അനിതാ ഷെയ്ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനിതാ ഷെയ്ക്ക്
Anitha Shaiq.jpg
ജീവിതരേഖ
ജനനനാമംAnitha Shaiq
ജനനംThiruvananthapuram
സംഗീതശൈലിsufi, Ghazal and playback
തൊഴിലു(കൾ)singer
ഉപകരണംvocals
സജീവമായ കാലയളവ്2007–present

ദക്ഷിണേന്ത്യയിലെ ഒരുസൂഫിഗായികയാണ് മലയാളിയായ അനിതാ ഷെയ്ക്ക്. തമിഴ്, കന്നട, തെലുങ്ക്, ഒറിയ, പഞ്ചാബി ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങളും സൂഫിഗീതങ്ങളും പാടിയിട്ടുണ്ട്. സൂഫി കവിതകൾക്കൊപ്പം മീരാഭജനും ഗസലും ഖവ്വാലിയും വേദിയിൽ അവതരിപ്പിക്കുന്നു. [1]

ജീവിതരേഖ[തിരുത്തുക]

തിരുവിതാംകൂർ രാജാക്കൻമാരുടെ അംഗരക്ഷകരായി നൂറ്റാണ്ടുകൾക്കുമുമ്പ് ഹൈദരാബാദിൽനിന്നും എത്തിയ പത്താൻ പരമ്പരയിലുള്ളതാണ് കുടുംബം. മ്യൂസിക്ക്‌ ടീച്ചറും ആകാശവാണിയിൽ ഗ്രേഡഡ് ആർട്ടിസ്റ്റുമായിരുന്ന അമ്മ സിറാജുന്നിസ ബീഗമാണ് ആദ്യഗുരു. അമ്മയ്ക്കു പുറമെ എം.ജി. രാധാകൃഷ്ണൻ, ഡോ. ഓമനക്കുട്ടി, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, പി.ആർ. കുമാരകേരളവർമ, ഗുരു ഉസ്താദ് ദേവ് ദിൻദാർജി തുടങ്ങിയവരായിരുന്നു ഗുരുക്കൻമാർ. 2011-ൽ ഐ.പി.എൽ. കേരള ക്രിക്കറ്റ് ടീമായ കൊച്ചിൻ ടസ്‌ക്കേഴ്‌സിനു വേണ്ടി അനിത രചനയും സംഗീതവും നിർവഹിച്ച വീഡിയോ ആൽബം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2013-ൽ മീരാഭായി, അമീർ ഖുസ്രു, ഫർഹദ് ഷഹ്‌സാദ്, ബാബ ബുല്ലേഷാ, ക്വാസിർ രത്‌നഗിർവി എന്നിവരുടെ തിരഞ്ഞെടുത്ത രചനകൾ ഉൾപ്പെടുത്തിയ സത്‌രംഗീ എന്ന ആൽബം ചെയ്തു. ജലന്ധറിലെ പ്രശസ്തമായ നകോദർമേളയിലും അമൃത്‌സറിലെ ഖൽസാ യൂണിവേഴ്‌സിറ്റിയിലും പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/women/women-in-news/anitha-1.1675110
  2. http://www.mathrubhumi.com/women/women-in-news/anitha-1.1675110
"https://ml.wikipedia.org/w/index.php?title=അനിതാ_ഷെയ്ക്ക്&oldid=3342667" എന്ന താളിൽനിന്ന് ശേഖരിച്ചത്