ഉള്ളടക്കത്തിലേക്ക് പോവുക

അനസ് അശ്ശരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനസ് അശ്ശരീഫ്
أنس الشريف
ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന അനസ്
ജനനം
അനസ് ജമാൽ മഹ്മൂദ് അൽ ശരീഫ്

(1996-12-03)3 ഡിസംബർ 1996
ജബലിയ അഭയാർത്ഥി ക്യാമ്പ്, ഗാസ മുനമ്പ്,പലസ്തീൻ
മരണം10 ഓഗസ്റ്റ് 2025(2025-08-10) (28 വയസ്സ്)
ഗാസ, ഗാസ മുനമ്പ്,പലസ്തീൻ
മരണ കാരണംഉന്നംവെച്ചുള്ള വ്യോമാക്രമണ കൊലപാതകം
തൊഴിൽ
തൊഴിൽദാതാവ്അൽ ജസീറ അറബിക്
അറിയപ്പെടുന്നത്വടക്കൻ ഗാസയിലെ യുദ്ധമുഖത്ത് നിന്നുള്ള റിപ്പോർട്ടിങ്,റിപ്പോർട്ട് ചെയ്യുന്ന വേളയിൽ കൊലചെയ്യപ്പെട്ടു
കുട്ടികൾ2
അവാർഡുകൾബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ 2024 ലെ പുലിസ്റ്റർ പ്രൈസ്

പലസ്തീനി പത്രപ്രവർത്തകനും വിഡിയോഗ്രാഫറും ആയിരുന്നു അനസ് അശ്ശരീഫ് എന്ന അനസ് ജമാൽ മഹ്മൂദ് അശ്ശരീഫ്. ഇസ്രായേൽ ആക്രമണത്തിൽ 2025 ആഗസ്ത് 10 ന് കൊല്ലപ്പെടുകയായിരുന്നു. യുദ്ധമുഖത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ-ജസീറ അറബിക് ചാനലിന്റെ പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രഫി ഇനത്തിലുള്ള 2024-ലെ പുലിസ്റ്റർ പ്രൈസ്, അനസ് അൽ ഷെരീഫ് ഉൾപ്പെടുന്ന റോയിട്ടേഴ്‌സ് ടീമിന്റെ raw and urgent എന്ന ഇസ്രയേൽ ആക്രമണം ഡോക്യുമെന്റ് ചെയ്യുന്ന ചിത്രത്തിനാണ് ലഭിച്ചത്.

2025 ആഗസ്ത് 10 ന് ഗാസ പട്ടണത്തിലെ അൽ ഷിഫാ ഹോസ്പിറ്റലിന്റെ പുറത്തുള്ള ടെന്റിലുണ്ടായിരുന്ന അനസ് ഉൾപ്പടെ അഞ്ച് പത്രപ്രവർത്തകരെയും രണ്ട് സാധാരണ പൗരന്മാരെയും ഇസ്രായേൽ കൊലചെയ്യുകയായിരുന്നു.[1] അനസിനെ കൊലപ്പെടുത്താൻ ഇസ്രായേൽ നേരത്തെ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയം വരെ ഗാസ ആക്രമണത്തിൽ 234 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. അനസ്, ഹമാസ് പ്രവർത്തകനാണെന്നായിരുന്നു ഇസ്രയേൽ ഡിഫെൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) ആരോപണം. അനസിന്റെ കൊലയെ ന്യായീകരിക്കാനുള്ള ഇസ്രായേലിന്റെ ഒരൊഴിവ്കഴിവ് മാത്രമാണിതെന്ന് മനുഷ്യാവകാശസംഘടനകളും അൽ ജസീറയും പ്രസ്താവിക്കുകയുണ്ടായി.

അനസിന്റെ സഹോദരൻ പറയുന്നത് ,ഗാസ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് അനസ് പിന്തിരിയുകയാണെങ്കിൽ സുരക്ഷിതമായി ഗാസയിൽ നിന്ന് പുറത്ത് പോകാനുള്ള അവസരം നൽകാമെന്ന് അനസ് കൊലചെയ്യപെടുന്നതിന് നാല് ദിവസം മുമ്പ് ഇസ്രായേൽ മുന്നോട്ട് വച്ചിരുന്നു എന്നാണ്. പക്ഷേ അനസ് അത് നിരാകരിച്ചു.

ബാല്യവും ആദ്യകാലവും

[തിരുത്തുക]

ഗാസ മുനമ്പിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ, 1996 ലാണ് അനസിന്റെ ജനനം. 1948 ൽ ഇസ്രായേലിലെ അൽ മജ്‌ദലിൽ നിന്ന് പുറത്താക്കപ്പെട്ട അഭയാർത്ഥികളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ . ചെറുപ്പത്തിലേ പത്രപ്രവർത്തകൻ ആകണെമന്ന തീരുമാനിച്ചുറച്ച അനസ് അൽ അഖ്‌സ സർവകലാശാലയിൽ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത അനസ് ഒടുവിലായി അൽ ജസീറ അറബിക് ചാനലിന്റെ റിപ്പോർട്ടർ ആയിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അനസ്.[2][3][4][5]

അവലംബം

[തിരുത്തുക]
  1. ↑ "Al Jazeera journalist Anas al-Sharif killed in Israeli attack in Gaza City". Al Jazeera. 10 August 2025. Retrieved 10 August 2025.
  2. ↑ "Who was Anas al-Sharif, the Al Jazeera journalist killed by Israel in Gaza City?". The New Arab. 11 August 2025. Archived from the original on 2025-08-16. Retrieved 2025-08-14.
  3. ↑ Davies, Alys (11 August 2025). "Who were the Al Jazeera journalists killed by Israel in Gaza?". BBC (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 11 August 2025.
  4. ↑ Salem, Mostafa (12 August 2025). "Anas Al-Sharif became the face of the war in Gaza for millions. Then Israel killed him". CNN (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 12 August 2025.
  5. ↑ Amer, Ruwaida Kamal (2024-10-22). ""The Israeli Army Martyred My Father": What Gaza's Journalists Have Endured". The Nation (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0027-8378. Retrieved 2025-08-16.
"https://ml.wikipedia.org/w/index.php?title=അനസ്_അശ്ശരീഫ്&oldid=4658693" എന്ന താളിൽനിന്ന് ശേഖരിച്ചത്