത കവിത എഴുതി തുടങ്ങുന്നത്. മലയാളത്തിലെ പുതുകവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ ഇറക്കിയ 'പുതുമൊഴിവഴിക'ളിൽ അനിത തമ്പിയുടെ കവിതകളുണ്ടായിരുന്നു. ആദ്യത്തെ കവിതാസമാഹാരമായ മുറ്റമടിക്കുമ്പോൾ (കറന്റ് ബുക്സ് 2004) ആ വർഷത്തെ മികച്ച കവിതാപുസ്തകമായി മാതൃഭൂമി തിരഞ്ഞെടുത്തിരുന്നു. 2010-ൽ അഴകില്ലാത്തവയെല്ലാം എന്ന പേരിൽ രണ്ടാമത്തെ കവിതാസമാഹാരം ഇറങ്ങി. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ,[4] സ്വീഡിഷ്, തുടങ്ങിയ ഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലും അനിതയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[5]. 2007-ൽ ഓസ്ട്രേലിയൻ കവി ലെസ് മുറെയുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും 'കവിതകൾ' എന്ന സമാഹാരത്തിൽ ഉൾകൊള്ളിക്കുകയും ചെയ്തു. ഫലസ്തീൻ കവി മുരീദ് ബഗൂസിയുടെ 'ഐ സാ റാമല്ല' എന്ന ആത്മകഥാംശപരമായ പുസ്തകം വിവർത്തനം 'റാമല്ല ഞാൻ കണ്ടു' എന്ന പേരിൽ പുറത്തിറക്കി. ഈ വിവർത്തനത്തിന് 2020-ലെ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തക പുരസ്കാരം ലഭിച്ചു.
കൃതികൾ
[തിരുത്തുക]- മുറ്റമടിക്കുമ്പോൾ (2004)[5]
- ഓസ്ട്രേലിയൻ കവി ലേ മൂറേയുടെ കൃതികളുടെ തർജ്ജമ (2007)[5]
- അഴകില്ലാത്തവയെല്ലാം (2010)[5]
പുരസ്കാരങ്ങൾ
[തിരുത്തുക]- മുറ്റമടിക്കുമ്പോൾ മികച്ച കവിതാപുസ്തകമായി മാതൃഭൂമി തിരഞ്ഞെടുക്കുകയുണ്ടായി[5]
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]കെ ആർ മനോജിന്റെ അദ്യ സിനിമാസംരംഭമായ കന്യക ടാക്കീസിൽ അനിത ഗാനരചന നടത്തിയിട്ടുണ്ട്. [6] [7]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2013-11-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-08. Retrieved 2013-11-11.
- ↑ "അനിത തമ്പി". ഹരിതകം. Archived from the original on 2016-03-06. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഫസ്റ്റ് ജർമൻ ആന്തോളജി ഓഫ് കണ്ടമ്പററി മലയാളം റൈറ്റിംഗ് പബ്ലിഷ്ഡ്". Archived from the original on 2013-06-07. Retrieved 2013 ജൂൺ 7.
{{cite web}}
: Check date values in:|accessdate=
(help) - ↑ 5.0 5.1 5.2 5.3 5.4 "അനിത തമ്പി (ഇന്ത്യ 1968)". പൊയട്രി ഇന്റർനാഷണൽ - റോട്ടർഡാം. Archived from the original on 2016-06-08. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://articles.timesofindia.indiatimes.com/2013-10-04/news-and-interviews/42716327_1_kanyaka-talkies-poet-poems[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/newscontent.php?id=335159