അനസ് എടത്തൊടിക
Personal information | |||
---|---|---|---|
Full name | Anas Edathodika | ||
Date of birth | 15 ഫെബ്രുവരി 1987 | ||
Place of birth | കൊണ്ടോട്ടി, മലപ്പുറം ജില്ല | ||
Height | 1.84 m (6 ft 1⁄2 in)[1] | ||
Position(s) | പ്രതിരോധം | ||
Club information | |||
Current team | casino aripra | ||
Number | 15 | ||
Senior career* | |||
Years | Team | Apps | (Gls) |
2007–2011 | മുംബൈ എഫ്.സി | ||
2011–2015 | പൂനെ എഫ്.സി | 76 | (0) |
2015–2017 | ഡൽഹി ഡൈനാമോസ് | 23 | (1) |
2017 | → മോഹൻ ബഗാൻ (loan) | 20 | (0) |
2017– | ജംഷഡ്പൂർ എഫ്.സി | 0 | (0) |
National team‡ | |||
2017– | India | 4 | (0) |
*Club domestic league appearances and goals, correct as of 24 February 2017 ‡ National team caps and goals, correct as of 22 March 2017 |
ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിലെ പ്രതിരോധ താരമാണ് അനസ് എടത്തൊടിക. 2019 ജനുവരി 15 ന് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫുട്ബോൾ ടീമിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരം[2].
ആദ്യ കാല ജീവിതം
[തിരുത്തുക]കൊണ്ടോട്ടി, മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകനായി 1987 ഫെബ്രുവരി 15ന് ജനിച്ചു. പിതാവ് ബസ് ഡ്രൈവറായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂൾ, മഞ്ചേരി എൻ.എസ്.എസ് കോളജ്, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പഠനം.
ക്ലബ്ബ് ജീവിതം
[തിരുത്തുക]മുംബൈ എഫ്.സി
[തിരുത്തുക]2007ൽ മുംബൈ എഫ്.സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്.സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ് സി ടീം മറ്റാർക്കും നൽകിയില്ല.
പൂനെ എഫ്.സി
[തിരുത്തുക]മുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു .2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു.
ഡൽഹി ഡൈനാമോസ്
[തിരുത്തുക]ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിന്റെ ഇഷ്ട താരവുമായി.[3] 2016-17 ഐ എസ് എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു.
മോഹൻ ബഗാൻ
[തിരുത്തുക]ഐ.എസ്.എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയതും പ്രസിദ്ധവുമായ മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി.[4] ഐ ലീഗിലും ഫെഡറേഷൻ കപ്പിലും നിർഭാഗ്യം കൊണ്ട് മാത്രം റണ്ണേഴ്‌സ് അപ്പിൽ ഒതുങ്ങിപ്പോയി.
ജംഷഡ്പൂർ എഫ്.സി
[തിരുത്തുക]2017ൽ ഐ.എസ്.എലിലെ ഏറ്റവും ഉയർന്ന തുകക്ക് (1.10 കോടി രൂപ) ജംഷഡ്പൂർ എഫ്.സി അനസിനെ സ്വന്തമാക്കി.
അന്താരാഷ്ട്ര കളിജീവിതം
[തിരുത്തുക]അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്.
കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ക്ലബ്
[തിരുത്തുക]- പുതുക്കിയത്: 3 August 2017 [5]
Club | Season | League | Federation Cup | Durand Cup | AFC | Total | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Pune | 2011–12 | I-League | 23 | 0 | 0 | 0 | 0 | 0 | — | — | 23 | 0 |
2012–13 | I-League | 26 | 0 | 3 | 0 | 2 | 0 | — | — | 31 | 0 | |
2013–14 | I-League | 17 | 0 | 3 | 0 | 0 | 0 | 4 | 0 | 24 | 0 | |
2014–15 | I-League | 10 | 0 | 0 | 0 | 0 | 0 | — | — | 10 | 0 | |
Total | 76 | 0 | 6 | 0 | 2 | 0 | 4 | — | 88 | 0 | ||
Delhi Dynamos | 2015 | Indian Super League | 14 | 1 | — | — | — | — | — | — | 14 | 1 |
2016 | Indian Super League | 9 | 0 | — | — | — | — | — | — | 9 | 0 | |
Total | 23 | 1 | — | — | — | — | — | — | 23 | 1 | ||
Mohun Bagan (loan) | 2016–17 | I-League | 8 | 0 | — | — | — | — | — | — | 8 | 0 |
Jamshedpur FC | 2017–18 | Indian Super League | 0 | 0 | — | — | — | — | — | — | 0 | 0 |
Career total | 107 | 1 | 6 | 0 | 2 | 0 | 4 | 0 | 119 | 1 |
അന്താരാഷ്ട്ര മത്സരങ്ങൾ
[തിരുത്തുക]- പുതുക്കിയത്: 22 March 2017
National team | Year | Apps | Goals |
---|---|---|---|
ഇന്ത്യ | |||
2017 | 4 | 0 |
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]- മികച്ച ഇന്ത്യൻ താരം- ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ[6]
- മികച്ച പ്രതിരോധ താരം - ഐ-ലീഗ് 2016-17
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-15. Retrieved 2017-08-24.
- ↑ https://www.manoramanews.com/news/breaking-news/2019/01/15/india-national-team-anas-edathodika-announces-retirement-15.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാധ്യമം ദിനപത്രം. "സാഹചര്യം ആവശ്യപ്പെട്ടാൽകളിക്കും -കാർലോസ്".
- ↑ മാധ്യമം ദിനപത്രം. "കേരള ബ്ലാസ്്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാൻ ആഗ്രഹം - അനസ് എടത്തൊടിക".
{{cite news}}
: zero width space character in|title=
at position 57 (help) - ↑ അനസ് എടത്തൊടിക profile at Soccerway
- ↑ മീഡിയവൺ. "അനസ് എടത്തൊടിക മികച്ച ഇന്ത്യൻ താരം; സി.കെ. വിനീതിന് ഫാൻസ് പ്ലെയർ പുരസ്‌കാരം".