അനാൽസൈറ്റ്
അനാൽസൈറ്റ് | |
---|---|
General | |
Category | Zeolite mineral |
Formula (repeating unit) | NaAlSi2O6·H2O |
Identification | |
നിറം | White, colorless, gray, pink, greenish, yellowish |
Crystal habit | Typically in crystals, usually trapezohedrons, also massive to granular. |
Crystal system | Cubic; tetragonal, orthorhombic, or monoclinic, pseudocubic, with degree of ordering. |
Twinning | Polysynthetic on [001], [110] |
Cleavage | Very poor [100] |
Fracture | Uneven to subconchoidal |
മോസ് സ്കെയിൽ കാഠിന്യം | 5 - 5.5 |
Luster | Vitreous |
Streak | White |
Specific gravity | 2.24 - 2.29 |
Optical properties | Isotropic; anomalously biaxial (-) |
അപവർത്തനാങ്കം | n = 1.479 - 1.493 |
Fusibility | 3.5 |
Other characteristics | Weakly piezoelectric; weakly electrostatic when rubbed or heated. |
അവലംബം | [1] |
സിയോലൈറ്റ് വിഭാഗത്തിൽപ്പെട്ട ഒരു ധാതുവാണ് അനാൽസൈറ്റ്. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: Na Al Si2O6,H2O ഇതിന് അനാൽകൈം എന്നും പറയുന്നു. ഗ്രീക്കുഭാഷയിൽ അനാൽകിമോസ് എന്നാൽ ദൃഢമല്ലാത്തത് എന്നർഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോൾ ഈ ധാതുവിൽനിന്നും സ്ഥിതവൈദ്യുതിയുടെ ദുർബലപ്രവാഹമുണ്ടാകുന്നു.
ഘടന
[തിരുത്തുക]ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെൽസ്പതോയ്ഡ് (Felspathoid)[2] ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാൽസൈറ്റ് അപശല്കന (exfoliation)ത്തിനു[3] വിധേയമാവുന്നില്ല.
നിറം, ആകൃതി
[തിരുത്തുക]സുതാര്യമോ അർധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോൾ വെള്ള നിറത്തിലോ ഇളം പാടലവർണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (Haematite) കലർന്ന അവസ്ഥയിൽ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകൾ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലർന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂർവം ചിലപ്പോൾ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതൽ കുറവനുസരിച്ച് ഇരട്ട അപവർത്തനസ്വഭാവം കാണിക്കുന്നു; അപവർത്തനാങ്കം 1.48-1.49.
നിക്ഷേപം
[തിരുത്തുക]യു.എസ്സിലെ നോവസ്കോഷ്യ, ന്യൂജെഴ്സി, കാലിഫോർണിയ, സിസിലിയിലെ സൈക്ലോപിയൻ ദ്വീപുകൾ എന്നിവിടങ്ങളിലും ചെക്കോസ്ലൊവാക്കിയ (ഇന്നത്തെ ചെക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങൾ), ജർമനി, സ്കോട്ട്ലൻഡ്, ഐസ്‌ലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലുമാണ് അനാൽസൈറ്റിന്റെ സമ്പന്നനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ http://rruff.geo.arizona.edu/doclib/hom/analcime.pdf Mineral Data Publishing
- ↑ THE FELDSPATHOID GROUP
- ↑ "What Is Exfoliation?". Archived from the original on 2017-02-19. Retrieved 2011-07-06.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനാൽസൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |