അനസൂയ (ശാകുന്തളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനസൂയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അനസൂയ (വിവക്ഷകൾ) എന്ന താൾ കാണുക. അനസൂയ (വിവക്ഷകൾ)

കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളയുടെ രണ്ടു തോഴിമാരിൽ ഒരാളുടെ പേര് അനസൂയ എന്നാണ്. കാര്യങ്ങൾ ജാഗ്രതയോടെ നോക്കിക്കാണുകയും അവസരത്തിനൊത്തു പ്രവർത്തിക്കുകയും ചെയ്യുന്ന മിതഭാഷിണിയാണ് അനസൂയ. കണ്വാശ്രമപ്രാന്തത്തിലെത്തിയ വിശിഷ്ടാതിഥിയെ ഉപചാരപൂർവം സ്വീകരിക്കുന്നതിനു മുൻകൈയെടുക്കുന്നതും അദ്ദേഹം ദുഷ്യന്തനാണെന്ന് ചോദിച്ചറിയുന്നതും ശകുന്തളയുടെ പൈതൃകകഥ ഇദ്ദേഹത്തിനു വിവരിച്ചുകൊടുക്കുന്നതും അനസൂയയാണ്. ദുഷ്യന്തവിഷയകമായ മദനാഗതവൃത്താന്തം, ശകുന്തളയോട് ആരാഞ്ഞറിയുകയും ശകുന്തള മാത്രമായിരിക്കും തന്റെ പട്ടമഹിഷി എന്ന് ദുഷ്യന്തനെക്കൊണ്ട് വാഗ്ദാനം ചെയ്യിക്കുകയും കോപിഷ്ഠനായ ദുർവാസാവിന്റെ അടുത്തേക്ക് പ്രിയംവദയെ നിയോഗിച്ച് ശാപത്തിന്റെ കാഠിന്യം കുറപ്പിക്കുകയും ചെയ്ത അസൂയാവിഹീനയായ തോഴിയാണ് അനസൂയ. ശാകുന്തളത്തിൽ‍, സ്വകപോലകല്പിതമായി, കാളിദാസൻ സന്നിവേശിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ, പ്രായോഗിക ബുദ്ധിയാൽ പ്രശോഭിതയാണ് അനസൂയ.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനസൂയ (ശാകുന്തളം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനസൂയ_(ശാകുന്തളം)&oldid=1924163" എന്ന താളിൽനിന്ന് ശേഖരിച്ചത്