Jump to content

അനാമിക (കവയിത്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാമിക
ന്യൂഡൽഹിയിൽ നടന്ന സാർക്ക് ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ 2017-ൽ അനാമിക
ന്യൂഡൽഹിയിൽ നടന്ന സാർക്ക് ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ 2017-ൽ അനാമിക
ജനനം (1961-08-17) 17 ഓഗസ്റ്റ് 1961  (63 വയസ്സ്)
മുസാഫർപൂർ, ബീഹാർ, ഇന്ത്യ
തൊഴിൽകവി, എഴുത്തുകാരി
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ, പിഎച്ച്ഡി, ഡിലിറ്റ്

ഒരു സമകാലിക ഇന്ത്യൻ കവയിത്രിയും സാമൂഹിക പ്രവർത്തകയും ഹിന്ദി നോവലിസ്റ്റും[1] ഇംഗ്ലീഷിൽ ഭാഷയിൽ എഴുതുന്ന നിരൂപകയുമാണ് അനാമിക (ജനനം: 17 ഓഗസ്റ്റ് 1961). അവരുടെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും മൈ ടൈപ്പ്റൈറ്റർ ഈസ് മൈ പിയാനോ എന്ന ശേഖരത്തിൽ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.[2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1961 ഓഗസ്റ്റ് 17 ന് ബീഹാറിലെ മുസാഫർപൂരിലാണ് അനാമിക ജനിച്ചത്. ഡൽഹിയിലെ തീൻ മൂർത്തി ഭവനിൽ ഫെലോഷിപ്പ് ചെയ്ത അവരുടെ ഗവേഷണ വിഷയം "സമകാലിക ബ്രിട്ടീഷ്, ഹിന്ദി കവിതകളിലെ സ്ത്രീകളുടെ ഒരു താരതമ്യ പഠനം" എന്നതായിരുന്നു.[3] നിലവിൽ ഡൽഹി സർവകലാശാലക്ക് കീഴിലുള്ള ഒരു കോളേജിൽ അവർ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നു.[2]

എഴുത്തുജീവിതം

[തിരുത്തുക]

അനാമിക വളരെക്കാലമായി എഴുതുന്നുണ്ടെങ്കിലും അവരുടെ കവിതകൾ 90-കളിൽ ആണ് ഫെമിനിസ്റ്റ് ചിന്തകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.[2] അനാമികയുടെ കവിതകൾ വ്യത്യസ്ത ഘടകങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ വരച്ചുകാട്ടുന്നു. ഒരു വലിയ പരിധി വരെ, ഇത് മധ്യ കിഴക്കൻ ഇന്ത്യയിലെ നാടോടി, വാമൊഴി പാരമ്പര്യങ്ങളിൽ വേരൂന്നിയതാണ്.[2] അവർ നമ്മുടെ ജീവിതത്തിലെ ദൈനംദിന അനുഭവങ്ങളുമായി അറിവിനെ ഫലപ്രദമായി സംയോജിപ്പിക്കുന്നു, ഈ പ്രക്രിയയിൽ അസംബന്ധങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും വിരോധാഭാസങ്ങളുടെയും ഒരു ധാരാളിത്തം കാണാം.[2] സാമൂഹിക ഘടനകളാൽ അടിച്ചമർത്തപ്പെടുന്ന ഓരോ മനുഷ്യരുടെയും കാര്യത്തിൽ കവി ഉറച്ചു വിശ്വസിക്കുകയും നിലകൊള്ളുകയും ചെയ്യുന്നുവെങ്കിലും, തന്റേതായ രീതിയിൽ, സ്ത്രീകളുടെ വൈരുദ്ധ്യാത്മക ജീവിതത്തെ ഗ്രാഫിക് വിശദാംശങ്ങളോടെ അവർ അവതരിപ്പിക്കുന്നു.[2]

കൃതികൾ

[തിരുത്തുക]

കവിതാ സമാഹാരം

[തിരുത്തുക]
  • തോക്രി മേ ദിഗന്ത്[2]
  • അനുഷ്ടുപ്പ്[2]
  • ദൂബ്-ധാൻ[2]
  • ഖുർദാരി ഹതേലിയൻ[2]
  • പാനി കോ സബ് യാദ് താ[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2020 - ടോക്രി മേ ദിഗന്ത് 'തെരിഗാഥ:2014' എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ്.[4]

അവലംബം

[തിരുത്തുക]
  1. Sen, Sudeep (November 2010). "Salt". World Literature Today. Archived from the original on 3 September 2014.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 Sethi, Rekha. "How the poetry of Anamika, winner of the Hindi Sahitya Akademi award for 2020, challenges patriarchy". Scroll.in.
  3. Subramaniam, Arundhati (1 June 2006). "Poetry and the 'Good Girl Syndrome'". Poetry International Rotterdam. Archived from the original on 3 September 2014. Retrieved 29 August 2014.
  4. "Veerappa Moily, poet Anamika among 20 to be conferred Sahitya Akademi Awards". The New Indian Express. 13 March 2021.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനാമിക_(കവയിത്രി)&oldid=4098592" എന്ന താളിൽനിന്ന് ശേഖരിച്ചത്