Jump to content

അനഹിത റാതെബ്സാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനഹിത റാതെബ്സാദ്
പ്രമാണം:Anahita.png
Ratebzad on 3 February 1980
Deputy Chairman of the Presidium of the Revolutionary Council
ഓഫീസിൽ
27 December 1980 – 24 November 1985
രാഷ്ട്രപതിBabrak Karmal
Member of the Politburo of the People's Democratic Party of Afghanistan
ഓഫീസിൽ
1979–1986
Member of the House of the People
ഓഫീസിൽ
1965–1969
മണ്ഡലംSecond District Kabul City
യുഗോസ്ലാവിയയിലെ അഫ്ഗാൻ അംബാസഡർ
ഓഫീസിൽ
July 1978 – 1980
വ്യക്തിഗത വിവരങ്ങൾ
ജനനം(1931-11-01)1 നവംബർ 1931
Guldara, Afghanistan
മരണം7 സെപ്റ്റംബർ 2014(2014-09-07) (പ്രായം 82)
Dortmund, Germany
പങ്കാളിKeramuddin Kakar
കുട്ടികൾ3

അനഹിത റാതെബ്സാദ് (ദാരി/പഷ്തോ: November November; നവംബർ 1931-7 സെപ്റ്റംബർ 2014) ഒരു അഫ്ഗാൻ സോഷ്യലിസ്റ്റും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയക്കാരിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാൻ (പിഡിപിഎ) അംഗവും ബബ്രാക്ക് കാർമലിന്റെ നേതൃത്വത്തിലുള്ള വിപ്ലവ കൗൺസിൽ അംഗവുമായിരുന്നു.[1] അഫ്ഗാൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിലൊരാളായ റാതെബ്സാദ് 1980 മുതൽ 1986 വരെയുള്ള കാലത്ത് രാജ്യത്തിന്റെ ഉപ ഭരണാധികാരികൂടിയായിരുന്നു.[2]

ആദ്യകാലജീവിതം, വിദ്യാഭ്യാസം

[തിരുത്തുക]

കാബൂൾ പ്രവിശ്യയിലെ ഗുൽദാരയിലാണ് റാതെബ്സാദ് ജനിച്ചത്.[3] അവരുടെ പിതാവ് അമാനുല്ല ഖാന്റെ പരിഷ്കാരങ്ങളുടെ ഒരു വക്താവായിരുന്നു. ഇത് 1929 ലെ അഫ്ഗാൻ ആഭ്യന്തരയുദ്ധാന്തരമുണ്ടായ സംഭവവികാസങ്ങളേത്തുടർന്ന് നാദിർ ഖാന്റെ ഭരണകാലത്ത് ഇറാനിലേയ്ക്കള്ള അദ്ദേഹത്തിന്റെ നിർബന്ധിത നാടുകടത്തലിന് കാരണമായി. റാത്തേസ്ബാദും സഹോദരനും മോശം സാഹചര്യങ്ങളിൽ പിതാവിന്റെ അഭാവത്തിൽ വളർന്നു. അക്കാലത്ത് വിദേശ വിദ്യാഭ്യാസം നേടിയ ഏതാനും ചില അഫ്ഗാൻ സർജൻമാരിൽ ഒരാളായ ഡോ. കെറാമുദ്ദീൻ കാക്കറുമായി 15-ആം വയസ്സിൽ അവർ വിവാഹിതയായി. റാത്തേബ്സാദ് കാബൂളിലെ ഫ്രാങ്കോഫോൺ മലാലൈ ലൈസി വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. 1950-1954 വരെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്നും നഴ്സിങ്ങിൽ ബിരുദം നേടി. കാബൂൾ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സ്കൂൾ വനിതകളെ മെഡിസിനിൽ ചേരാൻ അനുവദിച്ചതിനാൽ, അവർ ആദ്യ ബാച്ചിൽ ഉൾപ്പെടുത്തപ്പെടുകയും 1962 ൽ ബിരുദം നേടുകയും ചെയ്തു.

സാഹിർ ഷായുടെ വിശ്വസ്തനായി പരിഗണിക്കപ്പെട്ടിരുന്ന ഭർത്താവ് ഡോ. കെറാമുദ്ദീൻ കാക്കർ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും പ്രവർത്തനങ്ങളേയും അംഗീകരിക്കാതെയിരിക്കുകയും അവരുടെ രാഷ്ട്രീയ ഇടപെടൽ അദ്ദേഹവുമായുള്ള അകൽച്ചയിലേക്ക് നയിക്കുകയും ചെയ്തു. അവൾ 1973 ൽ റേറ്റ്ബ്സാദ് അവരുടെ ഭർതൃഭവനത്തിൽനിന്ന് താമസം മാറി. അവർ ഒരിക്കലും ഔദ്യോഗികമായി വിവാഹമോചനം നേടിയില്ലെങ്കിലും, വേർപിരിഞ്ഞ് ജീവിക്കുകയും സമ്പർക്കം ഒഴിവാക്കുകയും ചെയ്തു. ഒരു മകളും രണ്ട് ആൺമക്കളും ഉൾപ്പെടെ അവർക്ക് മൂന്ന് മക്കളാണുണ്ടായിരുന്നത്. അവളുടെ മകൾ മാത്രമാണ് അവളുടെ രാഷ്ട്രീയ പാത പിന്തുടർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനിൽ (പിഡിപിഎ) അംഗമായത്; ആൺകുട്ടികൾ അവളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും വിമർശിച്ചു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1950 കളുടെ ഒടുവിലും 60 കളുടെ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിൽ പരസ്യമായി തുറന്നുപ്രവർത്തിച്ച സാമൂഹിക-രാഷ്ട്രീയ രംഗത്തെ ആദ്യ വനിതാ പ്രവർത്തകരിൽ ഒരാളായിരുന്നു റാതെബ്സാദ്. 1957-ൽ സിലോണിൽ നടന്ന ഏഷ്യൻ വനിതാ കോൺഫറൻസിൽ അന്താരാഷ്ട്ര തലത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ആദ്യ അഫ്ഗാൻ-വനിതാ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അവർ.

ദാവൂദ് ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വനിതകളുടെ മുഖാവരണം ഇച്ഛാനുസൃതം മാത്രമായതിനാൽ, റതേബ്സാദ് 1957 ൽ കാബൂളിലെ അലിയാബാദ് ഹോസ്പിറ്റലിലേക്ക് പുരുഷ രോഗികളെ പരിചരിക്കുന്നതിനായി ഒരു കൂട്ടം വനിതാ നഴ്സുമാരെ നയിച്ചു. അഫ്ഗാനിസ്ഥാനിൽ ജോലി ആവശ്യങ്ങൾക്കായി സ്ത്രീകളുടെ മുഖം തുറന്നുകാട്ടുന്നത് ഇത് അടയാളപ്പെടുത്തി. എന്നിരുന്നാലും, ഇതും തുടർന്നുള്ള മറ്റ് സംഭവങ്ങളും അഫ്ഗാൻ സമൂഹത്തിലെ യാഥാസ്ഥിതിക വൃത്തങ്ങൾ അവരെ അപകീർത്തിപ്പെടുത്തുന്നതിലേക്ക് നയിച്ചു.

കുടിയേറ്റവും പിന്നീടുള്ള കാലവും

[തിരുത്തുക]

1986-ന് ശേഷം 1992 മേയ് വരെയുള്ള കാലം അവർ അഫ്ഗാനിസ്ഥാനിൽ തുടർന്നു. റാതെബ്സാദ് കുടുംബത്തിലെ ചില അംഗങ്ങളൊടൊത്ത് മുജാഹിദ്ദീൻ പോരാട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ നിർബന്ധിതരായി. 1995 -ൽ അവൾ ബൾഗേറിയയിലെ സോഫിയയിലേക്ക് പോകുകയും ഒരു വർഷം കഴിഞ്ഞ് രാഷ്ട്രീയ അഭയം തേടി ജർമ്മനിയിലെ ലുനനിൽ താമസമാക്കി. 82-ആമത്തെ വയസ്സിൽ വൃക്കസംബന്ധമായ തകരാറുമൂലം റാതെബ്സാദ് അന്തരിച്ചു. അഫ്ഗാനിസ്ഥാനിലേക്ക് തിരികെ കൊണ്ടുപോയ ഭൗതികാവശിഷ്ടങ്ങൾ കാബൂളിലെ ഷോഹദ-ഇ-സാലെഹിനിൽ അടക്കം ചെയ്യപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. "زن پیشتاز جنبش چپ افغانستان؛ تصاویری از زندگی آناهیتا راتب‌زاد". bbc.co.uk. 2014-09-17. Retrieved 2014-09-17.
  2. "زن پیشتاز جنبش چپ افغانستان؛ تصاویری از زندگی آناهیتا راتب‌زاد". bbc.co.uk. 2014-09-17. Retrieved 2014-09-17.
  3. https://www.encyclopedia.com/women/encyclopedias-almanacs-transcripts-and-maps/ratebzad-anahita-1931
"https://ml.wikipedia.org/w/index.php?title=അനഹിത_റാതെബ്സാദ്&oldid=3656852" എന്ന താളിൽനിന്ന് ശേഖരിച്ചത്