അനിക്മാചന ഗോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനിക്മാചന ഗോലം
Aenigmachanna gollum from Oorakam, Malappuram, Kerala, India by Anoop V K.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Anabantiformes
Family: Channidae
Genus: Aenigmachanna
Britz, Anoop, Dahanukar and Raghavan, 2019
Species:
A. gollum
Binomial name
Aenigmachanna gollum

ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ മത്സ്യമാണ് ഗോലം സ്‌നേക്ക്ഹെഡ് (ശാസ്ത്രീയനാമം: Aenigmachanna gollum)[1]. വരാൽ കുടുംബത്തിലെ ഒരു സ്പീഷീസ് മാത്രമുള്ള കേരളത്തിലെ തദ്ദേശവാസിയായ അനിക്മാചന മത്സ്യവംശത്തെ ആദ്യമായി കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ഒരു നെൽവയലിൽ നിന്നാണ്. 2018 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ കലക്കത്തിൽപ്പെട്ട് യാദൃശ്ചികമായി മുകളിൽ എത്തിയപ്പോൾ ഒരു തദ്ദേശവാസി ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയിൽ നിന്നാണ് കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയിലെ ഗവേഷകരുടെ ശ്രദ്ധയിലേക്ക് ഗോലം സ്നേക്ക്ഹെഡ് വന്നത്. 9.2 സെ.മീ നീളം വരുന്ന ഈ മത്സ്യം ലോകത്താകമാനമുള്ള ഭൂമിക്കടിയിൽ ജീവിക്കുന്ന 250 ഓളം മത്സ്യസ്പീഷീസുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ്. ആഫ്രിക്കയിലും ഏഷ്യയിലും ആണ് സ്നേക്ക്ഹെഡ് മത്സ്യങ്ങളെ കാണുന്നത്. [2] [3]


അവലംബം[തിരുത്തുക]

  1. Raghavan, Rajeev; Dahanukar, Neelesh; Anoop, V. K.; Britz, Ralf (2019-05-09). "The subterranean Aenigmachanna gollum , a new genus and species of snakehead (Teleostei: Channidae) from Kerala, South India". Zootaxa (ഭാഷ: ഇംഗ്ലീഷ്). 4603 (2): 377–388. doi:10.11646/zootaxa.4603.2.10. ISSN 1175-5334.
  2. https://www.thenewsminute.com/article/gollum-found-kerala-scientists-discover-rare-species-snake-headed-fish-101589
  3. https://www.nhm.ac.uk/discover/news/2019/may/new-species-of-subterranean-fish-named-after-the-lord-of-the-rings-character.html
"https://ml.wikipedia.org/w/index.php?title=അനിക്മാചന_ഗോലം&oldid=3135336" എന്ന താളിൽനിന്ന് ശേഖരിച്ചത്